പൂർണ്ണ ഗർഭിണിയായ കാൽനട യാത്രക്കാരിയെ കാറിടിച്ചു; ഗർഭസ്ഥ ശിശു മരിച്ചു

കോഴിക്കോട് :കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം പൂർണ്ണ ഗർഭിണിയായ കാൽനടയാത്രക്കാരിയെ കാറിടിച്ച് ഗർഭസ്ഥ ശിശു മരിച്ചു. കടലുണ്ടി കടവ് സ്വദേശി അനീഷ റാഷിദ് ദമ്പതികളുടെ ഗർഭസ്ഥ ശിശുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാറിടിക്കുകയായിരുന്നു. കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപമുള്ള ലാബിൽ രക്ത പരിശോധനയ്ക്ക് മാതാവിനോടൊപ്പം പോവുകയായിരുന്ന യുവതിയെ കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുന്ന കാർ നിയന്ത്രണം വിട്ടു ഇടിക്കുകയായിരുന്നു. തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസ്രാവമുണ്ടായി. യുവതിയെ സർജറിയ്ക്ക് വിധേയമാക്കിയിരുന്നു. തുടർന്നാണ് ഗർഭസ്ഥ…

Read More

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ വിളിച്ചു വരുത്തി മലമുകളിൽവെച്ച് പീഡിപ്പിക്കാൻശ്രമിച്ച യുവാവ് അറസ്റ്റിൽ

നെടുങ്കണ്ടം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പികാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം തിരൂര്‍ പടിഞ്ഞാറേക്കര ചെറിയച്ചംവീട്ടില്‍ മുഹമ്മദ് ഇസ്മായില്‍ (25) ആണ് അറസ്റ്റിലായത്. മാസങ്ങള്‍ക്ക് മുന്‍പാണ് മുഹമ്മദ് ഇസ്മായില്‍ പത്താം ക്ലാസുകാരിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്ന് നെടുങ്കണ്ടത്ത് എത്തിയ ഇയാള്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി. ആളൊഴിഞ്ഞ മലമുകളില്‍ എത്തിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പതിനാലുകാരി മൊഴി നല്‍കി. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നെടുങ്കണ്ടം പോലീസില്‍ വിവരം അറിയിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്…

Read More

മല്ലികാർജുൻ ഖാർഗെ ഇൻഡ്യ മുന്നണി അധ്യക്ഷൻ

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി അധ്യക്ഷനായി തെരഞ്ഞെടുത്തു. മുന്നണിയുടെ ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. സീറ്റു പങ്കുവെക്കൽ ചർച്ചകൾ സജീവമായിരിക്കെയാണ് മുന്നണി അധ്യക്ഷനെ തെരഞ്ഞെടുത്തത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുന്നണിയുടെ അധ്യക്ഷനാവുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, കോൺഗ്രസിനെ തന്നെ ചുമതലയേൽപ്പിക്കാൻ മുന്നണി തീരുമാനിക്കുകയായിരുന്നു.ഇൻഡ്യ സഖ്യത്തിൽ അസ്വാരസ്യങ്ങൾ വർധിക്കുന്നതിനിടെയാണ് ഇന്ന് നിർണായക യോഗം നടന്നത്. പ്രധാനമന്ത്രി സ്ഥാനാർഥിയായി മല്ലികാർജുൻ ഖാർഗെയെ ഉയർത്തിക്കാട്ടണമെന്ന് മമത ബാനർജിയും അരവിന്ദ് കെജ്രിവാളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ…

Read More

ഗവർണ്ണർക്കെതിരെ വ്യവസായമന്ത്രി പി. രാജീവ്

തിരുവനന്തപുരം: ഗവർണ്ണർക്കെതിരെ വ്യവസായ മന്ത്രി പി. രാജീവ്. നിയമസഭയിൽ ബിൽ പാസ്സാക്കി അയച്ചാൽ പിന്നെ വിശദീകരണം തേടേണ്ട കാര്യമില്ല. അഭിപ്രായവ്യത്യാസം ഉണ്ടായാൽ നിയമനിർമ്മാണ സഭയിലേക്ക് തിരിച്ചയക്കാം. ഇതാണ് ഭരണഘടന പറയുന്നതെന്നും വ്യവസായ മന്ത്രി പറഞ്ഞു. യാത്രയുടെ തിരക്കിൽ ഗവർണ്ണർക്ക് ഭരണഘടന വായിക്കാൻ പോലും കഴിയുന്നില്ല. ഗവർണ്ണർ എന്നത് ആലങ്കാരിക പദവി മാത്രമാണെന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

സംഗീതജ്ഞയും പദ്മ പുരസ്‌കാര ജേതാവുമായ പ്രഭാ അത്രെ അന്തരിച്ചു

സംഗീതജ്ഞയും പദ്മ പുരസ്‌കാര ജേതാവുമായ പ്രഭാ അത്രെ (92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കിരാന ഖരാനയെ പ്രതിനിധീകരിച്ച അവരെ കേന്ദ്രസര്‍ക്കാര്‍ പദ്മശ്രീ, പദ്മഭൂഷന്‍, പദ്മവിഭൂഷന്‍ എന്നീ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഹൃദയസ്തംഭനത്തെ തുര്‍ന്ന് പീനെയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ അഞ്ചരയോടെ മരണത്തിന് കീഴടങ്ങി. വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. പുണെയില്‍ അബാസാഹിബിന്റെയും ഇന്ദിരാഭായ് അത്രെയുടെയും മകളായി 1932 സെപ്റ്റംബര്‍ 13നായിരുന്നു ജനനം. സംഗീതത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

Read More

കോഴിക്കോട് കാർ കത്തി നശിച്ചു; ഡ്രൈവിംഗ് സീറ്റിലിരുന്ന ആളുടെ മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ

കോഴിക്കോട്: കോഴിക്കോട് കാറിന് തീപിടിച്ചു. കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ രാത്രി 12 മണിയോടെയാണ് സംഭവം. കാറിന് അകത്ത് ഡ്രൈവിംഗ് സീറ്റിലിരുന്ന ആളുടെ മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. രാത്രിയിൽ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാർ കത്തുന്നത് കണ്ട് പൊലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചത്. തിരുവമ്പാടി പോലീസ് സ്ഥലത്ത് എത്തി തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസഫിന്റെ ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറാണ് കത്തി…

Read More

പന്തംകൊളുത്തി പ്രവർത്തകർ: ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസിന്റെ നൈറ്റ് മാർച്ച്, ഫ്ളക്സുകൾ തകർത്തു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റെ രാഹുൽ മാങ്കൂട്ടത്തിലിന്റെ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാർച്ചാണ് സംഘടിപ്പിച്ചത്. പന്തംകൊളുത്തിയായിരുന്നു പ്രതിഷേധം. വിടി ബൽറാമിന്റെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുകൊണ്ടുള്ള മുന്ദ്രാവാക്യത്തോടെയായിരുന്നു മാർച്ച്. ക്ലിഫ് ഹൗസിന് മുന്നിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ക്ലിഫ് ഹൗസിന് മുന്നിൽ വച്ച് പൊലീസ് മാർച്ച് ബാരിക്കേഡ് വച്ച് തടയുകയായിരുന്നു. തുടർന്ന് കയ്യിലിരിക്കുന്ന തീപ്പന്തങ്ങൾ പൊലീസിനു നേർക്ക് എറിഞ്ഞെങ്കിലും നേതാക്കൾ അത് തടയുകയായിരുന്നു. ഇതോടെ…

Read More

പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയില്‍

ആലപ്പുഴ: ചെങ്ങന്നൂരിൽ പതിനാലുകാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി വാടകവീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. തിരുവൻവണ്ടൂർ കല്ലിശ്ശേരി, ഉമായാറ്റുകര പള്ളിക്കൂടത്തിൽ രാകേഷ് (24) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാവിൻകൂട്ടിലുള്ള പ്രതിയുടെ വാടകവീട്ടിലെത്തിച്ച പെൺകുട്ടിയെ ഇയാൾ ബലമായി ബലാത്സംഗം ചെയ്യുകയായിരുന്നു. കൃത്യത്തിനുശേഷം വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. കേസ് രജിസ്റ്റർ ചെയ്‌തതറിഞ്ഞ് ഒളിവിൽ താമസിച്ചിരുന്ന പ്രതിയെ പുലർച്ചെ മൂന്നര മണിക്ക് തിരുവൻവണ്ടൂർ ഭാഗത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ചെങ്ങന്നൂർ ഡിവൈഎസ്പി…

Read More

അഗസ്ത്യാർകൂടം ട്രാക്കിംഗ്. ഓൺലൈൻ ബുക്കിംഗ് നാളെ മുതൽ

തിരുവനന്തപുരം :2024 വർഷത്തെ അഗസ്ത്യാർകൂടം സീസണൽ ട്രക്കിംഗ് ജനുവരി 24 മുതൽ മാർച്ച 2 വരെ നടത്തുവാൻ തീരുമാനിച്ചതായി വനം വകുപ്പ് അധികൃതർ അറിയിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ നാളെ11 മണി മുതൽ ആരംഭിയ്ക്കും. ഓൺലൈൻ രജിസ്ട്രേഷന് ഫോട്ടോയും, സർക്കാർ അംഗീകരിച്ച ഐ ഡി എന്നിവ ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യേണ്ടതാണ്. ട്രക്കിംഗ് ഫീസായി ഭക്ഷണം ഇല്ലാതെ ഒരു ദിവസം 2500 രൂപ അടയ്ക്കേണ്ടതാണ്. ഒരു ദിവസം പരമാവധി 70.പേർക്ക് മാത്രമാണ് ഓൺലൈൻ വഴി രജിസ്ട്രേഷൻ അനുവദിക്കുക. 14…

Read More

വധശിക്ഷക്ക് പുതിയ രീതി :
ഈ മാസം 25ന് വാഷിംഗ് ടനിൽ നടപ്പാക്കുന്ന വധശിക്ഷ പുതിയ രൂപത്തിൽ

വാഷിംഗ്ടണ്‍ : നൈട്രജൻ വാതകം ഉപയോഗിച്ച്‌ വധശിക്ഷ നടപ്പാക്കാൻ അലബാമ സംസ്ഥാനത്തിന് അനുമതി നല്‍കി യു.എസ് ഫെഡറല്‍ കോടതി.ഈ മാസം 25ന് കെന്നത്ത് യൂജിൻ സ്മിത്ത് എന്നയാളുടെ വധശിക്ഷ ഈ രീതിയില്‍ നടപ്പാക്കും. നൈട്രജൻ നല്‍കി വധിക്കരുതെന്ന സ്മിത്തിന്റെ അഭ്യര്‍ത്ഥന കോടതി തള്ളി. എന്നാല്‍, ഈ മാര്‍ഗം ക്രൂരവും പരീക്ഷണാത്മകവുമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി. യു.എസില്‍ ഇതാദ്യമായാണ് നൈട്രജൻ നല്‍കി വധശിക്ഷ നടപ്പാക്കുന്നത്. അതേ സമയം, കോടതി ഉത്തരവിനെതിരെ സ്മിത്തിന്റെ അഭിഭാഷകര്‍ അപ്പീല്‍ നല്‍കിയേക്കും.പ്രതിയെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial