കണ്ണിൽ മരുന്ന് ഒഴിച്ചിരുന്ന പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

തിരുവനന്തപുരം: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പിടിയിൽ. ഉദിയൻകുളങ്ങര സ്വദേശിയായ സതീഷിനെയാണ് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. തിരുവനന്തപുരത്തെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ആണ് സംഭവം. കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്. പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. കണ്ണിൽ മരുന്ന് ഒഴിച്ചിരുന്ന പെൺകുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്.

Read More

കമ്പിപ്പാര ഉപയോഗിച്ച് എടിഎം കുത്തിപ്പൊളിക്കാൻ ശ്രമം; പ്രതി പിടിയിൽ

കൊച്ചി: കമ്പിപ്പാര ഉപയോഗിച്ച് എടിഎം കുത്തിപ്പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. സംഭവത്തിൽ എറണാകുളം കുട്ടമ്പുഴ വടാട്ടുപാറ സെമിത്തേരിപ്പടി ഭാഗത്ത് പാത്തിക്കൽ വീട്ടിൽ സുഭാഷ് (48) നെ കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഞായർ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. മാർത്തോമ സിറ്റി ഭാഗത്ത് പ്രവർത്തിക്കുന്ന ഇടമലയാർ സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള എ ടി എമ്മിൽ എത്തിയ സുഭാഷ് കമ്പിപ്പാര ഉപയോഗിച്ച് എ ടി എം മെഷീൻ കുത്തിപ്പൊളിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് പൊലീസ്…

Read More

ക്രിസ്തുമസ് നിറവിൽ ലോകം; ദേവാലയങ്ങളിൽ പ്രത്യേകപ്രാര്‍ത്ഥനകൾ

സ്നേഹത്തിന്റെയും സമാധാനത്തിന്റേയും ശാന്തിയുടേയും സന്ദേശം ഉൾക്കൊണ്ട് ഇന്ന് ക്രിസ്തുമസ്. ലോകമെങ്ങുമുള്ള പള്ളികളിൽ പ്രാര്‍ത്ഥനകൾ തുടരുന്നു. ലോകമെങ്ങുമുള്ള വിശ്വാസികൾ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കുകയാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളികളിലടക്കം പാതിരാ കുര്‍ബാന അര്‍പ്പിച്ചു.പ്രാര്‍ത്ഥനയുടെ അകമ്പടിയോടെ, ലോകമെങ്ങും വിശ്വാസികള്‍ ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുകയാണ്. പള്ളികളില്‍ പാതിരാ കുര്‍ബാന നടന്നു. പതിവുപോലെ നക്ഷത്രങ്ങളും പുല്‍ക്കൂടും ക്രിസ്തുമസ് ട്രീയുമായാണ് നാടെങ്ങും ക്രിസ്തുമസിനെ വരവേറ്റത്.

Read More

പോക്സോ കേസിൽ യുവാവിന് 20 വർഷം തടവ്

ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം രണ്ടുതവണ ഒളിച്ചോടിയ 22 കാരന് കോടതി 20 വർഷം തടവും 41,000 രൂപ പിഴയും വിധിച്ചു. സൗത്ത് ബംഗളൂരു സ്വദേശി വെങ്കിടേഷിനാണ് തടവുശിക്ഷ വിധിച്ചത്. പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ ജഡ്ജ് ഇഷ്റത്ത് ജഹാൻ ശിക്ഷ വിധിച്ചത്. രണ്ടുതവണ പെൺകുട്ടിയുമായി ഒളിച്ചോടിയ ഇയാൾ രണ്ടാം തവണ പെൺകുട്ടിയെ നിർബന്ധിപ്പിച്ച് കല്യാണം കഴിച്ചതായും പരാതിയിൽ പറയുന്നു. 2021 ആഗസ്റ്റ് 31ന് ആദ്യതവണ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ആന്ധ്രയിലെ ചിറ്റൂരിലേക്ക് പ്രതി കൊണ്ടുപോയിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതോടെ…

Read More

പിണറായിക്കെതിരെ മത്സരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് സി രഘുനാഥ് ബിജെപിയിൽ ചേരും; നദ്ദയിൽ നിന്നും അംഗത്വം സ്വീകരിക്കും

കണ്ണൂർ: കോൺഗ്രസ് വിട്ട സി രഘുനാഥ്‌ ബിജെപിയിൽ ചേരും. നിയമസഭ തെരഞ്ഞെടുപ്പിൽ ധർമടം നിയോജക മണ്ഡലത്തിൽ പിണറായി വിജയനെതിരെ മൽസരിച്ച കോൺഗ്രസ് സ്ഥാനാർഥിയും കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം ആണ് കോൺഗ്രസ് വിട്ടത്. അര നൂറ്റാണ്ടായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന താൻ മനം മടുത്താണ് പാർട്ടി വിടുന്നത്. നേതൃത്വം ഒറ്റപ്പെടുത്തുകയാണ്. ഗതികെട്ടാണ് ധർമടത്ത് സ്ഥാനാർഥിയായത്. കെ.പി.സി.സി അധ്യക്ഷനെന്ന നിലയിൽ കെ. സുധാകരനെക്കൊണ്ട് പ്രയോജനവുമില്ല. ധർമടത്ത് യു.ഡി.എഫ് സംഘടിപ്പിച്ച വിചാരണ സദസ്സിൽ പോലും പങ്കെടുപ്പിച്ചില്ല- എന്നും…

Read More

രാജ്യസുരക്ഷയ്ക്കായി ഇനി ഫോണ്‍ നിരീക്ഷിക്കാം; ഒരാളുടെ പേരില്‍ പരമാവധി 9 സിം; ബിൽ പാസാക്കി രാജ്യസഭയും

ന്യൂഡൽഹി:പുതിയ ടെലികോം ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി. രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ ബിൽ നിയമമാകും. ഇത് പാസാകുന്നതോടെ 1885ലെ ടെലിഗ്രാഫ് നിയമം, ഇന്ത്യൻ വയർലെസ് ടെലിഗ്രാഫി നിയമം, 1950ലെ ടെലിഗ്രാഫ് വയേഴ്സ് നിയമം എന്നിവ പിൻവലിക്കും. ഉപയോക്താവിന്റെ അനുമതി തേടാതെ വാണിജ്യ സന്ദേങ്ങൾ അയച്ചാൽ ടെലികോം കമ്പനിക്ക് പിഴ മുതൽ സേവനം നൽകുന്നതിനു വിലക്ക് വരെ നേരിടേണ്ടി വരാം. ആദ്യ ലംഘനത്തിന് 50,000 രൂപയും പിന്നീടുള്ള ഓരോ തവണയും 2 ലക്ഷം രൂപയുമായിരിക്കും പിഴ. ടെലികോം സേവനം…

Read More

ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് അപകടം; കുടുങ്ങിപ്പോയ രണ്ട് പേരെയും രക്ഷപ്പെടുത്തി  

തിരുവനന്തപുരം: ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് അപകടത്തിൽപ്പെട്ടവരിൽ കുടുങ്ങിപ്പോയ രണ്ടാമത്തെ ആളെയും രക്ഷപ്പെടുത്തി. കുഴിയെടുക്കുന്നതിനിടെ രണ്ട് തൊഴിലാളികളാണ് മണ്ണിനടിയിൽ കുടുങ്ങിപ്പോയത്. ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പത്ത് അടി താഴ്ച്‌ചയിലാണ് മണ്ണിടിഞ്ഞത്. കുടുങ്ങിയ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചതിനാൽ വേഗത്തിൽ തന്നെ ആദ്യത്തെ ആളെ രക്ഷപ്പെടുത്താനായി. അയിരൂർ സ്വദേശി വിനയനെയാണ് ആദ്യം രക്ഷപ്പെടുത്തിയത്. ഇയാളുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. വീണ്ടും മൂന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് രണ്ടാമത്തെ ആളെ പുറത്തെത്തിക്കാൻ കഴിഞ്ഞത്. ബിഹാർ സ്വദേശി ദീപകിനെയാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ…

Read More

തുമ്പയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ കൂടി മരിച്ചു

തിരുവനന്തപുരം: തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. കഴക്കൂട്ടം വടക്കുംഭാഗം സ്വദേശി അറഫാൻ (22) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒന്നരയോടെ തുമ്പ സെന്റ് സേവിയേഴ്സ് കോളജിന് മുമ്പിലായിരുന്നു അപകടം. ഇന്ന് പുലർച്ചെയാണ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ അറഫാൻ മരിച്ചത്. അറഫാന്റെ ബൈക്ക് എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിച്ചിട്ട ബൈക്കിന്റെ പിൻസീറ്റിലിരുന്ന ആലപ്പുഴ സ്വദേശി ഉണ്ണിക്കുട്ടൻ (35) മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കെ ഇന്നലെ പുലർച്ചയോടെയാണ് മരിച്ചത്. സിനിമ കണ്ടു മടങ്ങുകയായിരുന്നു ഉണ്ണിക്കുട്ടനും…

Read More

ഞാറക്കൽ സ്റ്റേഷനിലെ എസ്ഐ തൂങ്ങിമരിച്ചു; കണ്ടെത്തിയത് വരാപ്പുഴയിലെ വീട്ടിൽ നിന്ന്

കൊച്ചി: എറണാകുളം ഞാറക്കൽ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഐ ഷിബു ആണ് തൂങ്ങിമരിച്ചത്. കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും ഇദ്ദേഹം കഴിഞ്ഞദിവസം ഏറെ മദ്യപിച്ചിരുന്നതായായും പൊലീസുകാര്‍ പറഞ്ഞു. ഇതിനെ തുടർന്നാവാം ജീവനൊടുക്കിയതെന്നാണ് പൊലീസുകാര്‍ പറയുന്നത്. വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

അഹമ്മദ് ദേവര്‍ കോവിലും ആന്റണി രാജുവും രാജിവെച്ചു

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി മന്ത്രിമാരായ അഹമ്മദ് ദേവർ കോവിലും ആന്റണി രാജുവും രാജിവെച്ചു. മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരും രാജിക്കത്ത് നൽകിയത്‌. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ തുടർഭരണമേറ്റ സമയത്തെ ധാരണ പ്രകാരമാണ് രാജി. യഥാർത്ഥത്തിൽ കഴിഞ്ഞ മാസം 20 -ാം തീയതിയാണ് മന്ത്രിമാർ രാജിവെക്കേണ്ടിയിരുന്നത്. എന്നാൽ നവകേരള സദസ്സ് അവസാനിച്ചശേഷം മാത്രം മന്ത്രിമാർ രാജിവെച്ചാൽ മതിയെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചു. ഇതേത്തുടർന്നാണ് മന്ത്രിസഭയിൽ നിന്നും മന്ത്രിമാരുടെ രാജി നീണ്ടത്. ഇന്നലെയാണ് തിരുവനന്തപുരത്ത് നവകേരള സദസ്സ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial