കമല്‍ഹാസന്‍ ഡിഎംകെ സഖ്യത്തിലേക്ക്?; കോയമ്പത്തൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും

2024ലെ പൊതുതെരഞ്ഞെടുപ്പിൽ നടനും മക്കൾ നീതി മയ്യം പാർട്ടി നേതാവുമായ കമൽഹാസൻ ലോക്‌സഭയിലേക്ക് മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. ഡിഎംകെ സഖ്യത്തിനൊപ്പം ചേർന്ന് കോയമ്പത്തൂർ മണ്ഡലത്തിൽ നിന്നാകും മക്കൾ നീതി മയ്യം തെരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ.2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വാനതി ശ്രീനിവാസനോട് 1,728 വോട്ടിന്റെ നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ട കമൽഹാസന് കോയമ്പത്തൂർ സീറ്റ് നൽകാൻ ഡിഎംകെക്ക് താൽപ്പര്യമുണ്ടെന്നാണ് എംഎൻഎമ്മിലെ ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്.കോയമ്പത്തൂർ സൗത്ത് അസംബ്ലി നിയോജക മണ്ഡലത്തിൽ മക്കൾ നീതി മയ്യത്തിന്റെ മക്കളോടു മയ്യം…

Read More

നഴ്സിങ് ലൈസൻസ് കിട്ടാൻ പരീക്ഷ; പരീക്ഷ ‘നെക്സ്റ്റ്’ മാതൃകയിൽ

ന്യൂഡൽഹി ∙ രാജ്യത്തു നഴ്സിങ്– മിഡ്‍വൈഫറി ലൈസൻസ് അനുവദിക്കാൻ അവസാനവർഷക്കാർക്കു പരീക്ഷ പരിഗണനയിൽ. എംബിബിഎസ് യോഗ്യത നേടുന്നവർ എഴുതേണ്ട ‘നെക്സ്റ്റി’ന്റെ (നാഷനൽ എക്സിറ്റ് ടെസ്റ്റ്) മാതൃകയിലുള്ള പരീക്ഷയ്ക്കാണു സാധ്യത. നഴ്സിങ് ബിരുദ, പിജി പ്രവേശനത്തിനു രാജ്യത്തു പൊതുരീതി വരും. ദേശീയ മെഡിക്കൽ കമ്മിഷന്റെ മാതൃകയിൽ രൂപീകരിക്കുന്ന നഴ്സിങ് ആൻഡ് മിഡ്‍വൈഫറി കമ്മിഷനാകും ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. ഇതിനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നിലവിലെ നഴ്സിങ് കൗൺസിലുകൾക്കു പകരം ദേശീയ, സംസ്ഥാന നഴ്സിങ് കമ്മിഷനുകൾ രൂപീകരിക്കും. ഇവർക്കു…

Read More

മണിപ്പൂരിൽ സ്ത്രീകളുടെ പ്രതിഷേധത്തിൽ സംഘർഷം

മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ വീണ്ടും സംഘർഷം. തലസ്ഥാനത്ത് സ്ത്രീകളുടെ പ്രതിഷേധത്തിനിടെയാണ്സംഘർഷമുണ്ടായത്. ഖാരി മേഖലയിലെ സ്ത്രീ പ്രതിഷേധക്കാർ ഇരുഭാഗത്തും റോഡ് ഉപരോധിച്ചു. തുടർന്ന് ടയറുകൾക്ക് തീയിടുകയും ചെയ്തു.പിന്നീട് മണിപ്പൂർ സായുധ പൊലീസ്, ആർമി, റാപ്പിഡ് ആക്ഷൻ ബറ്റാലിയൻഎന്നിവരെത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. സൈന്യം പ്രദേശത്ത് ഫ്ലാഗ് മാർച്ചും നടത്തി. കൂടുതൽ പ്രതിഷേധങ്ങളുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് പ്രദേശത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. അതേസമയം, മണിപ്പൂരിലെ കൂടുതൽ ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്ത് വന്നു. മെയ് നാലിന് രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നുവെന്ന…

Read More

ഛത്തീസ്ഗഡ്: ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോൺഗ്രസ് സർക്കാർ അതിജീവിച്ചു, പ്രതിപക്ഷത്തിന്റെ കുറ്റപത്രത്തിൽ വസ്തുതകളില്ലെന്ന് മുഖ്യമന്ത്രി ബാഗേൽ

നിയമസഭയുടെ മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസമായ ശനിയാഴ്ച ഛത്തീസ്ഗഡിലെ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഭാരതീയ ജനതാ പാർട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അതിജീവിച്ചു. 13 മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിൽ പുലർച്ചെ ഒരു മണിക്ക് ശേഷം പ്രമേയം ശബ്ദവോട്ടോടെ പരാജയപ്പെട്ടു. 90 അംഗ നിയമസഭയിൽ കോൺഗ്രസിന് 71 അംഗങ്ങളും ബിജെപിക്ക് 13 എംഎൽഎമാരുമാണ് സഭയിലുള്ളത്. അഴിമതി ആരോപണങ്ങൾ, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാത്തത്, ക്രമസമാധാന നില വഷളാകുക തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷ അംഗങ്ങൾ കോൺഗ്രസ് സർക്കാരിനെ ലക്ഷ്യം…

Read More

ബാലസോർ ട്രെയിൻ ദുരന്തത്തിൽ തിരിച്ചറിയാൻ ഇനിയും 41 മൃതദേഹങ്ങൾ.
ദുരന്തത്തിനു കാരണം സിഗ്നനലിങ് പിഴവ്;

ദില്ലി : ഒഡീഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 295 യാത്രക്കാർ മരിച്ച സംഭവത്തിൽ 41 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്ന് റെയിൽവേ. റെയിൽവേ സുരക്ഷ കമ്മീഷണർ അന്വേഷണം പൂ‌ർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു. 295 പേരാണ് അപകടത്തിൽ മരിച്ചത്. 176 പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. 451 പേർക്ക് നേരിയ പരിക്കും സംഭവിച്ചു. ദുരന്തത്തിന് കാരണം സി​ഗ്നലിം​ഗ് സംവിധാനത്തിന്റെ അറ്റകുറ്റപണികളിലെ പിഴവാണെന്നും റെയിൽവേ വിശദീകരിച്ചു. കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്, സിപിഎം എംപി ജോൺ ബ്രിട്ടാസ്, എഎപി നേതാവ് സഞ്ചയ് സിംഗ്…

Read More

ഗവർണർ പദവി നിർത്തലാക്കണം; ബിനോയ് വിശ്വം എംപി യുടെ സ്വകാര്യ ബില്ലിന് രാജ്യസഭയിൽ അവതരണാനുമതി

ദില്ലി : ഗവർണർ പദവി നിർത്തലാക്കണമെന്നാവശ്യപ്പെട്ടുള്ള ബിനോയ് വിശ്വം എംപിയുടെ സ്വകാര്യബില്ലിന് രാജ്യസഭയിൽ അവതരണാനുമതി ലഭിച്ചു. ഓഗസ്റ്റിൽ ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കും. കൊളോണീയൽ സംസ്കാരത്തിന്റെ ബാക്കിപ്പത്രമാണ് ഗവർണർ പദവി. ജനാധിപത്യസംവിധാനത്തിൽ ഗവർണർ പദവി ആവശ്യമില്ല. പദവി വരുത്തിവെക്കുന്നത് ഭാരിച്ച ചെലവാണെന്നും ബില്ലിൽ പറയുന്നുണ്ട്. കൂടാതെ ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ബില്ലിനും നരബലി ഉൾപ്പെടെ അന്ധവിശ്വാസങ്ങൾ നിരോധിക്കണമെന്നുള്ള സ്വകാര്യബില്ലിനും അനുമതി ലഭിച്ചിട്ടുണ്ട്. കേരളം, തമിഴ്നാട്, ബംഗാൾ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറും തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയും തമ്മിൽ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം ഗികമായി പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ഷിമോഗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പുരോഹിതൻ പിടിയിൽ. പുരോഹിതൻ അധ്യാപകനായ കോളേജിലെ വിദ്യാർത്ഥിനിയെ പിടികൂടിയത്. സംഭവത്തിൽ പുരോഹിതനെതിരെ പോക്സോ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. കർണാടകയിലെ ഷിമോഗയിലാണ് സംഭവം. വിദ്യാഭ്യാസ പിന്നാക്ക വിഭാഗത്തിൽപെട്ടതായതുകൊണ്ട് കുറ്റാരോപിതനായ വൈദികനെതിരെ ജാതി അധിക്ഷേപക്കേസുകളും ഉണ്ടെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. സഭയുടെ കീഴിലുള്ള ഷിമോഗയിലെ കോളേജിലാണ് വൈദികൻ പഠിപ്പിച്ചിരുന്നത്. ആരോപണം പുറത്തുവന്നപ്പോൾ തന്നെ വൈദികനെതിരെ സഭയുടെ നടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.എന്നാൽ, കുറ്റാരോപിതനായ വൈദികനെതിരെ പൊലീസ് നടപടിയെടുക്കുന്നത് വരെ സഭ…

Read More

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; പ്രധാന പ്രതിയുടെ വീട് കത്തിച്ച് ജനക്കൂട്ടം

ഇംഫാൽ: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ തെരുവിലൂടെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമം ചെയ്ത സംഭവത്തിലെ പ്രധാന പ്രതിയുടെ വീട് കത്തിച്ച് ജനക്കൂട്ടം. കേസിൽ ഇന്നലെ അറസ്റ്റിലായ പ്രധാന പ്രതിയായ ഹുയ്റെം ഹീറോദാസിന്‍റെ വീടാണ് ജനങ്ങള്‍ കത്തിച്ചത്. സ്ത്രീകളടക്കമുള്ളവരാണ് പ്രതിയുടെ വീടിന് തീയിട്ടത്. മണിപ്പൂരില്‍ കുക്കി വിഭാഗത്തിലുള്ള സ്ത്രീകളെ നഗ്നരാക്കി നിരത്തിലൂടെ നടത്തുന്നതും ലൈംഗികാതിക്രമം നടക്കുന്നതിന്‍റെയും വിഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് ഹുയ്റെം ഹീറോദാസ് അറസ്റ്റിലായത്. അതിക്രമവുമായി ബന്ധപ്പെട്ട് നാല് പേരെ നിലവില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് സംഭവത്തിൽ ദേശീയ…

Read More

മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ഇടപെടും; സുപ്രീംകോടതി

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി പീഡിപ്പിച്ച സംഭവത്തില്‍ ഇടപെട്ട് സുപ്രീംകോടതി. സംഭവത്തെ അപലപിച്ച സുപ്രീംകോടതി, ഭരണഘടനാ പരാജയമെന്ന് കുറ്റപ്പെടുത്തി. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് അറിയിക്കാനും നടപടി എടുക്കാനും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ സുപ്രീംകോടതിക്ക് നടപടി എടുക്കേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പുനല്‍കി. കേസ് ഈ മാസം 28ന് പരിഗണിക്കും. മണിപ്പൂരില്‍ നിന്ന് പുറത്തുവന്ന വിഡിയോ ഞെട്ടിക്കുന്നതാണ്. അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സര്‍ക്കാര്‍ ഉചിതമായ…

Read More

“മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ട് തലകുനിഞ്ഞ് പോകുന്നു”
മണിപ്പൂർ ലൈംഗികാതിക്രമത്തിൽ പ്രതികരിച്ച് സുരാജ് വെഞ്ഞാറമൂട്.

കൊച്ചി: മണിപ്പൂരിൽ രണ്ട് കുകി സ്ത്രീകൾക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിൽ പ്രതികരിച്ച് നടൻ സുരാജ് വെഞ്ഞാറമൂട്.” മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ട് തല കുനിഞ്ഞ് പോകുന്നുവെന്നും ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടായെന്നും സുരാജ് ഫേസ്ബുക്കിൽ കുറിച്ചു. മണിപ്പൂരിൽ കുകി വിഭാഗത്തിലെ രണ്ടു സ്ത്രീകളെയാണ് നഗ്നരാക്കി റോഡിൽക്കൂടി നടത്തുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. തലസ്ഥനമായ ഇംഫാലിൽ നിന്ന് 3 കി.മീ മാറി കാൻഗ് പോക്‌പി ജില്ലയിൽ മെയ് 4 ന് ആണ് സംഭവം നടന്നത്. വീഡിയോ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial