തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞുവീണു; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പാലക്കാട് വല്ലപ്പുഴ തെങ്ങിന്‍വളപ്പ് മണ്ണാരംകുന്നത്ത് കുഞ്ഞിദുവിന്റെ മകന്‍ നൗഷാദ് (44) ആണ് മരിച്ചത്. ങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്.വല്ലപ്പുഴ മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ മരംമുറിക്കാന്‍ എത്തിയതായിരുന്നു നൗഷാദ്. മുറിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഉടന്‍ പട്ടാമ്പി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; തമിഴ്നാട്ടില്‍ ഡിഎംകെ -കോണ്‍ഗ്രസ് സീറ്റ് ധാരണയായി

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സീറ്റുകൾക്ക് ധാരണയായി. ആഴ്ചകൾ നീണ്ട തര്‍ക്കത്തിനും ചർച്ചയ്ക്കുമൊടുവിലാണ് സീറ്റുകള്‍ സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്. 39 സീറ്റുകളില്‍ ഒമ്പത് സീറ്റുകളിലായിരിക്കും ഡിഎംകെ മത്സരിക്കുക. കോണ്‍ഗ്രസ് പുതുച്ചേരിയില്‍ ഒരു സീറ്റിലാണ് മത്സരിക്കുന്നത്. 2019ൽ മത്സരിച്ച മൂന്ന് സീറ്റുകൾ വീതം വെച്ചുമാറിയാണ് പ്രഖ്യാപനം .കോൺഗ്രസ് മത്സരിച്ച തേനിയും ആറണിയും ഏറ്റെടുത്ത ഡിഎംകെ, തിരുച്ചിറപ്പള്ളി സീറ്റ് വൈക്കോയുടെ പാർട്ടിയായ എംഡിഎംകെക്ക് നൽകി. പകരം ഡിഎംകെയുടെ സിറ്റിംഗ് സീറ്റുകളായ മയിലാടുതുറ , കടലൂർ , തിരുനെൽവേലി. എന്നിവ…

Read More

വീട്ടിൽ ജോലിക്കെത്തിയ പതിനഞ്ചുകാരിയെ പൂട്ടിയിട്ട് പീഡിപ്പിച്ചു; പോലീസ് അക്കാദമിയിലെ ഡിഎസ്പി അറസ്റ്റിൽ

ന്യൂഡൽഹി: വീട്ടിൽ ജോലിക്കെത്തിയ പെൺകുട്ടിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. അസമിൽ ഗോലാഘാട്ട് എന്ന ജില്ലയിലെ ലജിത് ബോർപ്പുകൻ പോലീസ് അക്കാദമിയിലെ ഡിഎസ്പി കിരൺ നാഥ് ആണ് അറസ്റ്റിലായത്. പതിനഞ്ചുകാരിയെ ഇയാൾ പൂട്ടിയിട്ട് നിരന്തരമായി പീഡിപ്പിച്ചിരുന്നു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച്ചയാണ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. കിരൺ നാഥ് തന്നെ വീട്ടിൽ പൂട്ടിയിടാറുണ്ടെന്നും…

Read More

ചെങ്ങന്നൂരില്‍ രാസലഹരി വില്പന: സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് യുവാക്കള്‍ പിടിയില്‍

ചെങ്ങന്നൂര്‍: രാസലഹരി വില്പനയ്‌ക്കെത്തിയ സംഘത്തെ കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് യുവാക്കളാണ് പിടിയിലായത്. ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശികളായ ജെത്രോ വര്‍ഗ്ഗീസ് (27), സഹോദരന്‍ ജൂവല്‍ വര്‍ഗ്ഗീസ് (31), സുഹൃത്ത് സോനു രാജു (32) എന്നിവരെ കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും 3.5 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന്…

Read More

വര്‍ക്കലയിൽ 19കാരിയായ ഗര്‍ഭിണി തൂങ്ങി മരിച്ച നിലയിൽ

വര്‍ക്കലയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വർക്കല മണമ്പൂരിലാണ് 19 കാരിയായ ഗർഭിണിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വര്‍ക്കല മണമ്പൂര്‍ പേരേറ്റ്കാട്ടിൽ വീട്ടിൽ ലക്ഷ്മി ആണ് മരിച്ചത്. ബി എ അവസാന വർഷ വിദ്യാർത്ഥി ആയിരുന്നു ലക്ഷ്മി. തുടർ വിദ്യാഭാസവുമായി ബന്ധപ്പെട്ട് ഭർത്താവ് കിരണുമായി ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് സംഭവം. ഭര്‍ത്താവിനൊപ്പം വാടകക്ക് താമസിക്കുന്ന വീട്ടിലെ ജനല്‍ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലാണ് ലക്ഷ്മിയെ കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത്…

