Headlines

‘പ്രതിഷേധിക്കുന്നത് മുഖ്യമന്ത്രി വാടകയ്ക്കെടുത്ത ക്രിമിനലുകൾ’; എസ്എഫ്ഐ പ്രതിഷേധം എവിടെയെന്ന് പരിഹാസം

കോഴിക്കോട്: കനത്ത സുരക്ഷാ വലയത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിനുള്ളിൽ പ്രവേശിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും രൂക്ഷമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി വാടകയ്ക്കെടുത്ത ക്രിമിനലുകളാണ് പ്രതിഷേധിക്കുന്നത് എന്നാണ് ഗവർണർ വിമർശിച്ചത്. മുഖ്യമന്ത്രി സ്പോൺസർ ചെയ്യുന്ന അതിക്രമമാണ് ക്യാമ്പസിനുള്ളിൽ അരങ്ങേറുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇതെന്നും ഗവർണർ പറഞ്ഞു. ക്യാംപസിലെ എസ്എഫ്ഐ പ്രതിഷേധം കണ്ടില്ലെന്നും ഗവർണർ പരിഹസിച്ചു. കാറിനു സമീപത്തേക്കു വന്നാൽ പുറത്തിറങ്ങുമെന്നാണ് പറഞ്ഞത്. പ്രതിഷേധക്കാർ കാറിന് സമീപത്തേക്കു വന്നാൽ ഇനിയും പുറത്തിറങ്ങും….

Read More

കേരളത്തോട് വിവേചനമില്ല, മറിച്ചുള്ള വാദങ്ങൾക്ക് മറുപടിയായി രേഖകളുണ്ട്’; നിർമല സീതാരാമൻ

തിരുവനന്തപുരം : കേരളത്തോട് വിവേചനമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മറിച്ചുള്ള വാദങ്ങൾക്ക് മറുപടിയായി രേഖകൾ കയ്യിലുണ്ടെന്ന് പറഞ്ഞ കേന്ദ്രമന്ത്രി സംസ്ഥാനങ്ങൾക്ക് എല്ലാ വിഹിതവും കൃത്യമായി നൽകുന്നുണ്ടെന്നും വ്യക്തമാക്കി. ഒപ്പം കേന്ദ്രസർക്കാർ നൽകിയ സേവനങ്ങൾ എണ്ണിപ്പറഞ്ഞ്‌ കണക്കുകൾ നിരത്തുകയും ചെയ്തു കേന്ദ്ര ധനമന്ത്രി. തിരുവനന്തപുരത്ത് അനുവദിച്ച സേവനങ്ങൾ പ്രത്യേകമായി നിർമല സീതാരാമൻ എണ്ണിപ്പറയുകയും ചെയ്തു. ജലജീവൻ മിഷൻ വഴി 2.25 ലക്ഷം വീടുകളിൽ വാട്ടർ കണക്ഷൻ നൽകി, പി.എം. ആവാസ് യോജന വഴി 24,000 വീടുകൾ നിർമിച്ചു,…

Read More

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എസ്എഫ്‌ഐ

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം കടുപ്പിച്ച് എസ്എഫ്‌ഐ. കരിങ്കൊടി ഉയര്‍ത്തി ഗസ്റ്റ് ഹൗസിന് മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുന്നു. സമരം അവസാനിപ്പിക്കാന്‍ കൂട്ടാക്കാതെ മുദ്രാവാക്യം മുഴക്കി വിദ്യാര്‍ത്ഥികള്‍ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടേയും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയുടേയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഗോ ബാക്ക് വിളികളോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. ഗവര്‍ണറെ സര്‍വ്വകലാശാലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന്…

Read More

ചേലക്കര പോളിടെക്നിക് ക്യാമ്പസിൽ കയറി കൊടിമരം നശിപ്പിച്ചു; എസ്എഫ്ഐ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്‍റ് ഉൾപ്പെടെ 4 പേര്‍ അറസ്റ്റില്‍

തൃശൂർ: തൃശ്ശൂർ ചേലക്കര പോളിടെക്നിക് ക്യാമ്പസിൽ കയറി കൊടിമരം നശിപ്പിച്ച സംഭവത്തില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡൻറ് അടക്കം നാല് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. എസ്എഫ്ഐ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്‍റ് ആര്‍ വിഷ്ണുവാണ് ചേലക്കര പോലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി കോളേജിലെത്തിയ ഇവര്‍ കെഎസ്‌യു, എബിവിപി,എഐഎസ്എഫ് സംഘടനകളുടെ കൊടിമരങ്ങളാണ് നശിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ കെഎസ്‌യു ഫുള്‍ പാനല്‍ വിജയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കൊടിമരം നശിപ്പിച്ച സംഭവമുണ്ടായത്. കോളേജിലെ സെക്യൂരിറ്റി അറിയിച്ചതിനെ തുടർന്ന് കോളേജ് അധികൃതർ ചേലക്കര പോലീസിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്നാണ്…

Read More

കുറ്റവാളികളെല്ലാം ഒരു കുടകീഴിൽ; ഡോ. വന്ദനയെ കൊലപ്പെടുത്തിയ സന്ദീപിന്റെ സെല്ലിൽ ഇനി പത്മകുമാറും, ജീവനൊടുക്കിയ ശ്രീമഹേഷ് കഴിഞ്ഞതും ഇവിടെ തന്നെ

