വീട്ടിൽ നിന്നും റോഡിലേയ്ക്ക് ഓടി; മൂന്ന് വയസുകാരന് ഓട്ടോയിടിച്ച് ദാരുണാന്ത്യം

മംഗളൂരു: വീട്ടിൽ നിന്നും റോഡിലേയ്ക്ക് ഓടിയ കുഞ്ഞിന് ഓട്ടോ ഇടിച്ച് ദാരുണാന്ത്യം. ദക്ഷിണ കന്നട ജില്ലയിയിലെ ബെൽത്തങ്ങാടി പനകാജെ മുണ്ടാടിയിൽ ചന്ദ്രശേഖറിന്‍റെയും ഉഷയുടേയും മകൻ കൗശിക് (മൂന്ന്) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ഉജ്റെയിലെ ആശുപത്രിയിലും തുടർന്ന് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

Read More

വോട്ടർ പട്ടികയിൽ പേരു ചേർക്കൽ 25 വരെ അപേക്ഷിക്കാം

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുന്നതിനായി മാർച്ച് 25-നു രാത്രി 12 വരെ അപേക്ഷിക്കാം. ഈവര്‍ഷം ഏപ്രില്‍ ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കാണ് അര്‍ഹത. നേരത്തേ ജനുവരി ഒന്നിന് 18 വയസ്സാകുന്നവരുടെ അപേക്ഷയാണു പരിഗണിച്ചത്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇളവനുവദിച്ചത്. ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ.) മുഖേനെയോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍.വി.എസ്.പി. പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ ആപ്പ് വഴിയോ അപേക്ഷ സമര്‍പ്പിക്കാം. വോട്ടര്‍പ്പട്ടികയിലെ തിരുത്തലുകള്‍, മരിച്ചവരെ ഒഴിവാക്കല്‍, താമസസ്ഥലം മാറ്റല്‍ തുടങ്ങിയവയ്ക്കുള്ള അവസരം ശനിയാഴ്ച അവസാനിച്ചു.

Read More

ചാവക്കാട് ന​ഗരമധ്യത്തിൽ വൻ തീപിടുത്തം; മൂന്ന് കടകൾ കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം

തൃശൂർ: ചാവക്കാട് നഗരമധ്യത്തിലെ കെട്ടിടത്തിന് തീപിടിച്ച് മൂന്ന് കച്ചവടസ്ഥാപനങ്ങൾ കത്തിനശിച്ചു. ചാവക്കാട് ട്രാഫിക് ഐലന്‍ഡ് ജങ്ഷനു സമീപത്തെ കുന്നംകുളം റോഡിലെ ഓടിട്ട കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. ഇന്ന് പുലർ‌ച്ചെ ഒന്നരയോടെയായിരുന്നു തീപിടിത്തമുണ്ടാകുന്നത്. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അസീസ് ഫുട്‌വെയറും ടിപ്പ് ടോപ്പ് ഫാന്‍സി ഷോപ്പും മറ്റൊരു തുണിക്കടയുമാണ് കത്തിനശിച്ചത്. കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തും തീപിടിത്തമുണ്ടായി. കെട്ടിടത്തിന് തൊട്ടടുത്തുള്ള വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറിലെ കേബിളുകളും കത്തിനശിച്ചെങ്കിലും ട്രാന്‍സ്‌ഫോര്‍മറിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. അഗ്നിരക്ഷാസനേയുടെ എട്ട് യൂണിറ്റുകളെത്തിയാണ് പുലര്‍ച്ചെ നാലോടെ തീ…

Read More

ലോക്സഭാ തിരഞ്ഞെടുപ്പ്: ഓൺലൈൻ സംവിധാനങ്ങൾ സജ്ജം

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിന് വിവിധ ഓൺലൈൻ സംവിധാനങ്ങൾ സജ്ജമായി. പെരുമാറ്റച്ചട്ട ലംഘനങ്ങൾ അധികാരികളെ അറിയിക്കാൻ ‘സി-വിജിൽ’, ഭിന്നശേഷിക്കാർക്ക് വോട്ടിംഗ് എളുപ്പമാക്കാൻ ഉപയോഗിക്കുന്ന ‘സക്ഷം’ മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ചട്ടലംഘനങ്ങൾ അറിയിക്കാൻ ‘സി-വിജിൽ’ മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികളും വളരെ വേഗത്തിലും എളുപ്പത്തിലും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതിന് കമ്മീഷൻ തയ്യാറാക്കിയ ആപ്പാണ് വിജിലൻസ് സിറ്റിസൺ (സി-വിജിൽ) ആപ്പ്. പൊതുജനങ്ങൾക്ക് ചട്ടലംഘനങ്ങൾ സംബന്ധിച്ച ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പകർത്തി…

Read More

ഗർഭിണിയായ യുവതി പുഴയിൽ മരിച്ച നിലയിൽ; കൊലപാതകം; പ്രതി അറസ്റ്റിൽ

കോഴിക്കോട് : കോഴിക്കോട് കുറ്റ്യാടി വാളൂക്ക് പുഴയിൽ ഗർഭിണിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. വയനാട് അരിമലക്കോളനിയിൽ ബിന്ദുവാണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന വാസു എന്നയാളെ കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലരിയാൻ പോയപ്പോൾ വഴക്കുണ്ടായതിനെ തുടർന്ന് പ്രതി ബിന്ദുവിനെ പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. കൃത്യത്തിന് ശേഷം മുങ്ങിയ ഇയാളെ രണ്ട് ദിവസത്തിന് ശേഷമാണ് പിടികൂടിയത്. വെള്ളിയാഴ്ചയാണ് വാളൂക്ക് പുഴയിൽ നാലുമാസം ഗർഭിണിയായ ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.

Read More

സ്വര്‍ണച്ചേനയും ചേമ്പും ഒന്നും വന്നില്ല, ചേനയോളം പോന്ന സ്വര്‍ണവും പണവും രേഷ്മയുടെ കയ്യിലും, ഒടുവിൽ പിടിവീണു

കൊല്ലം : സ്വർണ്ണ ചേന വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിൽ. കൊല്ലം തേവലക്കര കരീച്ചികിഴക്കതിൽ രമേശൻ മകൾ രേഷ്മ(25) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. തൊടിയൂർ സ്വദേശിയായ അമ്പിളിയെയും ഇവരുടെ ബന്ധുക്കളായ ഗീത, രോഹിണി എന്നിവരേയുമാണ് രേഷ്മ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയത്. താലിപൂജ നടത്തിയാൽ സ്വർണ്ണ ചേന ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്പോഴായി 32 ലക്ഷം രൂപയും 60.5 പവൻ സ്വർണ്ണവുമാണ് യുവതി തട്ടിയെടുത്തത്. 2023 ഫെബ്രുവരി മുതൽ പ്രതി പല തവണകളായി താലി…

Read More

കടം വാങ്ങിയ പണവും സ്വർണവും തിരികെ നൽകാത്തതിന് അയൽവാസിയുടെ മുന്നിൽവച്ച് സ്വയം തീകൊളുത്തി; വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു

പത്തനംതിട്ട: അയൽവാസിയുടെ ബന്ധു കടം വാങ്ങിയ പണവും സ്വർണവും തിരികെ നൽകാത്തതിന്റെ പേരിൽ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. പത്തനംതിട്ട വല്ലന സ്വദേശിനി രജനി ത്യാഗരാജ(56) നാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. അയല്‍വാസിക്ക് കടം കൊടുത്ത പണവും സ്വര്‍ണ്ണവും തിരികെ ലഭിക്കാത്തതിലുള്ള മനോവിഷമം കൊണ്ടാണ് അയല്‍വാസിയുടെ വീടിന് മുന്നില്‍ രജനി സ്വയം തീ കൊളുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ചെങ്ങന്നൂര്‍ കല്ലിശ്ശേരിയിലെ ആശുപത്രിയില്‍ രജനിയെ ഉടന്‍ എത്തിച്ചെങ്കിലും എണ്‍പത് ശതമാനത്തിലധികം പൊള്ളലേറ്റതിനാല്‍ കളമശ്ശേരി മെഡിക്കല്‍…

Read More

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

കുറവിലങ്ങാട് : ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വടയാർ മിഠായിക്കുന്നം പൊതി ഭാഗത്ത് ചാമക്കാലയിൽ വീട്ടിൽ ബിജു എന്ന് വിളിക്കുന്ന ബിനൂബ് തോമസ് (39) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം തന്റെ ഭാര്യയുടെ അനിയത്തിയുടെ വീട്ടിലെത്തി ഇവിടെവച്ച് ഭാര്യയുമായി കുടുംബപരമായ പ്രശ്നത്തിന്റെ പേരിൽ വാക്ക്തർക്കം ഉണ്ടാവുകയും തുടർന്ന് തന്റെ കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് ഭാര്യയുടെ തലയിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഭാര്യാമാതാവിനും…

Read More

കനിവ് 108 ആംബുലൻസ് സേവനത്തിന് ഇനി മൊബൈൽ ആപ്പ്; ജൂണിൽ ലഭ്യമാക്കും

തിരുവനന്തപുരം: കനിവ് 108 ആംബുലൻസിന്റെ സേവനം ഇനി മൊബൈൽ ആപ്പ് വഴിയും ലഭ്യമാകും. ആംബുലൻസിന്റെ സേവനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ സജ്ജമാക്കിയ പുതിയ മൊബൈൽ അപ്ലിക്കേഷന്റെ ട്രയൽ റൺ ആരംഭിച്ചതായി ആരോഗ്യ മന്ത്രി അറിയിച്ചു. 108 ആംബുലൻസിന്റെ സേവനം മൊബൈൽ ആപ്ലിക്കേഷൻ വഴി ലഭ്യമാകുന്ന തരത്തിലാണ് ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. നിലവിൽ 108 എന്ന നമ്പരിലേക്ക് വിളിക്കുമ്പോൾ മാത്രമാണ് സേവനം ലഭിക്കുന്നത്. ട്രയൽ റൺ വിജയകരമാക്കി ജൂൺ മാസത്തിൽ ആപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതോടെ മൊബൈൽ…

Read More

വന്ദേഭാരത് ട്രെയിനിടിച്ച് റിട്ടയേർഡ് അധ്യാപകന് ദാരുണാന്ത്യം; അപകടം പാലക്കാട്

പാലക്കാട് : പാലക്കാട് പട്ടാമ്പിയിൽ വന്ദേഭാരത് ട്രെയിൻ ഇടിച്ച് വയോധികന് ദാരുണാന്ത്യം. മുതുതല അഴകത്തുമന ദാമോദരന്‍ നമ്പൂതിരിയാണ് ട്രെയിന്‍ തട്ടി മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ പട്ടാമ്പി റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. പാളം മുറിച്ച് കടക്കുന്നതിനിടെ മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ഇടിക്കുകയായിരുന്നു. മുതുതല എ.യു.പി. സ്‌കൂള്‍ റിട്ട. അധ്യാപകനാണ് ദാമോദരന്‍ നമ്പൂതിരി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial