അതിശൈത്യം; കൽക്കരി കത്തിച്ചതിനെ തുടർന്നുണ്ടായ വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം കടുക്കുന്നു. തണുപ്പകറ്റാൻ കൽക്കരി കത്തിച്ചതിനെ തുടർന്ന് ഉണ്ടായ വിഷപ്പുക ശ്വസിച്ച് ഡൽഹിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ദില്ലി അലിപൂരിലാണ് സംഭവം. തണുപ്പകറ്റാൻ കൽക്കരി കത്തിച്ച് വച്ച് കിടന്നുറങ്ങുകയായിരുന്നു. രണ്ട് മാസം പ്രായമുള്ള കുഞ്ഞടക്കമാണ് നാല് മരണം. ശക്തമായ മൂടൽ മഞ്ഞ് ഗതാഗത സംവിധാനങ്ങളെയും താറുമാറാക്കി. ന്യായ് യാത്രയ്ക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയുടെ വിമാനം മൂടൽമഞ്ഞിനെ തുടർന്ന് വൈകി. ദില്ലിയിൽ റെഡ് അലർട്ട് തുടരുകയാണ്. നിരവധി വിമാനങ്ങൾ വൈകി. ദില്ലിയിൽ എത്തേണ്ടിയിരുന്ന…