തിരുവനന്തപുരം: കേരളത്തിലെ പ്രധാന കുറ്റവാളികളെല്ലാം ഒരു കുടകീഴിൽ. ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതി പത്മകുമാറിനെ പാർപ്പിച്ചിരിക്കുന്നത് ഡോ. വന്ദനയെ വധിച്ച സന്ദീപിന്റെ സെല്ലിൽ. ഇതേ സെല്ലിൽ തന്നെയായിരുന്നു ഇന്ന് ജീവനൊടുക്കിയ മകളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷും താമസിച്ചിരുന്നത്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന പത്മകുമാറിനെ സുരക്ഷാ ബ്ലോക്കിലേക്കാണ് മാറ്റിയത്. കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതകുമാരി(39), മകൾ പി.അനുപമ(21) എന്നിവരെ…

Read More

കൊല്ലത്ത് ക്ഷേത്ര മൈതാനിയിൽ നവ കേരള സദസ് നടത്താൻ അനുമതിയില്ല: ഉത്തരവിട്ട് ഹൈക്കോടതി

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള സദസ്സ് പരിപാടി കൊല്ലത്ത് ക്ഷേത്ര മൈതാനത്ത് നടത്തുന്നതിനെ എതിര്‍ത്ത് ഹൈക്കോടതി. കൊല്ലം കുന്നത്തൂർ മണ്ഡലം നവകേരള സദസ്സ് ചക്കുവള്ളി ക്ഷേത്രം മൈതാനിയിൽ നടത്താനുള്ള തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. നവ കേരള സദസ്സ് നടത്താൻ ദേവസ്വം ബോര്‍ഡ് നൽകിയ അനുമതിയാണ് റദ്ദാക്കിയത്. കൊല്ലം ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവ കേരള സദസ്സ് നടത്തുന്നത് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചു. ക്ഷേത്രത്തോട് ചേർന്നാണ് നവ കേരള സദസ്സിനുള്ള പന്തൽ ഒരുക്കിയതെന്ന്…

Read More

തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്; സമാന്തരയോഗം ചേർന്നിട്ടില്ല; ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് രഞ്ജിത്ത്

നിലവിൽ ചലച്ചിത്ര അക്കാദമിയിൽ ഭിന്നിപ്പില്ലെന്നും ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്നും രഞ്ജിത്ത്. സമാന്തരയോഗം ചേർന്നിട്ടില്ല എന്നും തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. അക്കാദമി അംഗങ്ങൾ രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സമാന്തരയോഗം ചേർന്നതായി വാർത്തകൾ വന്നിരുന്നു. ഡോ ബിജുവിനെ കുറിച്ച് രഞ്ജിത്ത് പറഞ്ഞ പരാമർശങ്ങൾ ഉൾപ്പെടെ വിവാദമായതിന് പിന്നാലെ പ്രത്യേക യോഗം ചേർന്ന് ഒൻപത് അംഗങ്ങൾ രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് കത്തു നൽകുകയും ചെയ്തു. ചലച്ചിത്ര അക്കാദമിയുടെ…

Read More

ഭർതൃമാതാവിനെ മരുമകൾ മർദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

എൺപതുകാരിയായ ഭർതൃമാതാവിനെ സ്കൂൾ അധ്യാപികയായ മരുമകൾ ഉപദ്രവിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പോലീസ് മേധാവി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മർദ്ദനത്തിൽ അമ്മ ഏലിയാമ്മ വർഗീസിന്റെ കൈക്കാലുകൾക്ക് മുറിവേറ്റിട്ടുണ്ട്. ആയുധങ്ങൾ ഉപയോഗിച്ചും അല്ലാതെയും മർദ്ദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചവറയിലെ സ്വകാര്യ സ്കൂൾ അധ്യാപികയാണ് മരുമകൾ മഞ്ജുമോൾ തോമസ്. ചെറിയ കുട്ടികളുടെ മുന്നിലാണ്…

Read More

സ്കൂൾ കലോത്സവത്തിന് ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം; പാചകം പഴയിടം തന്നെ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇക്കുറിയും ഭക്ഷണം ഒരുക്കുക പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി തന്നെ. ഇതിനായുള്ള ടെൻഡർ മോഹനൻ നമ്പൂതിരി തന്നെ നേടുകയായിരുന്നു. തുടർച്ചയായ പതിനേഴാം തവണയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് പഴയിടം സദ്യയൊരുക്കുന്നത്. അതേസമയം, ഇക്കുറിയും മാംസ ഭക്ഷണം കലോത്സവത്തിന് ഉണ്ടാകില്ല.. ജനുവരി 2 മുതൽ 8 വരെ കൊല്ലത്താണ് കലോത്സവം. ഈ വർഷം മുതൽ കലോത്സവ ഭക്ഷണത്തിൽ മാംസ വിഭവങ്ങളും ഉൾപ്പെടുത്തുമെന്നു കഴിഞ്ഞ തവണ മന്ത്രി വി.ശിവൻകുട്ടിയും ഇനി കലോത്സവ ഭക്ഷണം…

Read More

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ കോടതി വിധി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ കോടതി വിധി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനമെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് ഗൗരവമായി പരിശോധിക്കുമെന്നും സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ല സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം, വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ടിഡി സുനില്‍ കുമാര്‍ പറഞ്ഞു. അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial