കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര 27 മുതൽ: ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യും

കാസർഗോഡ്: എൻഡിഎ സംസ്ഥാന ചെയർമാൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര 27ന് കാസർഗോഡ് നിന്നും ആരംഭിക്കും. വൈകുന്നേരം മൂന്നുമണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. കാസർഗോഡ് മേൽപ്പറമ്പിലാണ് അന്നേ ദിവസത്തെ യാത്രയുടെ സമാപനം. രാവിലെ മധൂർ ക്ഷേത്ര ദർശനത്തോടെയാണ് കെ. സുരേന്ദ്രന്റെ കാസർഗോഡ് ജില്ലയിലെ പരിപാടികൾ തുടങ്ങുക. രാവിലെ 9 മണിക്ക് യാത്രാ ക്യാപ്റ്റന്റെ വാർത്താസമ്മേളനം നടക്കും. രാവിലെ 10.30ന് കുമ്പളയിൽ നടക്കുന്ന വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ…

Read More

യു.പിയിൽ മുസ്ലിം പള്ളിയിൽ കാവി പതാക സ്ഥാപിച്ച് ഹിന്ദുത്വവാദികൾ; മൂന്ന് പേർ അറസ്റ്റിൽ

ലഖ്നോ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ മുസ്ലിം പള്ളിയിലെ പതാക മാറ്റി കാവി പതാക സ്ഥാപിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. രാമചന്ദ്ര മിഷൻ പോലീസ് സ്‌റ്റേഷനു കീഴിലുള്ള ലാൽബാഗ് പ്രദേശത്തെ പള്ളിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അങ്കിത് കതാരിയ, രോഹിത് ജോഷി, രോഹിത് സക്സേന തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിയിലേക്ക് രാത്രി അതിക്രമിച്ച് കയറിയ ആക്രമികൾ പള്ളിയിൽ സ്ഥാപിച്ചിരുന്ന പച്ചക്കൊടി മാറ്റി പകരം കാവി പതാക സ്ഥാപിക്കുകയായിരുന്നുവെന്ന് പൊലീസ് സുപ്രണ്ട് അശോക് കുമാർ…

Read More

സഹപാഠിയില്‍ നിന്ന് പതിനാലുകാരി ഗര്‍ഭിണിയായെന്ന് പരാതി; ഒന്‍പതാം ക്ലാസുകാരൻ കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായതായി പരാതി. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുളള വിവരത്തെ തുടര്‍ന്നാണ് പൊലീല് കേസെടുത്തത്. സംഭവത്തിൽ പതിനാലുകാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തി. ബലാല്‍സംഗ കുറ്റം, പോക്സോ നിയമത്തിലെ 3,4,5,6 വകുപ്പുകള്‍ പ്രകാരമാണ് പതിനാലുകാരനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ പതിനാലുകാരനെ സുരക്ഷാ കസ്റ്റഡയിലെടുത്തു

Read More

28 കാരി അധ്യാപികയെ കാണാനില്ല, ഇളകിയ മണ്ണ് പരിശോധിച്ചപ്പോൾ ഞെട്ടി, ക്ഷേത്ര മൈതാനത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹം

മണ്ഡ്യ: കർണ്ണാടകയിൽ രണ്ടു ദിവസം മുമ്പ് കാണാതായ അധ്യാപികയെ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. മണ്ഡ്യയിലെ മേലുകോട്ടെയിൽ കാണാതായ സ്വകാര്യ സ്‌കൂൾ ടീച്ചറുടെ മൃതദേഹമാണ് ക്ഷേത്ര മൈതാനത്തിന് സമീപം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. പാണ്ഡവപുര മാണിക്യഹള്ളിയിൽ ദീപിക വി.ഗൗഡയുടെ (28) മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. രണ്ട് ദിവസമായി ദീപകയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്‌ച രാവിലെ സ്കൂട്ടറിൽ സ്കൂ‌കൂളിലേക്കു പോയ ദീപക പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ലെന്നാണ് ഭർത്താവ് ലോകേഷ് പൊലീസിൽ നൽകിയ പരാതിയിൽ…

Read More

സ്കൂട്ടർ യാത്രികയായ വിദ്യാർത്ഥിനി ടോറസ് ലോറിക്കടിയിൽ പെട്ട് മരിച്ചു

തൃശൂർ: സ്കൂട്ടർ യാത്രികയായ വിദ്യാർത്ഥിനി ടോറസ് ലോറിക്കടിയിൽ പെട്ട് മരിച്ചു. കാട്ടേരി വെട്ടിയാറ മധു അഭിമന്യുവിന്റെയും സുരഭിയുടെ മകൾ ദേവപ്രിയ (18) യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെ പാവറട്ടി പുവ്വത്തൂർ സുബ്രഹ്മണ്യൻ കോവിലിന് സമീപത്തുവെച്ചാണ് ദേവപ്രിയ അപകടത്തിൽപെട്ടത്. ടോറസ് ലോറിക്കടിയിലേക്ക് ദേവപ്രിയ ഓടിച്ചിരുന്ന സ്‌കൂട്ടർ മറിയുകയായിരുന്നു. വിദ്യാർത്ഥിനിയുടെ ശരീരത്തിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങി. ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളജിലെ ബി സി എ. ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് ദേവപ്രിയ. കോളജിലെ എൻ സി സി ക്യാമ്പ്…

Read More

ഇന്‍സ്റ്റഗ്രാമില്‍നിന്ന് യുവതിയുടെ ഫോട്ടോകളെടുത്ത് വ്യാജ നഗ്നചിത്രങ്ങൾ നിര്‍മിച്ച് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

മാന്നാര്‍(ആലപ്പുഴ): യുവതിയുടെ ചിത്രങ്ങൾ എഡിറ്റുചെയ്ത് നഗ്‌ന ചിത്രങ്ങളാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. മാവേലിക്കര കണ്ണമംഗലം കടവൂര്‍ വിളയില്‍ കിഴക്കേതില്‍ ജിഷ്ണു (19)വിനെയാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്ത്. ഇന്‍സ്റ്റഗ്രാമില്‍നിന്നു യുവതിയുടെ ഫോട്ടോ എടുത്ത് നഗ്‌നചിത്രങ്ങളാക്കി യുവതിയുടെ സുഹൃത്തുക്കളുടെ ഫോണിലേക്ക് അയക്കുകയായിരുന്നു. യുവതി മാന്നാര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് സംഘർഷം; ഇസ്ലാം മതവിശ്വാസികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

മുംബൈ: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിയിൽ സംഘർഷമുണ്ടായതിന് പിന്നാലെ മുംബൈയിൽ മുസ്ലീങ്ങളുടെ വീടുകൾ ബുൾഡോസർ ഉപയോ​ഗിച്ച് പൊളിച്ചുമാറ്റി. രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ തലേദിവസം മുംബൈ മീരാ റോഡിൽ നടന്ന വർ​ഗീയ സംഘർഷങ്ങൾക്ക് പിന്നാലെയാണ് ജില്ലാ ഭരണകൂടം നിരവധി കെട്ടിടങ്ങളും കുടിലുകളും പൊളിച്ചുമാറ്റിയത്. സംഘർഷത്തിലേർപ്പെട്ട മുസ്ലീങ്ങളുടെ വീടുകളാണ് പൊളിച്ചുമാറ്റിയതെന്നാണ് റിപ്പോർട്ട്. വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കെട്ടിടങ്ങൾ തകർത്തത്. മുസ്‍ലിം ഭൂരിപക്ഷ മേഖലയിൽ ‘ജയ് ശ്രീറാം’ വിളിച്ച് പ്രകടനമായെത്തിയതാണ് സംഘർഷത്തിന്റെ പ്രകോപനമായി പറയുന്നത്….

Read More

തിരൂർ മലയാളം സർവകലാശാല യൂണിയൻ മുഴുവൻ സീറ്റിലും എസ്എഫ്ഐക്ക് ജയം

തിരൂർ : മലയാളം സർവകലാശാല യൂണിയൻ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ചെയർപേഴ്‌സൻ, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ സീറ്റുകളിലും എസ്എഫ്ഐ വിജയിക്കുകയായിരുന്നു. നേരത്തെ നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. എംഎസ്എഫ് പ്രവർത്തകർ നൽകിയ ഹർജിയിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്.എംഎസ്എഫ് സ്ഥാനാർത്ഥികളായ ഫൈസൽ, അൻസീറ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് രണ്ടാഴ്ചക്കുള്ളിൽ വീണ്ടും ഇലക്ഷൻ നടത്തണമെന്ന് ഹൈക്കോടതിയുടെ ഉത്തരവിട്ടത്. നാമനിർദ്ദേശപത്രിക മതിയായ കാരണങ്ങൾ ഇല്ലാതെ…

Read More

ദുബായിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, മൃതദേഹം കുഴിച്ചുമൂടി; മലയാളിയുടെ കൊലപാതകത്തിന് പിന്നിൽ പാകിസ്ഥാനികൾ

തിരുവനന്തപുരം: മലയാളിയുടെ കൊലപാതകത്തിൽ മൂന്ന് പാക്കിസ്ഥാനികൾക്കെതിരെ കേസ്. പേരൂർക്കട സ്വദേശി അനിൽ വിൻസെന്റിനെയാണ് കൊലപ്പെടുത്തിയത്. ദുബായിൽ വച്ചായിരുന്നു തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടിയത്. ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്നവർ ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് കേസ്. ജനുവരി രണ്ടിനാണ് അനിലിനെ കാണാതായത്. ദുബായിലെ ട്രേഡിങ് കമ്പനിയിൽ പിആർഒയാണ് അനിൽ. ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന സഹോദരൻ പ്രകാശിന്റെ നിർദേശപ്രകാരം സ്റ്റോക്ക് പരിശോധനയ്ക്ക് അനിൽ പാക്കിസ്ഥാൻ സ്വദേശിക്കൊപ്പം പോവുകയായിരുന്നു. പിന്നെ മടങ്ങിയെത്തിയില്ല. കുടുംബത്തിന്റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്. കേസ് കൊടുക്കാനും…

Read More

ലോക്സഭ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; ഏറ്റവും അധികം വോട്ടർമാർ മലപ്പുറത്ത് കുറവ് വയനാട്ടിൽ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് രണ്ട് കോടി എഴുപത് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി മുന്നൂറ്റി ഇരുപത്തിയാറ് വോട്ടർ മാരാണ് (2,70,99,326) ആകെയുള്ളത്. പുതിയതായി അഞ്ച് ലക്ഷത്തി എഴുപത്തി നാലായിരത്തി ഒരുനൂറ്റി എഴുപത്തിയഞ്ച് (5,74,175) പേരാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തത്. ഏറ്റവും അധികം വോട്ടർമാർ മലപ്പുറത്തും കുറവ് വയനാട്ടിലുമാണ്. മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാത്തവർക്ക് തെരഞ്ഞെടുപ്പിന് മുമ്പ് വരെ അവസരം ഉണ്ട്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial