അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് കെഎസ്ആർടിസി കണ്ടക്ടർ മുങ്ങിമരിച്ചു

പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ കെഎസ്ആർടിസി കണ്ടക്ടർ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. പന്തളം മുടിയൂർക്കോണം ആര്യാട്ട് വടക്കേതിൽ പരേതനായ തങ്കപ്പനാചാരിയുടേയും തങ്കമ്മാളിന്റേയും മകൻ വിനോദാ(49)ണ് മരിച്ചത്. കെ.എസ്.ആർ.ടി.സി. ആലപ്പുഴ ഡിപ്പോയിലെ എം. പാനൽ കണ്ടക്ടറാണ്. പന്തളം മഹാദേവക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തുള്ള കടവിൽ ഇന്നലെ രാത്രി ഏഴുമണിയോടെയാണ് അപകടം. സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ വിനോദ് നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മുടിയൂർക്കോണം കുരുക്കശ്ശേരിൽ സജിത്ത് നീന്തി രക്ഷപെട്ടു. അടൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും പത്തനംതിട്ടയിൽ നിന്നെത്തിയ മുങ്ങൽവിദഗ്ധരും ചേർന്നാണ് രാത്രി പത്തുമണിയോടെ മൃതദേഹം കണ്ടെടുത്തത്.

Read More

കരകുളം മഞ്ഞാംകോട് ചിറയിൽ തെളിനീരൊഴുകും, നവീകരണം തുടങ്ങി

കരകുളം ഗ്രാമപഞ്ചായത്തിലെ നെടുമൺ വാർഡിലെ മുഖ്യജലസ്രോതസായ മാഞ്ഞാംകോട് ചിറ നവീകരണത്തിൻ്റെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതുപോലെ തന്നെ സർക്കാർ പ്രാധാന്യം നൽകുന്ന പ്രവർത്തിയാണ് ജല സ്രോതസുകളുടെ പുനരുജ്ജീവനമെന്ന് മന്ത്രി പറഞ്ഞു. ദിവസവും പുതിയ വികസന – ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന കേരളത്തിലെ മികച്ച മണ്ഡലങ്ങളിൽ ഒന്നാണ് നെടുമങ്ങാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പ്രദേശത്തെ…

Read More

സിദ്ധാർത്ഥിന്റെ മരണം; കോളേജ് ഡീനിനെതിരെ ജോയ് മാത്യു

സിദ്ധാർത്ഥിന്റെ മരണത്തിൽ കോളേജ് ഡീനിന്റെ അനാസ്ഥക്കെതിരെ നിരവധി പേർ രംഗത്ത് വന്നിരുന്നു. ഹോസ്റ്റലിന്റെ നടുമുറ്റത്ത് വച്ച് സിദ്ധാർത്ഥിനെ മർദ്ദിക്കുമ്പോൾ ഡീൻ 50 മീറ്റർ അകലെ ഉണ്ടായിരുന്നു. എന്നാൽ, സംഭവ സ്ഥത്ത് എത്തിയില്ലെന്നാണ് സിദ്ധാർത്ഥിന്റെ സുഹൃത്തുക്കൾ പറയുന്നത്. ഇപ്പോഴിതാ, വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ജോയ് മാത്യു.തന്നെ ഏൽപിച്ച ജോലിയുടെ ഉത്തരവാദിത്തം എന്താണെന്നു പോലും അറിയാത്ത ഇവൻ, ജനകീയ വിചാരണയിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ല.’- എന്നായിരുന്നു ജോയ് മാത്യു കുറിച്ചത്. കോളേജ് ഡീൻ എം. കെ നാരായണന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ജോയ്…

Read More

വിഷം കഴിച്ച് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു; അധ്യാപകർ അപമാനിച്ചെന്നു ബന്ധുക്കളുടെ പരാതി

തൊടുപുഴ: വിഷം കഴിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. ഉപ്പുതറയിലാണ് സംഭവം. കുട്ടിയുടെ പക്കൽ നിനന്നു പുകയില ഉത്പന്നം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അധ്യാപകർ ശാസിച്ചതും മാനസികമായി പീഡിപ്പിച്ചതുമാണ് ആത്മഹത്യക്കു കാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. ഉപ്പുതറയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. വിദ്യാർഥികളിൽ ചിലർ പുകയില ഉത്പന്നങ്ങൾ സ്കൂളിലേക്ക് കൊണ്ടു വന്നതായി അധ്യാപകർക്കു വിവരം ലഭിച്ചു. ഇക്കഴിഞ്ഞ അഞ്ചാം തീയതി മരിച്ച കുട്ടിയും പുകയില ഉത്പന്നങ്ങൾ കൊണ്ടു വന്നതായി അധ്യാപകർ അറിഞ്ഞു….

Read More

എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ; 2971 കേന്ദ്രങ്ങള്‍, 4.27 ലക്ഷം വിദ്യാർഥികൾ

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. ടിഎച്ച്എസ്എൽസി, ആർട് എച്ച്എസ്എസ് പരീക്ഷകൾക്കും ഇന്ന് തുടക്കമാകും. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ നടക്കുക. 25 ന് പരീക്ഷ അവസാനിക്കും. പരീക്ഷ, സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് മന്ത്രി ആശംസകളും നേർന്നു.

Read More

കറുകച്ചാലിൽ യുവതി ബസ് ഇടിച്ചു മരിച്ചു

കോട്ടയം: കറുകച്ചാൽ ബസ്റ്റാൻഡിൽ യുവതി ബസ് ഇടിച്ചു മരിച്ചു. അപകടം യാത്ര ചെയ്ത് എത്തിയ അതേ ബസ് ഇടിച്ചാണ്. കറുകച്ചാൽ മാന്തുരുത്തി സ്വദേശി അജി ആന്റണിയുടെ ഭാര്യ അൻസു ജോസഫ് (34) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ യാണ് സംഭവം. കറുകച്ചാൽ ബസ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന സാജു ബേക്കറി ഉടമ സാജുവിൻ്റെ മകളാണ്. രാവിലെ കടയിലേക്ക് എത്തുന്നതിനായി കോട്ടയം കാവനാൽകടവ് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ കയറി കറുകച്ചാൽ സ്റ്റാൻ്റിൽ ഇറങ്ങി. തുടർന്ന് ഇതേ ബസ് പാർക്കിംഗിനായി…

Read More

കവുങ്ങ് മുറിച്ചു മാറ്റുന്നതിനിടെ ദേഹത്ത് വീഴാതിരിക്കാൻ പിന്നോട്ട് നീങ്ങിയ വയോധിക്കൻ കുഴിയിൽ വീണ് മരിച്ചു.

കാസർകോട്: കവുങ്ങ് മുറിച്ചു മാറ്റുന്നതിനിടെ ദേഹത്ത് വീഴാതിരിക്കാൻ പിന്നോട്ട് നീങ്ങിയ ക്ഷേത്ര ആചാരസ്ഥാനികൻ കുഴിയിൽ വീണ് മരിച്ചു. ചീമേനി പുലിയന്നൂർ ചീർക്കുളം സ്വദേശി എം.കുഞ്ഞിരാമൻ (70) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീടിനടുത്തുള്ള തോട്ടത്തിൽ കവുങ്ങ് വെട്ടി മുറിച്ചുമാറ്റുമ്പോഴാണ് സംഭവം. ദേഹത്ത് വീഴാതിരിക്കാൻ പിന്നോട്ട് നീങ്ങുമ്പോഴാണ് കുഴിയിൽ വീണത്. കുഴിയിലെ കല്ലിൽ തലയിടിച്ച് വീണ സ്ഥാനീകനെ ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് ചീർക്കുളം…

Read More

പേട്ടയിലെ തട്ടിക്കൊണ്ടുപോകൽ; പ്രതി മുൻപ് പോക്സോ കേസിൽ പ്രതിയായ ആൾ

പേട്ട : തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പ്രതി മുൻപ് പോക്സോ കേസിൽ പ്രതിയായ ആൾ. 2022ൽ ഇയാളെ അയിരൂർ പൊലീസ് പോക്സോ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തിരുന്നു. ആർപിഎഫിൻ്റെ പിടിച്ചുപറിക്കേസിലും ഇയാൾ പ്രതിയാണ്. ഹസൻ കുട്ടി എന്നാണ് പ്രതിയുടെ പേര്. പേട്ടയിൽ നിന്നും ഇയാൾ കുട്ടിയെ തട്ടികൊണ്ടു പോയത് ലൈംഗിക ഉദ്ദേശ്യത്തിനാണെന്ന്പൊലീസ് സ്ഥിരീകരിച്ചു. കൊല്ലത്തുനിന്നാണ് പ്രതി പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ നിർണായകമായി. പിടിയിലായത് അലഞ്ഞു തിരിഞ്ഞു നടന്ന ആളാണ് എന്ന്…

Read More

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ സർവ്വേക്കല്ലിൽ ഇടിച്ചു; യുവാവ് മരിച്ചു

തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ സർവ്വേക്കല്ലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. തെറ്റിവിള സ്വദേശി മിലൻ (24) ആണ് മരിച്ചത്. ഇയാൾ നെല്ലിമൂട് ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതിനാൽ നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മിലനെ രക്ഷിക്കാനായില്ല. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. പോലീസ് കേസ്സെടുത്തു

Read More

നേമം പോലീസ് സ്റ്റേഷനിൽ പുതിയ വിശ്രമ കേന്ദ്രംമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

നേമം:ജോലിത്തിരക്കിനിടയിൽ പോലീസുകാർക്ക് വിശ്രമിക്കാൻ നേമം പോലീസ് സ്റ്റേഷനിൽ പുതിയ വിശ്രമകേന്ദ്രം തുറന്നു. വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ ചെലവഴിച്ചാണ് വിശ്രമ കേന്ദ്രം പണിതത്. മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന നിരവധി പദ്ധതികളാണ് സാക്ഷാത്കരിക്കപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. നേമത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി 750 കോടി രൂപയാണ് വിവിധ പദ്ധതികളിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. പരിസ്ഥിതി സുസ്ഥിരത, വിദ്യാഭ്യാസം, പൊതുസൗകര്യം, ക്ഷേമം,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial