തലയിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി; കോട്ടയത്ത് യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം. കോട്ടയം ബസ് സ്റ്റാന്‍റിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല .വൈകിട്ട് നാലരയ്ക്ക് ശേഷമായിരുന്നു അപകടം. അപകടത്തിൽ പെട്ടയാൾ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി. എങ്ങനെയാണ് അപകടം നടന്നതെന്ന് വ്യക്തമല്ല.സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.

Read More

ജെസ്‌ന തിരോധാനക്കേസ് സിബിഐ അവസാനിപ്പിച്ചു

തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസ് സി.ബി.ഐ. അവസാനിപ്പിച്ചു. ജെസ്‌നയെ കണ്ടെത്താനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ് ക്ലോഷര്‍ റിപ്പോര്‍ട്ട് സി.ബി.ഐ തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. രാജ്യത്തിനകത്തും പുറത്തും നീണ്ട മൂന്ന് വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് സി.ബി.ഐ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. കേസ് അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കോടതി നിലപാട് നിര്‍ണായകമാവും. കേസില്‍ രണ്ടുപേരെ സി.ബി.ഐ. നുണപരിശോധനയക്ക് വിധേയമാക്കിയിരുന്നു. പോലിസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചിരുന്നു. തുടര്‍ന്ന് കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കേസ് സി.ബി.ഐക്ക് വിട്ടത്. ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്നും താമസിക്കുന്ന സ്ഥലം…

Read More

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ഉടൻ നടപ്പിലാക്കും; മുഖ്യമന്ത്രി

ഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ഉടൻ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി.ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമാകും ഇതോടെ ഉത്തരാഖണ്ഡ്. റിട്ട.സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലാണ് കരട് ബില്ല് തയ്യാറാക്കിയത്. ഏകീകൃത സിവില്‍ കോഡിന്റെ കരട് തയ്യാറായിട്ടുണ്ടെന്നും വിദഗ്ധ സമിതി ഉടൻ സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. ഡിസംബര്‍ 23നാണ് ഏകീകൃത സിവില്‍ കോഡ് തയ്യാറാക്കുന്ന വിദഗ്ധ സമിതിയുടെ തീരുമാനങ്ങള്‍ക്ക്…

Read More

ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റിനെ വെട്ടിയ പ്രതികൾ അറസ്റ്റിൽ; പിടിയിലായത് നാല് ആർ.എസ്.എസുകാർ

തിരുവനന്തപുരം: നരുവാമൂട് ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് അജീഷിനെ വെട്ടിയ കേസിലെ പ്രതികളെ പിടികൂടി. നാല് ആർ.എസ്.എസുകാരെയാണ് നരുവാമൂട് പൊലീസ് ചെയ്തത്. ഇവരിൽ ഒരാൾ കൊലക്കേസ് പ്രതിയാണ്. ഇന്നലെ ഉച്ചയോടെയാണ് ഡി.വൈ.എഫ്.ഐ നരുവാമൂട് യൂണിറ്റ് പ്രസിഡന്റായ അജീഷിന് വെട്ടേറ്റത്. പ്രസാദ്, സജു, പത്മകുമാർ, ഷാൻ എന്നിവരാണ് പിടിയിലാണ്. സജു നരുവമ്മൂട് സുദർശൻ ചന്ദ്രൻ വധക്കേസിൽ പ്രതിയാണ്.

Read More

ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് കുത്തിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. നെടുമങ്ങാട് പാലോടാണ് സംഭവം നടന്നത്. തെന്നൂർ സൂര്യകാന്തി നാല് സെൻ്റ് കോളനി പടിഞ്ഞാറ്റിൻകര വീട്ടിൽ രാധാകൃഷ്ണൻ (49) ആണ് അറസ്റ്റിലായത്. ഉഷ എന്ന സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. ഭാര്യയോടുള്ള സംശയവും ആക്സിഡൻ്റ് ക്ലെയിം ലഭിക്കാൻ ഒപ്പിട്ട് നൽകാത്തതുമുള്ള വൈരാഗ്യമാണ് ആക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഭാര്യയുമായി രാധാകൃഷ്ണൻ കുറച്ചുകാലമായി പിണക്കത്തിൽ ആയിരുന്നു. സ്ത്രീ സൂര്യകാന്തിയിലുള്ള കടയിൽ സാധനം വാങ്ങാൻ എത്തിയപ്പോഴായിരുന്നു ആക്രമണം….

Read More

ഫോണ്‍നമ്പറില്ലാതെയും ഫ്രണ്ട്‌സിനെ കണ്ടെത്താം; വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍

ന്യൂഡൽഹി: ഉപയോക്താക്കളെ യൂസർനെയിം അടിസ്ഥാനമാക്കി സെർച്ച് ചെയ്യാൻ സാധിക്കുന്ന ഫീച്ചർ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ട്. പുതിയ ഫീച്ചർ വാട്‌സ്ആപ്പ് വെബ് ഉപയോക്താക്കൾക്കായാണ് പരീക്ഷിക്കുന്നത്. ഭാവിയിൽ മൊബൈൽ ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമായേക്കുമെന്നാണ് റിപ്പോർട്ട്. ഫീച്ചർ വരുന്നതോടെ യൂസർ നെയിം, ഫോൺ നമ്പർ അല്ലെങ്കിൽ പേര് എന്നിവ ഉപയോഗിച്ച് മറ്റ് ഉപയോക്താക്കളെ ‘സെർച്ച്’ ചെയ്യാൻ കഴിയും. വാട്സ്ആപ്പ് വെബ് സെർച്ച് ബാറിൽ യൂസർ നെയിം നൽകി ഫ്രണ്ട്സിനെ സെർച്ച് ചെയ്ത് കണ്ടെത്താമെന്ന് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ‘യുസർനെയിം…

Read More

കുട്ടിക്കർഷകരുടെ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം; സഹായവുമായി ജയറാമും മമ്മൂട്ടിയും പൃഥിരാജും രംഗത്ത്

തൊടുപുഴ: കുട്ടിക്കർഷകരുടെ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ സഹായഹസ്തവുമായി നടന്മാരായ ജയറാമും മമ്മൂട്ടിയും പൃഥിരാജും രംഗത്ത്. അഞ്ച് ലക്ഷം രൂപ കുട്ടികൾക്ക് ജയറാം നൽകുമെന്നാണ് വിവരം. കുട്ടിക്കർഷകരുടെ വീട്ടിൽ നേരിട്ടെത്തിയാണ് താരം സഹായം കൈമാറുന്നത്. മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥിരാജ് രണ്ട് ലക്ഷം രൂപയും നൽകുമെന്ന് ജയറാം അറിയിച്ചു. ഇരുവരും ജയറാമിനെ ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. 20 വർഷമായി ഇതുപോലെ പശുക്കളെ വളർത്തുന്ന ഒരാളാണ് ഞാൻ. 10 മിനിറ്റ് കുട്ടികളുടെ അടുത്ത് പോയി ആശ്വസിപ്പിക്കാൻ…

Read More

പരിശ്രമവും പ്രാർത്ഥനകളും വിഫലം; കുഴൽകിണറിൽ വീണ രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

മുംബൈ : ഗുജറാത്തിൽ കുഴൽകിണറിൽ വീണ രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. ദ്വാരകയിൽ130 അടി താഴ്ചയിലുളള കുഴൽക്കിണറിൽ വീണ എയ്ഞ്ചൽ സാക്കറെ എന്ന കുട്ടിയെ 8 മണിക്കൂറോളം നീണ്ട ദൗത്യത്തിനൊടുവിൽ പുറത്തെടുത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബോധാവസ്ഥയിൽ പുറത്തെടുത്ത കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിങ്കളാഴ്‌ച ഉച്ചയോടെയാണ് കളിക്കുന്നതിനിടെ കുട്ടി വീടിന് മുന്നിലെ കുഴൽക്കിണറിലേക്ക് വീണത്. എൻഡിആർഎഫ് സംഘം അടക്കമെത്തിയാണ് രക്ഷാപ്രവർത്തനം തടത്തിയത്. രാത്രി പത്ത് മണിയോടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

കാട്ടാക്കട നരുവാമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം

കാട്ടാക്കട: നരുവാമൂട്ടിൽ  ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ആർഎസ്എസ് ശ്രമം. ഡിവൈഎഫ്ഐ നരുവാമൂട് യൂണിറ്റ് പ്രസിഡന്റ് അജീഷി (24) നെയാണ് ആർഎസ്എസ് അക്രമികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. 1992 – ൽ ഡിവൈഎഫ്ഐ സിപിഐഎം പ്രവർത്തകരായിരുന്ന സുദർശനനേയും ചന്ദ്രനേയും വെട്ടി കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് ജയിൽ മോചിതനായ ആർഎസ്എസ് പ്രവർത്തകൻ സജുവിന്റെ നേതൃത്വത്തിൽ പ്രസാദ്, ഷാൻ, പപ്പൻ എന്നിരടങ്ങിയ നാലംഗ സംഘമാണ് പട്ടാപ്പകൽ അക്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ അജീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത…

Read More

തമിഴ്നാട്ടിൽ വീടിന്റെ മേൽക്കൂര തകർന്നു വീണ് അപകടം; ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം, ദുരന്തമെത്തിയത് ഉറക്കത്തിനിടെ

ചെന്നൈ: വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് ഈ ദാരുണാമായ സംഭവം. ശാന്തി( 75), മരുമകൾ വിജയലക്ഷ്മി( 45), കൊച്ചുമക്കളായ പ്രദീപ (12) ഹരിണി( 10) എന്നിവരാണ് മരിച്ചത്. രാത്രിയിൽ ഉറക്കത്തിനിടയിൽ ആണ് സംഭവം. ഇന്ന് രാവിലെ അടുത്ത വീടിന്റെ ടെറസിൽ കയറിയ ആളാണ്‌ മേൽക്കൂര തകർന്ന് കിടക്കുന്നത് കണ്ടത്. ശാന്തിയുടെ മകൻ മാരിമുത്തു ഒരു സംസ്കാര ചടങ്ങിനായി ചെന്നൈയിലേക്ക് പോയിരുന്നു 51 വർഷം പഴക്കമുള്ള വീടിന്റെ മേൽക്കൂരയാണ് തകർന്നു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial