രോഗിയുമായി പോയ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടം; രോഗി മരിച്ചു, രണ്ട് പേർക്ക് പരിക്ക്

രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുഞ്ചിത്തണ്ണി കണ്ടോത്താഴത്ത് രതീഷ് (42) ആണ് മരിച്ചത്. രതീഷിന്റെ മാതാവ് രാധാമണി (65), ആംബുലന്‍സ് ഡ്രൈവര്‍ പോത്താനിക്കാട് സ്വദേശി അന്‍സല്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത് ശനിയാഴ്ച ഉച്ചയ്ക്ക് എം സി റോഡില്‍ കൂത്താട്ടുകുളത്തിനടുത്തുവെച്ചാണ് അപകടമുണ്ടായത്. അസുഖ ബാധിതനായ രതീഷിനെ ആദ്യം കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും കോട്ടയത്തേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. കോതമംഗലത്തുനിന്ന് വിളിച്ച ആംബുലന്‍സില്‍ പോകുമ്പോഴായിരുന്നു അപകടം. ആദ്യം ലോറിയില്‍…

Read More

കിഴുവിലം ജി.വി ആർഎംയുപി സ്കൂളിലെ വാർഷികാഘോഷം നടന്നു.

ചിറയിൻകീഴ് :കിഴുവിലം ജി.വി ആർഎംയുപി സ്കൂളിലെ പഠനോത്സവവും വാർഷികാഘോഷവും കളിയരങ്ങ് എന്ന പേരിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രജിത ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എപ്രസിഡൻ്റ് അശ്വതി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഐ.പി ശ്രീജ സ്വാഗതം പറഞ്ഞു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എസ് .ശ്രീകണ്ഠൻ അവാർഡ് വിതരണം ചെയ്തു. മുൻ പ്രഥമാധ്യാപകർ പരേതരായ നാഗപ്പൻ നായർ , വി കേശവപിള്ള എന്നിവരുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ നൽകുന്ന പുരസ്കാരങ്ങളും, ക്യാഷ് അവാർഡുകളും ചടങ്ങിൽ വിതരണം…

Read More

ആലുവയില്‍ പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി

കൊച്ചി: ആലുവ നഗര മധ്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി. കാറിലെത്തിയ സംഘം യുവാവിനെ ബലം പ്രയോഗിച്ച് വണ്ടിയില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനും റെയില്‍വെ സ്‌റ്റേഷനും ഇടയിലാണ് സംഭവം. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങിയ ആളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍മാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് എത്തിയത്. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് നിന്ന് ഒരാളെ തട്ടിക്കൊണ്ടു പോയി ആലപ്പുഴയില്‍ ഉപേക്ഷിച്ചിരുന്നു

Read More

വിവാഹനിശ്ചയ ദിവസം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എടപ്പാൾ: വിവാഹ നിശ്ചയ ദിവസം യുവാവിനെ വീടിനടുത്ത് പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വട്ടംകുളം കുറ്റിപ്പാല കുഴിയിൽ വേലായുധന്റെ മകൻ അനീഷ് (38 )ആണ് മരിച്ചത്. ഇന്നാണ് വിവാഹ നിശ്ചയം നടക്കാനിരുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു ശനിയാഴ്ച രാത്രി വീട്ടിൽ ഉറങ്ങാൻ കിടന്നതായിരുന്നു. ഞായറാഴ്ച നേരം പുലർന്നപ്പോൾ അനീഷിനെ കാണാതാവുകയായിരുന്നു. അനീഷിന്റെ മാതാവ് സത്യ തിരച്ചിൽ നടത്തിയപ്പോളാണ് വീടിനു മുന്നിലുള്ള പറമ്പിലെ മാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തുന്നത്.കുറ്റിപ്പാലയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് അനീഷ്. പുലർച്ചെ രണ്ടുമണിക്ക്…

Read More

പത്ത് മക്കളുണ്ടായിട്ടും ഭക്ഷണം പോലും കിട്ടാതെ അമ്മ മരിച്ചു; അച്ഛൻ പുഴുവരിച്ച് അവശനിലയിലും; വയോധികന് താങ്ങായത് പ്രദേശവാസിയായ വ്യവസായി

ആലപ്പുഴ: പത്ത് മക്കളുണ്ടായിട്ടും ഭക്ഷണം പോലും കിട്ടാതെ അമ്മ മരിച്ചു. അച്ഛൻ പുഴുവരിച്ച നിലയിലും. അമ്മയുടെ മരണവാർത്തയറിഞ്ഞ് മക്കൾ എത്തിയെങ്കിലും പിതാവിനെ ഒപ്പം കൂട്ടാൻ ആരും തയ്യാറായില്ല. തലവടി കിഴക്ക് സൃഷ്ടി റോഡ് ഇളങ്ങുമഠം ഭാഗത്തെ പടിഞ്ഞാറെ വീട്ടിൽ കമലാസനൻ (75) ആണ് സ്വന്തം മക്കൾ നോക്കാതെ നരകയാതന അനുഭവിക്കുന്നത്. ഒടുവിൽ വിദേശത്തുനിന്നെത്തിയ സമീപവാസിയും വ്യവസായിയുമായ ഹാരിസ് രാജ എന്നയാൾ കമലാസനന്റെ ചികിത്സാച്ചെലവുകൾ ഏറ്റെടുക്കുകയായിരുന്നു. പരിചരണമോ ഭക്ഷണമോ കിട്ടാതെ വാടകവീട്ടിലായിരുന്നു കമലാസനനും ഭാര്യ ഷേർലിയും താമസിച്ചിരുന്നത്. ഷേർലി…

Read More

മക്കൾ തമ്മിലുണ്ടായ സംഘർഷം പരിഹരിക്കാൻ ഇടപെട്ടു; പിതാവ് കുഴഞ്ഞു വീണു മരിച്ചു

തിരുവനന്തപുരം: മക്കൾ തമ്മിലുണ്ടായ കയ്യാങ്കളിക്കിടെ പിതാവ് കുഴഞ്ഞു വീണു മരിച്ചു. വെഞ്ഞാറമൂട് അമ്പലംമുക്ക് ഗാന്ധിനഗർ സുനിതഭവനിൽ സുധാകരൻ (57) ആണ് മരിച്ചത്. ഇന്നലെ രാത്രി മക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പിടിച്ചുമാറ്റാനെത്തിയപ്പോഴാണ് സുധാകരൻ കുഴഞ്ഞുവീണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരിയായ അമ്മ ജോലിക്കു പോയ സമയത്തായിരുന്നു സംഭവം. കുഴഞ്ഞുവീണ സുധാകരനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ വീട്ടിൽ വഴക്ക് നിത്യസംഭവമാണെന്ന് പൊലീസ് പറയുന്നു.

Read More

പ്രണയാഭ്യർത്ഥന നിരസിച്ചതിന് നിയമ വിദ്യാർത്ഥിനിയോട് ലൈം ഗീകാതിക്രമം; എബിവിപി പ്രാദേശിക നേതാവിനെതിരെ കേസ്

പത്തനംതിട്ട: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് മൗണ്ട് സിയോൺ ലോ കോളജിലെ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. സംഭവത്തിൽ എബിവിപി പ്രാദേശിക നേതാവിനെതിരെ പോലീസ് കേസെടുത്തു. കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി അശ്വിൻ പ്രദീപാണ് കേസിലെ ഒന്നാം പ്രതി. പത്തനംതിട്ട സ്വദേശി ആൽബിൻ തോമസിനെ രണ്ടാം പ്രതിയാക്കി കൊണ്ടാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കോളജിലെ വനിതാ സെല്ലിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പെൺകുട്ടി ആരോപിച്ചു. പ്രതികളിൽ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നും പെൺകുട്ടി. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് അശ്വിൻ…

Read More

ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിനതടവ്; കൂറുമാറിയ ഭാര്യക്കെതിരെ നടപടി എടുക്കാൻ നിർദേശം

കൊല്ലം: ഭാര്യയുടെ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലത്ത് കൊറ്റങ്കര പണ്ടാരക്കുളത്തിന് സമീപം കുമ്പളത്തുവിള കിഴക്കതിൽ രാജീവിനെ(34) ആണ് കൊല്ലം ഫസ്റ്റ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് ശിക്ഷിച്ചത്. കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ പ്രതിയുടെ ഭാര്യയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു. Qries2018 മാർച്ചിലായിരുന്നു കേസിന് ആസ്പദമായ സംഭവം. രാജീവിന്റെ സഹോദരീ ഭർത്താവ് കൊറ്റങ്കര മഠത്തിവിള വീട്ടിൽ അജിത്തിനെ (32) ആണ് കുത്തിക്കൊലപ്പെടുത്തിയത്. ഗൾഫിൽ എൻജിനീയറായി ജോലി…

Read More

‘കൊടും ചൂടിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിയന്ത്രണം വേണം’; ആവശ്യമുന്നയിച്ച് സിപിഐ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് പ്രചാരണ പരിപാടികൾ സജീവമാകുന്ന സാഹചര്യത്തിൽ കൊടും ചൂട് കാരണം പ്രചാരണത്തിൽ നിയന്ത്രണം വേണമെന്ന് സിപിഐ. ഉച്ചയ്ക്ക് 12 മുതൽ 3 വരെയുള്ള സമയം നിയന്ത്രണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സർവകക്ഷി യോഗം വിളിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കേരളത്തിലടക്കം കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ശനിയാഴ്ച പകൽ മൂന്ന് മണിയ്ക്കാണ് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ…

Read More

പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ ബിയർകുപ്പി പൊട്ടിച്ച് കുത്തി, പ്രതികൾ പിടിയിൽ

തിരുവനന്തപുരം: പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ ബീയർ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച പ്രതികളെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. പുഞ്ചക്കരി മുട്ടളക്കുഴി സ്വദേശികളായ ശംഭു (33) മേലെ പുത്തൻവീട്ടിൽ അനീഷ് കുമാർ (30) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം മുട്ടളക്കുഴി ഭാഗത്ത് കഞ്ചാവ് വിൽപ്പന ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരിലൊരാളായ ഇൽത്താഫ് മുഹമ്മദ് വഴിയരികിൽ നിൽക്കുകയായിരുന്ന ശംഭുവിനെ ചോദ്യം ചെയ്യുന്നതിനിടയിൽ പ്രതികളിലൊരാളായ അനീഷ്കുമാർ ബിയർ കുപ്പി പൊട്ടിച്ച് കൈയിൽ കുത്തുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial