ഒന്നര വയസ്സുകാരനെ കുഞ്ഞമ്മ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തി

കാട്ടാക്കട : പൂവച്ചൽ കൊണ്ണിയൂർ സൈമൺ റോഡിലാണ് സംഭവം.ഒന്നര വയസ്സുള്ള അനന്തനെയാണ് കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മനോനില തെറ്റിയ കുഞ്ഞിന്റെ കുഞ്ഞമ്മയായ മഞ്ജുവാണ് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞത്.കുഞ്ഞിന്റെ പിതാവ് ശ്രീകണ്ഠന്റെ ആദ്യ ഭാര്യയാണ് മഞ്ജു. രണ്ടാമത്തെ പ്രസവത്തിൽ മഞ്ജുവിന്റെ മനോനില തെറ്റിയതിനെ തുടർന്ന് മഞ്ജുവിന്റെ മൂത്ത സഹോദരിയെ ശ്രീകണ്ഠൻ വിവാഹം കഴിച്ചു. അതിൽ ഉണ്ടായ കുഞ്ഞിനെയാണ് മഞ്ജു കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. ശ്രീകണ്ഠനും കുടുംബവും ഒന്നരവർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു.കാട്ടാക്കടയിൽ നിന്ന് അഗ്നി രക്ഷാസേന സ്ഥലത്തെത്തി…

Read More

എഐ ക്യാമറ കുടിശ്ശിക; കെൽട്രോണിന് പണം അനുവദിച്ച് സർക്കാർ

കെൽട്രോണിന് പണം അനുവദിച്ച് സർക്കാർ. എഐ ക്യാമറകൾ വെച്ചതിന് കെൽട്രോണിന് ആദ്യ ഗഡുവായ 9.39 കോടി നൽകാൻ ഉത്തരവായി. പണം കിട്ടാത്തതിനാൽ പിഴയടക്കാനുള്ള ചെല്ലാൻ അയക്കുന്നത് നിർത്തിവച്ചിരുന്നു. എ ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് നോട്ടീസ് അയയ്ക്കാൻ നിയോഗിച്ച കരാർ ജീവനക്കാരെ കെൽട്രോൺ കഴിഞ്ഞ ദിവസമാണ് പിൻവലിച്ചത്. കരാർ പ്രകാരമുള്ള തുക സർക്കാരിൽ നിന്ന് ലഭിക്കാത്തതിനെ തുടർന്നാണ് നടപടി. മൂന്ന് മാസത്തെ കുടിശ്ശികയായി 11 കോടിരൂപയാണ് സർക്കാർ കെൽട്രോണിന് നൽകാനുള്ളത്. വിഷയം ധനമന്ത്രിയുമായി സംസാരിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി…

Read More

ത‍ൃശൂരിൽ സംഘർഷം; യൂത്ത് കോൺഗ്രസുകാരും ബിജെപി പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും

തൃശൂർ: ത‍ൃശൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ സംഘർഷം. പ്രധാനമന്ത്രി എത്തിയ വേദിയ്ക്ക് സമീപമാണ് യൂത്ത് കോൺഗ്രസുകാരും ബിജെപി പ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടൽ. വേദിയിൽ ചാണകവെള്ളം തളിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചിരുന്നു. ഇത് ബിജെപി പ്രവർത്തകർ തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷമായത്.

Read More

സെർവർ പണിമുടക്കി; സബ് രജിസ്ട്രാർ ഓഫീസുകൾ സ്‌തംഭിച്ചു

തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിൽ പു തുവത്സരം ആരംഭിച്ചത് സെർവർ തകരാറോടെ. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് സെർവർ പണി മുടക്കിയത്. ചൊവ്വാഴ്‌ചയിലെ അവധി കഴിഞ്ഞ് ബുധനാഴ്‌ച വൈകീട്ടോടെയാണ് തകരാർ പരി ഹരിക്കാനായത്. സംസ്ഥാനത്തെ സബ് രജി സ്ട്രാർ ഓഫിസുകളിൽ ഭൂമികൈമാറ്റ രജിസ്ട്രേ ഷൻ ഉൾപ്പെടെ സേവനങ്ങൾ നിലച്ചു.ഭൂമി കൈമാറ്റത്തിനായി പണം കൈമാറി സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും അടച്ചശേഷം ബുധനാഴ്ച‌ രാവിലെ മുതൽ സബ് രജിസ്ട്രാർ ഓഫിസുകളിൽ എത്തിയവർക്കാണ് സെർവർ തകരാർ ഇരുട്ടടിയായത്. ബാധ്യത സർട്ടിഫിക്ക റ്റ്, ആധാരങ്ങളുടെ…

Read More

ക്ഷേത്രദര്‍ശനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; അസമില്‍ 14 മരണം, മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഗുവഹാത്തി: അസമിൽ ബസും ട്രക്കും കൂട്ടിയിടിച്ച് പതിനാലുപേർ മരിച്ചു. 27 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ അഞ്ചുമണിയോടെ ഡെർഗാവിലാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ അഞ്ച് സ്ത്രീകളും ഒരു ചെറിയ കുട്ടിയും ഉൾപ്പെടുന്നു. 45 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. അത്ഖേലിയിൽ നിന്ന് ബാലിജനിലേക്ക് പോയ ക്ഷേത്രദർശനത്തിനായി പോയ ബസ് ആണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. വാഹനാപകടത്തില്‍ ഉണ്ടായ ജീവഹാനിയില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും…

Read More

മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ എംഡിഎംഎയുമായി മാനന്തവാടിയിൽ പിടിയിലായി

മാനന്തവാടി: മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ എംഡിഎംഎയുമായി പിടിയിലായി. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് 51.64 ഗ്രാം എംഡിഎംഎ പിടികൂടിയത്‌. മഞ്ചേരി മേലങ്ങാടി കുറ്റിയംപോക്കില്‍ വീട്ടില്‍ കെ.പി. മുഹമ്മദ് ജിഹാദ്‌ (28), തിരൂര്‍ പൊന്മുണ്ടം നീലിയാട്ടില്‍ വീട്ടില്‍ അബ്ദുല്‍സലാം (29) എന്നിരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ വില്‍പ്പനയ്ക്കായാണ് മയക്കുമരുന്ന് കൈവശം വെച്ചതെന്ന് പോലീസ് പറയുന്നു. പ്രതികളുടെ പേരില്‍ എന്‍ഡിപിഎസ് നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജില്ലാ പോലീസ് മേധാവി പദംസിങ്, നര്‍കോട്ടിക് സെല്‍…

Read More

വീട്ടിൽ വാറ്റുചാരായം ഉണ്ടാക്കി വിൽപ്പന; 18 ലിറ്റർ വാഷുമായി വീട്ടമ്മ അറസ്റ്റിൽ

മലപ്പുറം: വീട്ടിൽ വാറ്റുചാരായം ഉണ്ടാക്കി വിൽപ്പന നടത്തിയ കേസിൽ വീട്ടമ്മ അറസ്റ്റിൽ. കുറമ്പലങ്ങോട് സ്വദേശിനി പുഷ്പവല്ലിയാണ് പിടിയിലായത്. വീട്ടിൽ സൂക്ഷിച്ച 18 ലിറ്റർ വാഷും പരിശോധനയിൽ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നിലമ്പൂരിൽ പുതുവത്സര സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് വീട്ടമ്മ പിടിയിലായത്. മുമ്പ് അബ്കാരി കേസിലും പുഷ്പവല്ലി പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. വീട്ടിൽ ഒറ്റയ്‌ക്കാണ് പുഷ്പവല്ലി താമസിച്ചിരുന്നത്. വാറ്റുചാരായം ഉണ്ടാക്കി വിൽപ്പന നടത്തുന്നുവെന്ന് എക്‌സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു….

Read More

പൂന്തോട്ടത്തിൽ നിന്ന് കുട്ടികൾ പൂക്കൾ പറിച്ചു; അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് ചെത്തി മധ്യവയസ്‌കൻ

ബെം​ഗളൂരു: കുട്ടികൾ പൂന്തോട്ടത്തിൽ നിന്ന് പൂക്കൾ പറിച്ചതിന്റെ ദേഷ്യത്തിൽ അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് ചെത്തി മധ്യവയസ്‌കൻ. കല്യാണി മോറെ എന്നയാളാണ് അങ്കണവാടി ജീവനക്കാരിയായ സുഗന്ധ മോറെ (50)യുടെ മൂക്ക് മുറിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച കർണാടക ബെല​ഗാവി ജില്ലയിലെ ‌‌ബസൂർട്ടെ ഗ്രാമത്തിലാണ് സംഭവം. അങ്കണവാടി കുട്ടികൾ തന്റെ തോട്ടത്തിൽ നിന്ന് പൂക്കൾ പറിച്ചതിന് ഇയാൾ അവരുമായി വഴക്കിടുകയായിരുന്നു. തുടർന്ന് അസഭ്യം പറയുകയും പൊടുന്നനെ കത്തിയെടുത്ത് മൂക്ക് അറുക്കുകയുമായിരുന്നു. അമിത രക്തസ്രാവത്തെ തുടർന്ന് സുഗന്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തം സുഗന്ധയുടെ…

Read More

ബിരുദവിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളം ശങ്കരനാരായണക്ഷേത്രത്തിലെ വലിയകുളത്തിൽ ബിരുദ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം രാധാകൃഷ്ണവിലാസത്തിൽ ഗിരീഷ്, ലേഖ ദമ്പതികളുടെ മകൻ അപ്പൂസ് എന്ന അജയകൃഷ്ണൻ (21) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അജയകൃഷ്ണനെ വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ മൃതദേഹം കണ്ടെത്തുന്നത്. ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

ഇൻഷുറൻസ് കിട്ടാനായി സ്വന്തം ‘മരണം’ വ്യാജമായി സൃഷ്ടിച്ചു; കാഴ്ചയില്‍ സാമ്യമുള്ളയാളെ തീയിട്ട് കൊന്നു; എന്നാൽ സിനിമാക്കഥകളെ വെല്ലുന്ന ആസൂത്രണം പാളിയത് ഇവിടെ, പിന്നാലെ അറസ്റ്റും

ചെന്നൈ: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി നടത്തിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. തമിഴ്നാട്ടിലെ അയനാവരം സ്വദേശിയായ ഒരു ജിം പരിശീലകന്‍ ആണ് സിനിമാക്കഥകളെ വെല്ലുന്ന ആസൂത്രണത്തോടെ കൊല നടത്തിയത്. എന്നാൽ സ്വന്തം ‘മരണം’ വ്യാജമായി സൃഷ്ടിക്കാന്‍ ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ പദ്ധതികളൊന്നും ഫലം കണ്ടതുമില്ല. 38 വയസുകാരനായ സുരേഷാണ് അറസ്റ്റിലായത്. ഇയാളുടെ രണ്ട് സുഹൃത്തുക്കളും പൊലീസിന്റെ പിടിയിലുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലായിരുന്നു സംഭവങ്ങള്‍. ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്ന സുരേഷ്, തന്റെ മരണം വ്യാജമായി സൃഷ്ടിച്ച്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial