മുപ്പത്തി ഏഴായിരം കടന്ന് ചാണ്ടി ഉമ്മന്റെ ലീഡ്; ചരിത്ര വിജയത്തിലേക്കടുത്ത് യുഡിഎഫ്
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ലീഡ് മുപ്പത്തി ഏഴായിരം കടന്നു. ലഭ്യമായ അവസാന ഫല സൂചനകൾ അനുസരിച്ച് 32354 വോട്ടുകളാണ് ചാണ്ടി ഉമ്മന്റെ ലീഡ്. ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്‍റെ ഈ മുന്നേറ്റം. അതേസമയം, ബിജെപി ചിത്രത്തിൽ പോലുമില്ല എന്ന നിലയിലാണ്. അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ അശ്വമേധത്തിൽ പിടിച്ചുനിൽക്കാനാകാതെ സിപിഎമ്മും…

