വോട്ടർമാരെ ചേർക്കാത്തതിലാണ് പ്രവർത്തകരോട് ക്ഷോഭിച്ചത്; തിരുവനന്തപുരത്തേക്ക് പോകുമെന്ന് പറഞ്ഞത് അവരെ പേടിപ്പിക്കുന്നതിന്റെ ഒരു മാർഗം തന്നെയാണെന്നും വിശദീകരണം
തൃശൂർ: തന്റെ അണികളെ വഴക്കുപറയാനുള്ള അധികാരവും അവകാശവും തനിക്കുണ്ടെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. അവർ ചെയ്യാനുള്ള ജോലി അവർ ചെയ്യണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോടു പറഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ സ്ഥലത്ത് കാണാൻ ആളുകളില്ലാതിരുന്നതിനെത്തുടർന്നു പ്രവർത്തകരോടു ക്ഷുഭിതനായ സംഭവത്തിലാണ് സുരേഷ് ഗോപി തന്റെ നിലപാട് വിശദീകരിച്ചത്. ആളുകൾ കുറഞ്ഞതിനല്ല, വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തതിനാണ് അണികളെ താൻ വഴക്കുപറഞ്ഞതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ‘‘അവിടെ ആളുണ്ടായിരുന്നു. അവർ ആ കുട്ടികളെ കാണാതായതിന്റെ പ്രശ്നത്തിലായിരുന്നു. അവിടെനിന്ന് അവർ…

