മണ്ണെടുപ്പുമായി ബന്ധപ്പെട്ട്  ഭീഷണി? വില്ലേജ് ഓഫിസറുടെ ആത്മഹത്യ; കലക്ടർ റിപ്പോർട്ട് തേടി

         അടൂർ : അടൂർ കടമ്പനാട് വില്ലേജ് ഓഫിസർ മനോജിൻ്റെ ആത്മഹത്യയിൽ കലക്ടർ ആർഡിഒയോട് റിപ്പോർട്ട് തേടി. ആർഡിഒ നൽകുന്ന റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മീഷണർക്ക് കൈമാറും. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് 12 വില്ലേജ് ഓഫീസർമാർ ഇന്നലെ കലക്ടർക്ക് പരാതി നൽകിയിരുന്നു. പരാതി സമഗ്ര അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവിക്കും കൈമാറുകയായിരുന്നു. മണ്ണെടുപ്പ് അടക്കമുള്ള കാര്യങ്ങളിൽ ബാഹ്യ ഇടപെടൽ തടയണമെന്നും വില്ലേജ് ഓഫീസർമാരുടെ പരാതിയിലുണ്ട്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷി നേതാക്കളുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. ബന്ധുക്കളുടെ…

Read More

പേരാമ്പ്രയിലെ അനുവിന്റെ മരണം കൊലപാതകം തന്നെ; പ്രതി അനുവിനെ കൊലപ്പെടുത്തിയത് മോഷണത്തിനിടെ

      കോഴിക്കോട് : കോഴിക്കോട് പേരാമ്പ്ര സ്വദേശി അനുവിന്റെ ദുരൂഹ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കേസില്‍ മലപ്പുറം സ്വദേശി പൊലീസിന്റെ പിടിയിലായി. മോഷണത്തിനിടെ പ്രതി അനുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കസ്റ്റഡിയിലെടുക്കുന്നതിനിടെ പ്രതിയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരുക്കേറ്റു. അനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ തോട്ടില്‍ മുട്ടറ്റം വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല് തന്നെ ആദ്യഘട്ടത്തില്‍ തന്നെ മുങ്ങിമരണമെന്ന സാധ്യത അനുവിന്റെ ബന്ധുക്കളും പൊലീസും തള്ളിയിരുന്നു. അനുവിന്റെ…

Read More

കള്ളത്താക്കോൽ ഉപയോഗിച്ച് ലോക്കർ തുറന്നു; സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും 32 ലക്ഷം മോഷ്ടിച്ചു: മാനേജർ പിടിയിൽ

തൃശൂര്‍: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് 32 ലക്ഷത്തിൽ അധികം രൂപ മോഷ്ടിച്ച ബ്രാഞ്ച് മാനേജർ പിടിയിൽ. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ഗാന്ധിനഗറിലുള്ള എൽ ആൻഡ് ടി മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന പണമാണ് കള്ള താക്കോൽ ഉപയോഗിച്ച് മോഷ്ടിച്ചത്. സംഭവത്തിൽ എൽ ആൻഡ് ടി ഫൈനാൻസിൻ്റെ അരണാട്ടുകര ബ്രാഞ്ചിലെ മാനേജരായ അശോഷ് ജോയ്‌യെ (34) പൊലീസ് അറസ്റ്റു ചെയ്തു. 11നാണ് ലോക്കറിൽ നിന്ന് പണം നഷ്ടപ്പെടുന്നത്. തുടർന്ന് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിലാണ്…

Read More

കെ ഫോണിന്റെ ജോലിക്കിടെ കെ‌എസ്ഇബി പോസ്റ്റിൽ നിന്ന് വൈദ്യുതാഘാതമേറ്റു; അമ്പലപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം

അമ്പലപ്പുഴ: ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു. തൃക്കുന്നപ്പുഴ കോട്ടെമുറി ചെറുകരയിൽ അനന്തു (26) ആണ് മരിച്ചത്. കെ ഫോണിന്റെ ജോലിക്കിടെ കെ‌എസ്ഇബി പോസ്റ്റിൽ നിന്ന് വൈദ്യുതാഘാതമേറ്റാണ് യുവാവ് മരിച്ചത്. പുറക്കാട് കരൂരിനു സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

Read More



‘കേരളക്കാരുടേത് ശുദ്ധ മനസ്, യുഡിഎഫിന് വോട്ട് ചെയ്തതിൽ എല്ലാവർക്കും കുറ്റബോധം’; വയനാട്ടിൽ രാഹുലിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ ചുവപ്പ് പാറിക്കാൻ മുഖ്യമന്ത്രി നേരിട്ടെത്തി. വയനാട് ലോക്സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ആണ് മുഖ്യമന്ത്രി പങ്കെടുത്തത്. വേദിയിൽ രാഹുല്‍ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവും അദ്ദേഹം ഉയർത്തി. കഴിഞ്ഞ 5 വർഷം വയനാടിന്‍റെ ശബ്ദം ലോക്സഭയിൽ ഉയർന്നോയെന്ന് അദ്ദേഹം ചോദിച്ചു. പാർലമെന്‍റില്‍ കേരളത്തിന്‍റെ ശബ്ദവും വേണ്ടവിധത്തിൽ ഉയർന്നില്ല. കൂടുതൽ എംപി മാരും യുഡിഎഫ് ആയിരുന്നല്ലോ. സാധാരണ പാർലമെന്‍റില്‍ കേരളത്തിന്‍റെ ശബ്ദം മുഴങ്ങാറുണ്ട്. ഇത്തവണ അത് നേർത്തത് ആയി പോയി.. കഴിഞ്ഞ…

Read More

ഈന്തപ്പഴത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; യാത്രക്കാരിൽ നിന്നും 1.72 കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി

മുംബൈ: ഈന്തപ്പഴത്തിൽ സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തലൂടെ കടത്താൻ ശ്രമിച്ച 1.72 കോടിയുടെ 2.99 കിലോ സ്വർണമാണ് അഞ്ച് വ്യത്യസ്ത കേസുകളിലായി പിടികൂടിയത്. വസ്ത്രത്തിലും ഈന്തപ്പഴത്തിലും ആണ് പ്രതി സ്വർണം കടത്താൻ ശ്രമിച്ചത്. അതേസമയം മാർച്ച് 10 മുതൽ 12 വരെ മുംബൈ വിമാനത്താവളത്തിൽ നിന്ന് എട്ട് വ്യത്യസ്ത കേസുകളിലായി 2.35 കോടി വിലമതിക്കുന്ന കള്ളക്കടത്ത് സ്വർണം കസ്റ്റംസ് പിടികൂടി. കൂടാതെ അനധികൃതമായി കടത്താൻ ശ്രമിച്ച മൊബൈൽ…

Read More

ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റിൽ

കോട്ടയം: ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂർ കൊഴുവനാൽ വൈക്കംമൂല ഭാഗത്ത് പുത്തൻവീട്ടിൽ ജാൻസൺ ജോസ് (27) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ജനുവരി 14-ആം തീയതി രാത്രി 7:45 മണിയോടുകൂടി പാമ്പാടി കാളച്ചന്ത ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിലെ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബാറിൽ എത്തിയ ഇവർ ഇവിടെ വച്ച് ബഹളം വയ്ക്കുകയും ബാറിലെ കസേരകൾ മറ്റും തല്ലിയൊടിക്കുകയുമായിരുന്നു. ഇത് ബാറിലെ…

Read More

ഓൺലൈൻ വഴി 6 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ

ഗാന്ധിനഗർ : ഓൺലൈൻ വഴി വർക്ക് അറ്റ് ഹോം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് യുവാവിൽ നിന്നും ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കുമരം പുത്തൂർ ഭാഗത്ത് ചക്കിങ്കൽ വീട്ടിൽ രാജേഷ് കുമാർ (49) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പായിക്കാട് സ്വദേശിയായ യുവാവിന് തന്റെ വാട്സാപ്പിൽ വർക്ക് അറ്റ് ഹോം വഴി പണം സമ്പാദിക്കാമെന്ന് പറഞ്ഞ് മെസ്സേജ് വരികയും, തുടർന്ന് യുവാവ് ഇതിൽ…

Read More

ലീവ് സറണ്ടര്‍ അനുവദിച്ചു; ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് പണമായി നല്‍കും; സര്‍വീസ് പെന്‍ഷന്‍ കുടിശികയ്ക്ക് 628 കോടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ 2024 – 25 ലെ ലീവ് സറണ്ടര്‍ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്കും ജിപിഎഫ് ഇല്ലാത്തവര്‍ക്കും ആനുകൂല്യം പണമായി ലഭിക്കും. മറ്റുള്ളവര്‍ക്ക് പിഎഫില്‍ ലയിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍വീസ് പെന്‍ഷന്‍ കുടിശിക 628 കോടി രൂപ അനുവദിച്ചതായും മന്ത്രി അറയിച്ചു. വിരമിച്ച ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പതിനൊന്നാം പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക മൂന്നാം ഗഡു അനുവദിച്ചു. 5.07 ലക്ഷം പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. 628 കോടി…

Read More

പുഴയിലെ പാറക്കെട്ടിനടിയിൽ നിന്ന് ദുർഗന്ധം; പരിശോധനയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: പുഴയരികിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. സോണിയ എന്ന വനവാസി യുവതിയുടേതാണ് പുഴയ്ക്ക് സമീപം കണ്ടെത്തിയ മൃതദേഹം. നാദാപുരം വിലങ്ങാട് ആണ് സംഭവം. മൃതദേഹത്തിൽ പരിക്കുകളുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പുഴയിലെ പാറക്കെട്ടിനടിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial