രാവിലെ ചായ കൊണ്ടുവരാൻ താമസിച്ചു; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
ന്യൂഡൽഹി: രാവിലെ ചായ കൊണ്ടുവരാൻ താമസിച്ചതിൽ പ്രകോപിതനായി ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത് കെലപ്പടുത്തി. സുന്ദരി (50) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തി. ഇവരുടെ ഭർത്താവായ ധരംവീറിനെ (52) പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിക്ക് സമീപം ഗാസിയാബാദിലെ ഭോജ്പൂർ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. രാവിലെ ചായ കൊണ്ടുവരാൻ താമസിക്കുമെന്ന പറഞ്ഞ ഭാര്യയുമായി പ്രതി വഴക്കുണ്ടാക്കി. വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു. ഈ സമയം, ദമ്പതികളുടെ നാല് മക്കൾ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. നിലവിളി കേട്ട് അയൽവാസികളാണ്…