Read More

കർണാടകയിലെ മുതിർന്ന ബിജെപി നേതാവ് കോൺഗ്രസിലേക്ക്; മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡയെ മൈസുരുവിൽ നിന്ന് മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം

ബെംഗളൂരു: കർണാടകയിലെ മുതിർന്ന ബിജെപി നേതാവ് ഡി.വി.സദാനന്ദ ഗൗഡ കോൺഗ്രസിലേക്കെന്ന അഭ്യൂഹം ശക്തമാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് സദാനന്ദ ഗൗഡ പാർട്ടി വിടാനൊരുങ്ങുന്നത്. കർണാടക മുൻമുഖ്യമന്ത്രിയും മുൻ‌ കേന്ദ്രമന്ത്രിയുമായ സദാനന്ദ ഗൗഡ ബെംഗളൂരു നോർത്തിൽ നിന്നുള്ള സിറ്റിങ് എംപിയാണ്. ബെംഗളൂരു നോർത്തിൽ കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്‌ലാജെയാണ് ഇക്കുറി ബിജെപി സ്ഥാനാർത്ഥി. ഇതോടെയാണ് കോൺഗ്രസിൽ ചേർന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ സദാനന്ദ ഗൗഡ കരുക്കൾ നീക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹം…

Read More

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം; ഇന്ത്യ മുന്നണിയില്‍ ഭിന്നത

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ നേതാക്കളായ രാഹുല്‍ഗാന്ധിയും കെ സി വേണുഗോപാലും കേരളത്തില്‍ മത്സരിക്കുന്നതിനെച്ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത. ഇതേത്തുടര്‍ന്നാണ് ഇന്ത്യ മുന്നണി ഇന്നലെ മുംബൈ ശിവജി പാര്‍ക്കില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ നിന്നും സിപിഎം, സിപിഐ ജനറല്‍ സെക്രട്ടറിമാര്‍ വിട്ടു നിന്നതെന്നാണ് സൂചന. രാഹുലും വേണുഗോപാലും കേരളത്തില്‍ എല്‍ഡിഎഫിനെതിരെ മത്സരിക്കുന്നതില്‍ ഇടതു നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും റാലിയില്‍ പങ്കെടുത്തിരുന്നില്ല. ത്രിപുരയില്‍ ചില സുപ്രധാനയോഗങ്ങളുണ്ടായിരുന്നതിനാലാണ് റാലിയില്‍…

Read More

സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് പണം തട്ടാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. കണ്ണൂർ ചിറക്കൽ പുതിയതെരു മുറിയിൽ കവിതാലയം വീട്ടിൽ ജിഗീഷ് (ജിത്തു-39) ആണ് പിടിയിലായത്. വസ്തുവിന്റെ ജപ്തി ഒഴിവാക്കിനൽകാമെന്നും പറഞ്ഞ് പണം കട്ടാൻ ശ്രമിക്കുകയായിരുന്നു. വെളിയനാട് സ്വദേശിനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ്. താൻ സുപ്രീംകോടതി ജഡ്ജിയാണെന്നും മകളുടെ പേരിലുള്ള വസ്തുവിന്റെ ജപ്തി ഒഴിവാക്കിനൽകാമെന്നും പറഞ്ഞ് ലോൺ തുകയുടെ 30 ശതമാനമായ 45,000 രൂപ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. പുളിങ്കുന്ന് പൊലീസാണ് ഇയാളെ പിടികൂടിയത്.

Read More

പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് മാതാപിതാക്കളില്ലാത്ത സമയത്ത്; നാല്പതുകാരനെ പിടികൂടി പോലീസ്

തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കോവളം സ്വദേശി അനില്‍കുമാര്‍(40) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ജോലിക്ക് പോയസമയത്ത് വീട്ടിലെത്തിയ ഇയാള്‍ കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് കോവളം പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

മണ്ണുമാന്തി യന്ത്രത്തിലെ 40 ലിറ്റർ ഡീസൽ ഊറ്റിയെടുത്തു; കോട്ടയത്ത് രണ്ടുപേരെ പിടികൂടി പോലീസ്

കോട്ടയം: വെള്ളൂരിൽ മണ്ണുമാന്തിയന്ത്രത്തിലെ ഡീസൽ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൊല്ലം ചവറ സ്വദേശി ആൽബിൻ ഐസക്ക്, വെള്ളൂർ ഇന്പയം സ്വദേശി അജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഇരുവരും കഴിഞ്ഞ ദിവസം പുലർച്ചെ നിർമാണ കമ്പനിയുടെ നിർത്തിയിട്ട മണ്ണുമാന്തി യന്ത്രത്തിൽ നിന്ന് ഡീസൽ മോഷ്ടിച്ചെടുക്കുകയായിരുന്നു. രണ്ട് കന്നാസുകളിലായി 40 ലിറ്റർ ഡീസലാണ് ഹോസ് ഉപയോഗിച്ച് ഊറ്റിയത്.പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial