ശബരിമലയില്‍ മണ്ഡലകാല വരുമാനം റെക്കോര്‍ഡിട്ടു; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18.72 കോടി വര്‍ധന

പത്തനംതിട്ട: ശബരിമലയിൽ ഇത്തവണത്തെ മണ്ഡലകാല വരുമാനം റെക്കോർഡിൽ. കാണിക്ക എണ്ണാൻ ബാക്കിനിൽക്കേയാണ് വരുമാനം 241.71 കോടി രൂപയായി ഉയർന്നത്. കഴിഞ്ഞ തവണത്തേതിലും 18.72 കോടി രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ തീർഥാടകരുടെ വലിയ തിരക്കുണ്ടായിരുന്നെങ്കിലും മണ്ഡലപൂജ ദിവസം തീർഥാടകരുടെ നിര ക്യൂ കോംപ്ലക്സ് വരെയായി കുറഞ്ഞു. മണ്ഡലകാല തീർഥാടനത്തിന് മണ്ഡലപൂജയോടെ പരിസമാപ്തിയാകും. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് സന്നിധാനത്ത് തിരക്ക് കുറവായിരുന്നു. രാത്രി പതിനൊന്നിന് അടയ്ക്കുന്ന നട മകരവിളക്ക് മഹോൽസവത്തിനായി മുപ്പതിന് തുറക്കും. ജനുവരി പതിനഞ്ചിനാണ്…

Read More

ചെന്നൈയിൽ അമോണിയം ചോർച്ച കുഴഞ്ഞ് വീണ് പ്രദേശവാസികൾ

ചെന്നൈ എണ്ണൂരിൽ അമോണിയം ചോർച്ച. കൊറോമൻഡൽ എന്ന സ്വകാര്യ കമ്പനിയിൽ സ്ഥാപിച്ച പൈപ്പുകളിൽ നിന്നാണ് വാതകം ചോർന്നത്. അമോണിയ ശ്വസിച്ച 30ൽ അധികം പ്രദേശവാസികൾ കുഴഞ്ഞു വീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ടു പേർ തീവ്രപരിചരണ വിഭാഗത്തിൽ ആണുള്ളത്. ചെന്നൈ എണ്ണൂരിലെ യൂണിറ്റിലെ വളം നിർമ്മാണ കമ്പനിയിയാണ് ചൊവ്വാഴ്ച രാത്രിയോടെയാണ് ലീക്കുണ്ടായത്. പ്രദേശത്ത് ആകെ ദുർഗന്ധം വമിക്കുകയും പെരിയ കുപ്പം മേഖലയിലെ താമസക്കാരെയാണ് ഗ്യാസ് ലീക്ക് സാരമായി ബാധിച്ചത്. തലകറക്കവും ക്ഷീണവും അനുഭവപ്പെട്ട 25ൽ അധികം ആളുകളെ…

Read More

മണിപ്പൂ‍ര്‍ മുതൽ മുബൈ വരെ; രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ജനുവരി 14 മുതൽ

ദില്ലി : ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ്, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര ജനുവരി 14 മുതൽ ആരംഭിക്കും. മണിപ്പൂരിൽ നിന്നും ആരംഭിക്കുന്ന യാത്ര, മേഘാലയ, ബിഹാർ അടക്കം 14 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പാണ് ഭാരത് ന്യായ് യാത്ര. 85 ജില്ലകളിലൂടെ യാത്ര കടന്നുപോകും. പ്രത്യേകം തയ്യാറാക്കിയ ബസിലാകും സഞ്ചാരം. ചില സ്ഥലങ്ങളിൽ കാൽനടയായും സഞ്ചരിക്കും. ജനുവരി 14 ന് ആരംഭിക്കുന്ന യാത്ര 6200 കിലോമീറ്റ‍ര്‍ സഞ്ചരിച്ച്…

Read More

ഭർതൃ മാതാവിന്റെ മാനസിക പീഡനം; തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് യുവതി ആത്മഹത്യചെയ്തത് ഭർതൃ മാതാവിന്റെ മാനസിക പീഡനം മൂലമെന്ന് ബന്ധുക്കൾ. വണ്ടിത്തടം സ്വദേശി ഷഹന ഷാജിയുടെ മരണത്തിലാണ് യുവതിയുടെ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തുന്നത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ഷഹന ജീവനൊടുക്കിയത്. ഭർതൃ വീട്ടിലെ പ്രശ്നങ്ങലെ തുട‍ർന്ന് ഷഹാന മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. ഇന്നലെ ഭ‍ർതൃവീട്ടിൽ നടന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുക്കണമെന്ന് ഭ‍ർത്താവ് ആവശ്യപ്പെട്ടു. എന്നാൽ, ഷഹന പോകാൻ തയ്യാറായില്ല. തുട‍ർന്ന് ഭർത്താവ് നൗഫൽ, ഷഹനയുടെ വീട്ടിലെത്തി ഒന്നര…

Read More

പോത്തൻകോട് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പോത്തൻകോട് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് മഞ്ഞമല കുറവൻ വിളാകത്ത് വീട്ടിൽ സുരിത – സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള മകൻ ശ്രീദേവിനെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പോത്തൻകോട് പൊലീസ് ചോദ്യം ചെയ്യുകയാണ്. കിണറ്റിന്റെ കൈവരിയിൽ കുഞ്ഞിന്റെ ടൗവൽ കണ്ടതിനെ തുടർന്ന് സംശയം തോന്നിയ പൊലീസ് കഴക്കൂട്ടം ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ‌് എത്തി നടത്തിയ പരിശോധനയിൽ കുട്ടിയെ കണ്ടെത്തി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ…

Read More

കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി തർക്കം, തമ്മിലടി; ലഹരിസംഘത്തിലെ നാലുപേർ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കഞ്ചാവിൻ്റെ ഗുണനിലവാരത്തെച്ചൊല്ലി തമ്മിലടിച്ച ലഹരിസംഘത്തിലെ നാലുപേർ പിടിയിൽ. മണ്ണാർക്കാട് സ്വദേശികളായ അനസ്, അബുതാഹിർ, കാർത്തികപ്പള്ളി സ്വദേശികളായ രാഹുൽ, അതുൽദേവ് എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്. ഇവരിൽനിന്ന് എം.ഡി.എം.എ.യും രണ്ടുകിലോ കഞ്ചാവും കണ്ടെടുത്തു. വിൽപ്പന നടത്തിയ കഞ്ചാവിൻ്റെ ഗുണനിലവാരം കുറഞ്ഞതും ഇതിൻ്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകളുമാണ് തർക്കത്തിലും തമ്മിലടിയിലും കലാശിച്ചതെന്നാണ് വിവരം. പിടിയിലായ അതുൽദേവിന് മറ്റുമൂന്നുപ്രതികളും നേരത്തെ രണ്ടുകിലോ കഞ്ചാവ് വിറ്റിരുന്നു. പുതുവത്സരാഘോഷം ലക്ഷ്യമിട്ടാണ് കഞ്ചാവ് വാങ്ങിയത്. എന്നാൽ, ഈ കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി ഇവർക്കിടയിൽ തർക്കമുണ്ടായി. കഞ്ചാവ് തിരിച്ചെടുക്കണമെന്ന്…

Read More

‘ഖേൽരത്‌നയും അർജുന അവാർഡും തിരികെ നൽകും’; പ്രതിഷേധമറിയിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷൻ ബ്രിജ്ഭൂഷണനെതിരെ പ്രതിഷേധം കടുപ്പിച്ച് കൂടുതൽ ഗുസ്തി താരങ്ങൾ. അർജുന-ഖേൽരത്‌ന പുരസ്‌കാരങ്ങൾ തിരികെ നൽകുമെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്. പ്രധാനമന്ത്രിക്കയച്ച തുറന്ന കത്തിലാണ് വിനേഷ് നിലപാട് വ്യക്തമാക്കിയത്. ബ്രിജ് ഭൂഷണെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ചാണ് നടപടി. ബജ്‌റംഗ് പുനിയ പത്മശ്രീ പുരസ്‌കാരം തിരികെ നൽകിയിരുന്നു.ഗുസ്തി താരങ്ങൾ പ്രതിഷേധം കടുപ്പിക്കുന്നുവെന്നതിന്റെ സൂചനയാണ് വിനേഷ് ഫോഗട്ടിന്റെ നടപടി. ബ്രിജ് ഭൂഷൺ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായതാണ് താരങ്ങൾ വീണ്ടും…

Read More

ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതി വീണു; തൃശ്ശൂരിൽ 16 വയസ്സുകാരൻ മുങ്ങി മരിച്ചു

തൃശ്ശൂർ: മൂർക്കനാട് ക്ഷേത്രക്കുളത്തിലേക്ക് കാൽ വഴുതിവീണ് പതിനാറുകാരൻ മുങ്ങി മരിച്ചു. മുര്‍ക്കനാട് ശിവ ക്ഷേത്ര കുളത്തില്‍ കാല്‍ കഴുകാനിറങ്ങിയ പുറത്താട് വലിയവീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ അജില്‍ക്യഷ്ണയാണ് മരണപ്പെട്ടത്. വൈകിട്ടാണ് സംഭവം. ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു അജിൽ.കൂട്ടുകാര്‍ക്ക് ഒപ്പം കളി കഴിഞ്ഞ് കുളത്തില്‍ കാല്‍ കഴുകാനിറങ്ങിയതായിരുന്നു അജിൽ. കാല്‍ വഴുതി വീണ് അഖില്‍ ക്യഷ്ണയെ കുളത്തില്‍ കുളിച്ചു കൊണ്ടിരുന്ന മറ്റുള്ളവര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: രാജി. സഹോദരി: അനഘ.

Read More

കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു, ഫിഷ് ടാങ്കിൽ മണ്ണ് നിറച്ചു ; തൃശൂരിൽ വീട്ടിൽ കയറി കഞ്ചാവ് സംഘത്തിന്റെ അതിക്രമം

തൃശൂർ: തൃശൂർ എരവിമംഗലത്ത് വീട്ടിൽ അതിക്രമിച്ച് കടന്ന് കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം. കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ച സംഘം ഫിഷ് ടാങ്കിൽ കല്ലും മണ്ണും നിറച്ചു. ചെടിച്ചട്ടികളും ടൈലുകളും തകർത്ത അക്രമികൾ സോളാർ പാനലുകളും തല്ലിപ്പൊട്ടിച്ചു. എരവിമംഗലം ചിറയത്ത് ഷാജുവിന്റെ വീട്ടിലാണ് അതിക്രമമുണ്ടായത്. വീട്ടുകാർ പുറത്തുപോയ സമയത്താണ് സംഭവം. മതിൽ ചാടിക്കടന്നാണ് അക്രമിസംഘം വീട്ടിൽ കയറിയത്. വീടിൻ്റെ സൺഷേഡിലൂടെ മുകളിൽ കയറിയാണ് മേൽക്കൂരയിലെ സോളാർ പാനലുകൾ അടിച്ചു തകർത്തത്. ശുചിമുറിയിലെ ടൈലുകൾ തകർക്കുകയും ഇളക്കിമാറ്റുകയും ചെയ്തു. ക്രിസ്മസിന് വീട്ടിന്…

Read More

ലൊക്കേഷൻ ചോദിച്ചെത്തി; വീട്ടിൽ അതിക്രമിച്ച് കയറി 17കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ലൊക്കേഷൻ ചോദിച്ചറിഞ്ഞ്വീട്ടിൽ അതിക്രമിച്ചു കടന്ന് 17 വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.തിരുവനന്തപുരം പൂജപ്പുര സ്വദേശി ഗോകുൽ (20) ആണ് അറ സ്റ്റിലായത്. അയിരൂരിൽ ആണ് സംഭവം. സോഷ്യൽമീഡിയ വഴി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച യുവാവ് വീടിന്റെ ലൊക്കേഷൻ ചോദിച്ചറിഞ്ഞ ശേഷം വീട്ടിൽ എത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഫോട്ടോ യും യുവാവിന്റെ പക്കൽ ഉണ്ടെന്ന് ഭീഷണിപ്പെ ടുത്തി ഉപദ്രവിക്കുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് പറയുന്നു. പോക്സോ, ഐടി ആക്ടുകൾ പ്രകാരമാണ് യുവാവിനെതിരെ അയിരൂർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial