Headlines

ക്ഷേമപെൻഷൻ വിതരണം; ഒരു മാസത്തെ തുക അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ കുടിശ്ശികയിൽ ഒരു മാസത്തെ തുക സർക്കാർ അനുവദിച്ചു. അഞ്ച് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയിൽ ഓഗസ്റ്റ് മാസത്തെയാണ് തുക അനുവദിച്ചത്. ക്രിസ്മസിന് മുൻപ് ഗുണഭോക്താക്കൾക്ക് എത്തിക്കും വിധം ക്രമീകരണം ഉണ്ടാക്കാനാണ് ധനവകുപ്പ് നിര്‍ദ്ദേശം. ഈ മാസത്തെ കൂടി ചേര്‍ത്താൽ അഞ്ച് മാസത്തെ കുടിശികയായിരുന്നു ക്ഷേമ പെൻഷൻ വിതരണത്തിൽ നിലവിലുണ്ടായിരുന്നത്. കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത 3140 കോടി രൂപ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയ നടപടി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാർ തൽക്കാലത്തേക്ക് മരവിപ്പിച്ചിരുന്നു. ഇതോടെ 2000…

Read More

ചാൻസലർക്കെതിരെ AISF സംഘടിപ്പിച്ച മാർച്ചിനു നേരെ പോലീസ് ലാത്തിച്ചാർജ്; നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്ന് AISF

കോഴിക്കോട് :സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനാണ് ചാൻസലർ ശ്രമിക്കുന്നതെന്ന് ആരോപിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചാൻസലർ പങ്കെടുക്കുന്ന സെമിനാർ വേദിയിലേക്ക് AISF സംഘടിപ്പിച്ച മാർച്ചിനു നേരെ പോലീസ് ലാത്തിച്ചാർജ്. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് പൊലീസ്. ചാൻസലറുടെ സംഘപരിവാർ അനുകൂല നയത്തിൽ പ്രതിഷേധിച്ച് നാളെ ( 19-12-2023) സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കുമെന്ന് AISF അറിയിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ സെമിനാറിൽ പങ്കെടുക്കാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ രം​ഗത്തെത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എസ്എഫ്ഐ…

Read More

ഡിസംബര്‍ 28 ന് സിപിഐ സംസ്ഥാന ഘടകത്തിന്റെ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കും

തിരുവനന്തപുരം: സിപിഐ സംസ്ഥാന ഘടകത്തിന്റെ പുതിയ സെക്രട്ടറിയെ ഡിസംബര്‍ 28ന് തിരഞ്ഞെടുക്കും. ഞായറാഴ്ച സമാപിച്ച സിപിഐ ദേശീയ എക്‌സിക്യൂട്ടീവിലാണ് തീരുമാനം. സെക്രട്ടറിയെ നിശ്ചയിക്കല്‍ അജണ്ടയാകുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ, ആനി രാജ, രാമകൃഷ്ണ പണ്ഡെ എന്നിവര്‍ പങ്കെടുക്കും. ബിനോയ് വിശ്വം തന്നെ സെക്രട്ടറി സ്ഥാനത്ത് തുടരട്ടെയെന്നാണ് താല്‍പര്യമെങ്കിലും ആരുടെയും പേരുകള്‍ നിര്‍ദ്ദേശിക്കേണ്ടെന്നാണ് ദേശീയ നേതൃത്വത്തിലെ ധാരണയെന്നാണ് സൂചനകള്‍. രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി ഘടകത്തിലെ സെക്രട്ടറി തിരഞ്ഞെടുപ്പ് ഇന്നലെ…

Read More

തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ല, പേടിപ്പിക്കാൻ നോക്കേണ്ട’; തെരുവിലിറങ്ങി ​ഗവർണർ: കോഴിക്കോട്ട് നാടകീയ രംഗങ്ങൾ

കോഴിക്കോട് : പ്രതിഷേധക്കാരെ വെല്ലുവിളിച്ച് തെരുവിലിറങ്ങിഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോഴിക്കോട്ട് നാടകീയ രംഗങ്ങളാണ് ഗവർണർ സൃഷ്ടിക്കുന്നത്. പൊലീസ് സംരക്ഷണം തനിക്ക് ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ​ഗവർണർ മാനാഞ്ചിറയിലെത്തിയത്. ഡിജിപിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ട് നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് ഗവർണർ. പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് മാനാഞ്ചിറയിലെത്തി. തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവർണർ മാനാഞ്ചിറയിലേക്ക് എത്തിയത്. പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന്…

Read More

സപ്ലൈകോ ക്രിസ്മസ് ചന്ത 21ന് ആരംഭിക്കും

സപ്ലൈകോ ക്രിസ്മസ് ചന്ത ഡിസംബർ 21ന് ആരംഭിക്കും. ലക്ഷ്യം വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കുക എന്നതാണ്. തിരുവനന്തപുരം പുത്തരിക്കണ്ടത്താണ് സംസ്ഥാന ഉദ്ഘാടനം. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ചന്തകളുമുണ്ടാകും. വിൽപ്പന നടക്കുന്നത് 1600 ഓളം ഔട്ട്ലറ്റുകളിലായിരിക്കും. സാധനങ്ങൾ ലഭ്യമാക്കാനുള്ള ടെൻഡർ നടപടി ശനിയാഴ്ച പൂർത്തിയായി. ജില്ലാചന്തകളിൽ ഹോർട്ടികോർപ്പിന്റെയും മിൽമയുടെയും സ്റ്റാളുകളുമുണ്ടാകും. ഓണച്ചന്തകൾക്കു സമാനമായി സബ്സിഡി ഇതര സാധനങ്ങൾക്ക് ഓഫറുകൾ നൽകാനും ആലോചിക്കുന്നുണ്ട്. ഡിസംബർ 30ന് ചന്തകൾ അവസാനിക്കും. 13 ഇന സബ്സിഡി സാധനങ്ങളും…

Read More

നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചു; മൂന്ന് അയ്യപ്പ ഭക്തര്‍ മരിച്ചു

തേനി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് അയ്യപ്പ ഭക്തർ മരിച്ചു. തേനി ദേവദാനപ്പെട്ടിയിൽ രാത്രിയോടെയാണ് അപകടമുണ്ടായത്. തെലങ്കാന സ്വദേശികളാണ് മരിച്ചത്. ശബരിമല തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നവരുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തെലങ്കാന സ്വദേശികളായ സുബ്ബയ്യ നായിഡു, നരസിംഹ, രാജു എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ ഗുരുതര പരിക്കുകളോടെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ശബരിമല ദർശനം കഴിഞ്ഞ് കുമളി, തേനി വഴി…

Read More

റിസോര്‍ട്ടിലെ കുളത്തില്‍ രണ്ടു മക്കളും മുങ്ങി മരിച്ചു; മാതാപിതാക്കള്‍ക്ക് 1.99 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

കൊച്ചി: റിസോര്‍ട്ടിലെ കുളത്തില്‍ മക്കള്‍ മുങ്ങി മരിച്ച സംഭവത്തിൽ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതിയുടെ ഉത്തരവ്. സാഹസിക വിനോദസഞ്ചാര റിസോര്‍ട്ടിലെ സുരക്ഷാ വീഴ്ച കാരണമാണ് ദമ്പതികളുടെ രണ്ടു മക്കളും മരിക്കാന്‍ ഇടയായത്. 1.99 കോടി രൂപയാണ് നഷ്ടപരിഹാരമായ് കോടതി വിധിച്ച തുക. മഹാരാഷ്ട്രയിലെ പുനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിനോടാണ് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്. കോടതി ചെലവിനത്തില്‍ 20,000 രൂപയും അധികം നല്‍കണം. തുക രണ്ടും കൈമാറാന്‍ ഒരുമാസത്തെ സാവകാശമാണ് ഉപഭോക്തൃ…

Read More

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്; രജിസ്ട്രേഷൻ പുതുക്കാൻ വിട്ടുപോയോ..? സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കാൻ അവസരം

തിരുവനന്തപുരം : എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളിൽ 1999 ഒക്‌ടോബർ മുതൽ 2023 ആഗസ്റ്റ് വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കുന്നതിന് അവസരം. രജിസ്‌ട്രേഷൻ പുതുക്കൽ സംബന്ധിച്ച നടപടികൾ ഓൺലൈൻ പോർട്ടലിന്‍റെ (www.eemployment.kerala.gov.in) ഹോം പേജിൽ സ്‌പെഷൽ റിന്യൂവൽ ഓപ്ഷൻ വഴി ഉദ്യോഗാർഥികൾക്ക് നേരിട്ട് 2024 ജനുവരി 31 വരെ നടത്താം. ഇതുകൂടാതെ ഓഫിസിൽ നേരിട്ടു ഹാജരായും പുതുക്കൽ നടത്താം. എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ച് വിടുതൽ സർട്ടിഫിക്കറ് യഥാസമയം…

Read More

കഞ്ചിക്കോട് വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

വാളയാർ : പാലക്കാട് കഞ്ചിക്കോട്ടെ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഇതുമായി ബന്ധപ്പെട്ട് സേലം ആത്തൂർ അമ്മൻപാളയം സെന്തിൽകുമാറിനെ (47) വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി ഏഴരയോടെയാണു സംഭവം. ഉത്തർപ്രദേശുകാരനായ ഖുർഷിത്തിന്റെയും സൽമയുടെയും മകനായ 3 വയസ്സുകാരനെയാണു തട്ടിക്കൊണ്ടുപോകാൻ സെന്തിൽ ശ്രമിച്ചത്. കുട്ടിയുമായി കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ സെന്തിലിനെ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും ചേർന്നു പിടികൂടി. ഇയാളെ പിന്നീടു പൊലീസിനു കൈമാറി. കഞ്ചിക്കോട് ഇരുമ്പുരുക്ക് കമ്പനി തൊഴിലാളിയായ ഖുർഷിത്തും കുടുംബവും…

Read More

‘പിണറായി വിജയൻ മരുന്ന് കഴിക്കാൻ മറന്നു;’ മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ രൂപം മാറും – വി ഡി സതീശൻ

കോഴിക്കോട് – മുഖ്യമന്ത്രി അതിരുകടന്നാൽ അദ്ദേഹത്തിന്റെ ഭാഷയിൽ പറയുന്ന ജീവൻരക്ഷാപ്രവർത്തനം തങ്ങളും ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മുന്നറിയിപ്പ്. പിണറായി വിജയന് സാഡിസ്റ്റ് മനോഭാവമാണ്. പോലീസ് സേനയിലെ പേരുകേട്ട ക്രിമിനലുകൾക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ യാത്ര. യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകരെ മർദിച്ച ഗൺമാനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും നേരിടും. മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ രൂപം മാറുമെന്നും വി.ഡി സതീശൻ കോഴിക്കോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ക്രിമിനൽ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് മർദിക്കുന്നു. ഇത് തുടർന്നാൽ മുഖ്യമന്ത്രിയുടെ ഗൺമാന്റെയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial