കെഎസ്ആർടിസിയിൽ മുങ്ങി നടക്കുന്ന 1243 പേരെ പുറത്താക്കും: ബിജു പ്രഭാകർ

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ മുങ്ങി നടക്കുന്ന 1243 പേരെ പുറത്താക്കൽ അടക്കമുള്ള നടപടികളുമായി എംഡി ബിജു പ്രഭാകർ. മുങ്ങി നടക്കുന്നവർ നിശ്ചിത സമയത്തിനുള്ളിൽ ജോയിൻ ചെയ്യുകയോ വിശദീകരണം നൽകുകയോ ചെയ്തില്ലെങ്കിൽ പിരിച്ചുവിടുമെന്നും ബിജു പ്രഭാകർ പറഞ്ഞു. 1243 പേർ ജോലിക്ക് കൃത്യമായി വരുന്നില്ല. അവർ ഇടയ്ക്കിടെ വന്ന് ഒപ്പിടുന്നുണ്ട്. പെൻഷൻ മാത്രമാണ് അവരുടെ ലക്ഷ്യം. അത്തരത്തിലുള്ളവർ വി ആർ എസ് എടുത്തു പോകണം. അല്ലാത്തപക്ഷം പിരിച്ചുവിടൽ അടക്കമുള്ള നടപടികളിലേക്ക് കടക്കും. പലരും നോട്ടീസ് കൈപ്പറ്റാതെ നടക്കുകയാണ്. അവരുടെയൊക്കെ…

Read More

വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം തട്ടിയെടുത്തു അർജുൻ ആയങ്കി അറസ്റ്റിൽ

പാലക്കാട്: സ്വർണവ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ അർജുൻ ആയങ്കി പിടിയിൽ. പുനെയിൽ നിന്ന് മീനാക്ഷിപുരം പോലീസാണ് അർജുനെ പിടികൂടിയത്. മീനാക്ഷിപുരത്ത് സ്വർണവ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണം കവർന്ന കേസിലാണ് അറസ്റ്റ്. ഇന്ന് പുലർച്ചെ നാല് മണിക്ക് പൂനെയിൽ നിന്ന് അന്വേഷണ സംഘം ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. മീനാക്ഷിപുരത്തുള്ള വ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണവും പണവും കവർന്നെന്നാണ് കേസ്. അനീസ് എന്ന ഇയാളുടെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാർച്ച് 26നാണ് തൃശ്ശൂരിലേക്ക് വരുന്ന സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി…

Read More

വീണ്ടും പനി മരണം; കണ്ണൂരില്‍ ഒന്നര വയസുകാരി മരിച്ചു

കണ്ണൂര്‍ : സംസ്ഥാനത്ത് ഒരു പനി മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നരവയസുകാരിയാണ് ഇന്ന് മരിച്ചത്.കണ്ണൂര്‍ തളിപ്പറമ്പ് കുണ്ടാംകുഴി റോഡിലെ സിറാജ്- ഫാത്തിമ ദമ്പതികളുടെ മകള്‍ ഹയ ആണ് മരിച്ചത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്

Read More

മലപ്പുറത്ത് സഹോദരനും ബന്ധുവും ചേർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി

മലപ്പുറം: പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച് ഗർഭിണിയായി. സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേർന്നാണ് പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. ചൈൽഡ് ലൈൻ മുഖേനയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ അറസ്റ്റ് ചെയ്തു. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. അഞ്ചുമാസം ​ഗർഭിണിയാണ് ഈ കുട്ടി. പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. പെൺകുട്ടിയെ ചൈൽഡ് ലൈനിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

Read More

കൊല്ലത്ത് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ; അച്ഛനും അമ്മയും സഹോദരനും കസ്റ്റഡിയിൽ

കൊല്ലം: കൊല്ലത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ചിതറ ചല്ലിമുക്ക് സൊസൈറ്റിമുക്കിൽ ആദർശ് (21) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയം. സംഭവത്തിൽ ആദർശിന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിൻ്റെ കഴുത്തിൽ കയറിട്ട് മുറുക്കിയ പാടുകളുമുണ്ട്. വീടിനുളളിൽ അടുക്കളയോട് ചേർന്നുളള മുറിയിലാണ് മൃതദേഹം കണ്ടത്.ആദർശ് ഇന്നലെ അടുത്ത വീട്ടിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. വീട്ടുകാരാണ് ആദർശിനെ തിരിച്ച് വീട്ടിലെത്തിച്ചത്. വീട്ടുകാരോടും ആദർശ് കയർത്തിരുന്നു.

Read More

എഐ തട്ടിപ്പില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്; ഹെല്‍പ്പ് ലൈന്‍ നമ്പരും പങ്കുവച്ചു

എഐ തട്ടിപ്പില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്; ഹെല്‍പ്പ് ലൈന്‍ നമ്പരും പങ്കുവച്ചു കോഴിക്കോട് നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. പരിചയമില്ലാത്ത നമ്പറില്‍ നിന്നുള്ള സാമ്പത്തിക അഭ്യര്‍ത്ഥന നിരസിക്കണമെന്നും സംശയം തോന്നിയാല്‍ 1930 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്നും പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള സാമ്പത്തിക അഭ്യര്‍ത്ഥനയില്‍ വലിയ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കോഴിക്കോട് വ്യാജ വിഡിയോ തട്ടിപ്പിലൂടെ…

Read More

ലഹരി വില്‍പ്പന ചോദ്യം ചെയ്തതിന് ആക്രമണം; തിരുവനന്തപുരത്ത് മൂന്ന് പേര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം : ലഹരി വില്‍പ്പന ചോദ്യം ചെയ്തതിന് തിരുവനന്തപുരം ഞാണ്ടൂര്‍കോണത്ത് സംഘര്‍ഷം. മൂന്നുപേര്‍ക്ക് വെട്ടേറ്റു. അംബേദ്കര്‍ നഗര്‍ കോളനിയില്‍ രാത്രി 8.30നാണ് സംഭവം നടന്നത്. അംബേദ്കര്‍ നഗര്‍ സ്വദേശികളായ രാഹുല്‍,അഭിലാഷ്, രാജേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാഹുലിന് കഴുത്തിലും കൈയിലും ഗുരുതരമായി വെട്ടേറ്റു. മൂന്നു പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നംഗ സംഘമാണ് മൂവരേയും ആക്രമിച്ചതെന്നാണ് വിവരം. പുറത്തു നിന്നുള്ളവര്‍ രാത്രികാലങ്ങളില്‍ കോളനിയിലെത്തുന്നത് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.ലഹരി വില്‍പ്പന നടത്തുന്നതിനാണ് ഇവര്‍ എത്തിയിരുന്നതെന്നാണ് ആക്ഷേപം. ഇത്…

Read More

ജെഡിഎസ് കേരളാ ഘടകം ഇടതു മുന്നണിയില്‍ തുടരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

ജെഡിഎസ് കേരളാ ഘടകം ഇടതുമുന്നണിയിൽ തുടരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പാര്‍ട്ടി ദേശീയ നേതൃത്വം എൻഡിഎയില്‍ ചേരാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് കേരളാ ഘടകം നിലപാട് അറിയിച്ചത്. ദേശീയ തലത്തില്‍ പാര്‍ട്ടി സഖ്യമുണ്ടാക്കിയാലും കേരളത്തില്‍ അത് ബാധിക്കില്ലെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു. അതേസമയം, നാളെ നടക്കാനിരിക്കുന്ന എൻഡിഎ യോഗത്തിലേക്ക് ക്ഷണം കാത്തിരിക്കുകയാണ് കര്‍ണാടകത്തില്‍ ജെഡിഎസ്. എൻഡിഎ സഖ്യയോഗത്തിലേക്ക് ക്ഷണം കിട്ടുമെന്ന പ്രതീക്ഷയിലാണ് കുമാരസ്വാമിയും പിതാവ് മുൻ പ്രധാനമന്ത്രി ദേവഗൗഡയും. യോഗത്തിലേക്ക് ക്ഷണം കിട്ടിയാല്‍ പങ്കെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് ദേവഗൗഡ വ്യക്തമാക്കി.

Read More

മഅദനിക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ്; കേരളത്തിലേക്ക് മടങ്ങാനും സുപ്രീം കോടതിയുടെ അനുമതി

പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദാനിയുടെ ജാമ്യവ്യവസ്ഥകളിൽ ഇളവ് ചെയ്ത് സുപ്രീം കോടതി. ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് മദനി നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. കൊല്ലത്തേക്ക് മടങ്ങാനും, ജില്ല വിട്ട് പോകരുത് എന്ന നിബന്ധനയോടെയാണ് കോടതി ഇളവ് അനുവദിച്ചത്. പതിനഞ്ച് ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് ഹാജരാകണമെന്നും കോടതി നിർദ്ദേശം നൽകി. മഅദനിക്കെതിരായ കേസിൽ വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. സാക്ഷി വിസ്താരമടക്കം പൂർത്തിയായതിനാൽ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയിൽ ആവശ്യമില്ലെന്ന്…

Read More

പിതൃസ്മരണയിൽ പതിനായിരങ്ങൾ ബലിതർപ്പണം നടത്തി

ഇന്ന് കർക്കിടകം ഒന്ന്: പിതൃസ്മരണയിൽ ബലിതർപ്പണം നടത്തി പതിനായിരങ്ങൾകര്‍ക്കിടക വാവ് ദിനത്തില്‍ പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടിയാല്‍ പിന്നീട് എല്ലാ മാസവും ബലിയിടുന്ന ചടങ്ങ് നിര്‍ബന്ധമില്ലെന്നാണ് വിശ്വാസം. കർക്കിട വാവ് ദിവസമായ ഇന്ന് പിതൃപുണ്യം തേടിയുള്ള ബലി തർപ്പണ ചടങ്ങുകൾ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പുരോഗമിക്കുന്നു . ആലുവ ശിവ ക്ഷേത്രം,വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം,വർക്കല പാപനാശം ,മലപ്പുറം തിരുനാവായാ നാവാ മുകുന്ദക്ഷേത്രം, കോഴിക്കോട് വരയ്ക്കൽ കടപ്പുറം എന്നിവിടങ്ങളിലെല്ലാം ബലി തർപ്പണത്തിനായി ആയിരക്കണക്കിന് ആളുകളാണ് എത്തിയിരിക്കുന്നത്.ആലുവ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial