ദേശീയ ഗാനം തെറ്റിച്ചുപാടി പാലോട് രവി; സീഡി ഇടാമെന്ന് ടി സിദ്ദിഖ്; സമരാഗ്നി ജാഥയുടെ സമാപനം ഇങ്ങനെ
തിരുവനന്തപുരം: കോൺഗ്രസ് സംഘടിപ്പിച്ച സമരാഗ്നി യാത്ര സമാപന സമ്മേളനത്തിൽ ദേശീയ ഗാനം തെറ്റിച്ച് ചൊല്ലി. തിരുവനന്തപുരം ഡിസിസി പ്രസിഡൻറ് പാലോട് രവിയാണ് ദേശീയ ഗാനം തുടക്കത്തിൽ തന്നെ തെറ്റിച്ചത്. സമാപന സമ്മേളനം അവസാനിച്ച ശേഷം ദേശീയ ഗാനം ആലപിക്കാനെത്തിയ പാലോട് രവിക്ക് ആദ്യ വരി തന്നെ തെറ്റി. പാലോട് രവി തുടങ്ങിയത് തന്നെ ജനഗണമംഗള.. എന്നായിരുന്നു. ഉടൻ തന്നെ ടി.സിദ്ദിഖ് എംഎൽഎ മൈക്ക് പിടിച്ചുവാങ്ങി. പാടണ്ട, സിഡി ഇടാം എന്ന് പറയുകയായിരുന്നു. ഇതിനിടെ വനിതാ നേതാവ് മൈക്കിനടുത്തെത്തി…

