പാലോട് കെഎസ്ആര്‍ടിസി ബസും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് രണ്ട് മരണം

പാലോട്:തെങ്കാശിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പാലോട് സ്വദേശികളായ സുഭാഷ് (55) , അനി (50) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 9.40 ഓടെയായിരുന്നു സംഭവം. അമിത വേഗതയിലെത്തിയ സ്കൂട്ടർ എതിർദിശയിൽ വന്ന ബസിന് മുൻവശത്തേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്ഷ്സാക്ഷികൾ പറയുന്നത്.

Read More

രക്തംവാർന്ന് റോഡരുകിൽ കണ്ടെത്തിയ യുവാവ് മരിച്ച സംഭവം കൊലപാതകം

തിരുവനന്തപുരം: പാറശ്ശാലയിൽ രക്തംവാർന്ന് റോഡരുകിൽ കണ്ടെത്തിയ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തമിഴ്‌നാട് കൊല്ലങ്കോട് വളളവിള സ്വദേശിയായ മുഹമ്മദ് അസീം (28) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതിമാരെ പൊഴിയൂർ പോലീസ് പിടികൂടി. അപകടമരണമാക്കി ചിത്രീകരിക്കാൻ പ്രതികൾ നടത്തിയ ശ്രമം പൊഴിയൂർ പോലീസ് കണ്ടെത്തുകയായിരുന്നു. ദമ്പതികളായ കൊല്ലങ്കോട് മേടവിളാകം സ്വദേശി ഷമീർ (34), ചെങ്കവിളയ്ക്ക് സമീപം മങ്കുഴി ചെറുകോട് വീട്ടിൽ ജനീഫാ ആൽബർട്ട് (26) എന്നിവരെയാണ് പൊഴിയൂർ പോലീസ് പിടികൂടിയത്. അസീമിനെ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തിയ…

Read More

കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞു വീണു; അഞ്ചു വയസുകാരന് ദാരുണാന്ത്യം

തൃശൂർ: വീടിനു മുന്നിലെ മതിൽ ഇടിഞ്ഞുവീണ് അഞ്ചു വയസുകാരൻ മരിച്ചു. വല്ലച്ചിറ പകിരിപാലം കൂടലിവളപ്പിൽ അനിൽ കുമാറിൻ്റെയും ലിൻ്റയുടെയും മകൻ അനശ്വർ ആണ് മരിച്ചത്. വല്ലച്ചിറ ഗവ. യുപി സ്കൂളിലെ യുകെജി വിദ്യാർഥിയാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കെ ഓടുകൊണ്ട് നിർമിച്ച പഴയ മതിൽ ഇടിഞ്ഞ് കുട്ടിയുടെ തലയിലേയ്ക്ക് വീഴുകയായിരുന്നു. അമ്മ നോക്കിനിൽക്കെയായിരുന്നു അപകടം. നാട്ടുകാർ ചേർന്ന് ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. സഹോദരി: അനശ്വര (അഞ്ചാം ക്ലാസ്സ് വിദ്യാർഥിനി, വല്ലച്ചിറ ഗവ. യുപി…

Read More

വിഴിഞ്ഞം സമരം; ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തില്‍ പ്രതിഷേധിച്ച് 2022ല്‍ നടന്ന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത 157 കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസുകളാണ് പിന്‍വലിച്ചത്. പ്രതിഷേധ സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത 199 കേസുകളില്‍ ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകളാണ് പിന്‍വലിച്ചത്. കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം എടുത്തത്. മുഴുവന്‍ കേസുകളും പിന്‍വലിക്കണം എന്നായിരുന്നു ലത്തീന്‍ അതിരൂപത ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം അറിയിച്ച്…

Read More

പണം നൽകാൻ കൂട്ടാക്കിയില്ല, അച്ഛനെ മകൻ അടിച്ചു കൊന്നു; അറസ്റ്റ്

കൊല്ലം: ചവറയിൽ പണം നൽകാത്തതിന്റെ പേരിൽ അച്ഛനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. കോയിവിള പാവുമ്പാ സ്വദേശി മനോജ് കുമാർ (37) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെയാണ് സംഭവം. കോയിവിള സ്വദേശി അച്യുതനെയാണ് മകൻ മർദ്ദിച്ച് കൊല്ലപ്പെടുത്തിയത്. അച്യുതന്റെ പേരിലുള്ള സ്ഥലം വിറ്റു കിട്ടിയ പണത്തിൽ നിന്ന് ഓഹരി ആവശ്യപ്പെട്ട് മനോജ് വീട്ടിൽ ബഹളമുണ്ടിക്കിയിരുന്നു. പണം നൽകില്ലെന്ന് പറഞ്ഞതിൽ പ്രകോപിതനായ പ്രതി അച്യുതനെ ക്രൂരമായി മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ അച്യുതൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ…

Read More

മാമ്പഴം തരാമെന്ന് പറഞ്ഞ് വിളിച്ചു, 10 വയസുകാരനെ പീഡിപ്പിച്ച ശേഷം കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി; 17 കാരൻ അറസ്റ്റിൽ

തമിഴ്നാട്ടിൽ 10 വയസുകാരനെ പതിനേഴുകാരൻ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ മാമ്പഴം തരാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. പ്ലസ് ടു വിദ്യാർത്ഥിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ധർമ്മപുരി ജില്ലയിലാണ് സംഭവം. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ബുധനാഴ്ച ഉച്ചയോടെ കാണാതാവുകയായിരുന്നു. പിന്നാലെ മാതാപിതാക്കൾ തെരഞ്ഞിറങ്ങി. മകൻ 17കാരനൊപ്പം പോയ വിവരം ഗ്രാമവാസികളിൽ നിന്ന് അറിഞ്ഞ കുടുംബം പൊലീസിനെ സമീപിച്ചു. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി…

Read More

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്ലാമറ്റം അയ്യങ്കാന ഭാഗത്ത് താഴത്ത് ചെറുതൊടുകയിൽ വീട്ടിൽ അച്ചു ലൈജു (19) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ സ്വകാര്യ ദൃശ്യങ്ങൾ കരസ്ഥമാക്കി, ഇത് അതിജീവിതക്ക് അയച്ചു നൽകി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ നോബിൾ പി.ജെ യുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ…

Read More

രണ്ട് മാസത്തെ ക്ഷേമ പെൻഷൻ കുടിശിക കൂടി അനുവദിച്ചു; വിഷുവിന്‌ മുൻപ് വിതരണം ചെയ്യാൻ തീരുമാനം

തിരുവനന്തപുരം: രണ്ട് മാസത്തെ ക്ഷേമ പെൻഷൻ കുടിശിക കൂടി അനുവദിച്ച് ധനവകുപ്പ്. വിഷു, ഈസ്‌റ്റർ, റംസാൻ കാലത്ത്‌ 4800 രൂപ വീതം ഒരോരുത്തരുടെയും കൈകളിലെത്തുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. നേരത്തെ അനുവദിച്ചിരുന്ന ഒരു മാസത്തെ ക്ഷേമ പെൻഷൻ ഇന്നുമുതലാണ് വിതരണം ആരംഭിച്ചത്. 3200 രൂപ വീതമാണ്‌ ഇതോടെ പെൻഷൻ വാങ്ങുന്നവര്‍ക്ക് ലഭിക്കുക. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62…

Read More

പ്രായപൂർത്തിയാവാത്ത കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 5 വർഷം തടവും പിഴയും

കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത കുട്ടിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 5 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി. എടക്കര സ്വദേശി സുകുമാരനെയാണ് കോടതി ശിക്ഷിച്ചത്. മൂവായിരം രൂപ പിഴ അടക്കണമെന്നും നിലമ്പുർ ഫാസ്റ്റ് ട്രാക്ക് കോടതി ഉത്തരവിട്ടു. 2020ലാണ് 4 വയസുകാരിയെ പീഡിപ്പിച്ചതിന് എടക്കര പോലീസ് സുകുമാരനെതിരെ രജിസ്റ്റർ ചെയ്തത്.

Read More

ആലപ്പുഴ ജില്ലാ കലക്ടറെ മാറ്റി, ഉത്തരവിറങ്ങിയത് രാത്രി; പകരം ചുമതലയും നല്‍കിയില്ല

ആലപ്പുഴ: ജില്ലാ കലക്ടറെ അപ്രതീക്ഷിതമായി മാറ്റി. ജോണ്‍ വി സാമുവലിനെയാണ് പെട്ടെന്ന് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്.വ്യാഴാഴ്ച രാത്രിയാണ് സ്ഥാനത്ത് നിന്ന് നീക്കുന്നതായി ഉത്തരവിറങ്ങിയത്. പുതിയ കലക്ടറായി അലക്‌സ് വര്‍ഗീസ് ഇന്ന് രാവിലെ തന്നെ ചുമതലയേല്‍ക്കുകയും ചെയ്തു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial