പരീക്ഷയ്‌ക്ക് പോകുന്നതിനിടെ അപകടം; യുപിയിൽ 4 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിൽ വാൻ മരത്തിലിടിച്ച് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ആറ് പേർക്ക് പരിക്ക്. സംസ്ഥാന ബോർഡ് പരീക്ഷ എഴുതാൻ പോകുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഷാജഹാൻപൂരിലെ ജരാവാവ് ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. സംസ്ഥാന ബോർഡ് പരീക്ഷ എഴുതാൻ ജയ്തിപൂരിലെ സ്കൂളിലേക്ക് കാറിൽ പോവുകയായിരുന്നു വിദ്യാർത്ഥികൾ. ഇതിനിടെ വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നുവെന്ന് അഡീഷണൽ എസ്പി (സിറ്റി) സഞ്ജയ് കുമാർ പറഞ്ഞു. അനുരപ് ഖുശ്‌വാഹ (15), അനുരാഗ് ശ്രീവാസ്തവ (14), പ്രതിഷ്ഠ മിശ്ര (15) എന്നിവർ സംഭവസ്ഥലത്തും മോഹിനി…

Read More

ബ്രൗൺഷുഗറുമായി മൂന്ന് പേർ കൊണ്ടോട്ടിയിൽ പിടിയിൽ

മലപ്പുറം : ബ്രൗൺ ഷുഗറുമായി മൂന്ന് പേർ കൊണ്ടോട്ടിയിൽ പിടിയിൽ.11 ഗ്രാം ബ്രൗൺഷുഗറാണ് പിടിച്ചെടുത്തത്വീട്ടിൽ വച്ച് ചെറിയ പാക്കുകളാക്കുന്നതിനിടെയാണ് പോലീസ് പിടിയിലാവുന്നത്മലപ്പുറം കൊണ്ടോട്ടി കുറുപ്പത്ത് മണ്ണാരിലെ അജ്മൽ നെയ്യൻ 28 ,കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തല പറമ്പൻ ഉമറുൽ ഫാറൂഖ് 30, കൊണ്ടോട്ടി നെടിയിരുപ്പ് കോളനി റോഡ് യഥുൻ തലാപ്പിൽ 28 എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് പിടികൂടിയത് അജ്മൽ നെയ്യൻ്റെ വീട്ടിൽ വച്ച് ചെറിയ കവറുകളിലാക്കുന്നതിനിടെയാണ് മൂവരും പിടിയിലാവുന്നത് രണ്ട് ദിവസം മുമ്പ് മുബൈയിൽ നിന്നും എത്തിച്ചതാണ്…

Read More

സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു;എല്ലാവരും പാർട്ടി ചിഹ്നത്തിൽ മത്സരിക്കും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിന്റെ അംഗീകാരത്തിന് ശേഷമായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം കേന്ദ്രകമ്മറ്റി അംഗങ്ങളായ കെകെ ശൈലജ, എ വിജയരാഘവന്‍, എളമരം കരീം, കെ രാധാകൃഷ്ണന്‍ എന്നിവര്‍ മത്സരരംഗത്തുണ്ട്. കാസര്‍കോട് എംവി ബാലകൃഷ്ണന്‍, കണ്ണൂര്‍ എംവി ജയരാജന്‍, വടകര കെകെ ശൈലജ, കോഴിക്കോട് എളമരം കരീം, മലപ്പുറം വി വസീഫ്, പൊന്നാനി കെഎസ് ഹംസ, പാലക്കാട് എ…

Read More

കേരളത്തിലെ കർഷക സംഘടനകളുടെ കൂട്ടായ്മ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും; സിപിഐ സ്ഥാനാർത്ഥികൾക്കെതിരെ പ്രചാരണം നടത്താനും തീരുമാനം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലും വയനാട്ടിലും കർഷക സംഘടനകൾ സ്ഥാനാർത്ഥികളെ നിർത്തും. സ്വതന്ത്ര കർഷക സംഘടനകളുടെ കൂട്ടായ്മ അതിജീവന പോരാട്ട വേദിയാണ് വയനാട്ടിലും ഇടുക്കിയിലും മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എൽഡിഎഫിനും യുഡിഎഫിനും എതിരായാണ് തങ്ങളുടെ നീക്കമെന്നാണ് സംഘടനാ നേതാക്കൾ പറയുന്നതെങ്കിലും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയാകും പ്രചരണം നടത്തുക. സിപിഐ സ്ഥാനാർത്ഥികൾക്കെതിരെ പ്രചാരണം നടത്താനും കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ വന്യമൃഗ ആക്രമണങ്ങളിലും പട്ടയ-ഭൂപ്രശ്നങ്ങളിലും സമര രംഗത്തുള്ള അറുപതിലധികം സംഘടനകളുണ്ട്. ഇവർ ഒറ്റക്കെട്ടായി തരെഞ്ഞെടുപ്പിൽ രംഗത്തിറങ്ങാനാണ് ആലോചന. കർഷകർക്ക്…

Read More

സുരേഷ് കുമാറിന്‍റെ കുടുംബത്തിന് 10 ലക്ഷം കൈമാറി, മക്കളുടെ പഠന ചെലവും ഏറ്റെടുക്കും

മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താല്‍ പിൻവലിച്ചു. കെ ഡി എച്ച് വില്ലേജ് പരിധിയിലായിരുന്നു ഹര്‍ത്താൽ ആചരിച്ചിരുന്നത്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സുരേഷ് കുമാറിന്റെ കുടുംബത്തിന് ധനസഹായം കൈമാറിയിട്ടുണ്ട്. 10 ലക്ഷം രൂപയാണ് കൈമാറിയത്. ഈ സാഹചര്യത്തിലാണ് ഹര്‍ത്താൽ പിൻവലിച്ചത്. സുരേഷ് കുമാറിന്‍റെ കുടുംബാംഗങ്ങൾക്ക് ജോലി നൽകുന്നതിന് വനം വകുപ്പ് ശുപാർശ ചെയ്യും. മക്കളുടെ പഠന ചിലവും പരിക്കേറ്റവരുടെ ചികിത്സാ ചിലവും വനം വകുപ്പ്…

Read More

അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു.

അഴിക്കോട് അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍ നസീമ (52) ആണ് മരിച്ചത്.ഞായറാഴ്ച രാത്രിയാണ് സംഭവം.ഭക്ഷണം പാകം ചെയ്യാൻ പുറമെനിന്ന് വിറകെടുത്ത് അടുക്കളയിലേക്ക് പോവുകയായിരുന്നു നസീമ.വാതില്‍ക്കല്‍ കാലുതുടയ്ക്കാനിട്ട തുണിയ്ക്കടിയില്‍ പാമ്പുണ്ടെന്ന് അറിയാതെ കാല്‍ തുടയ്ക്കവെയാണ് പാമ്പ് കടിയേറ്റത്.ഉടൻതന്നെ കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി; പഞ്ചായത്തംഗം അറസ്റ്റില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പഞ്ചായത്ത് അംഗം അറസ്റ്റില്‍. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ടി എസ് മണിവര്‍ണ്ണനാണ് പിടിയിലായത്. കൊറ്റങ്കര പഞ്ചായത്ത് 21-ാം വാര്‍ഡിലെ സ്വതന്ത്ര അംഗമാണ് ഇയാള്‍. വിദ്യാര്‍ത്ഥിനിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കഴിഞ്ഞ 24-ന് വൈകീട്ട് നാലരയോടെ കുട്ടിയെ വീട്ടില്‍നിന്ന് കാണാതായിരുന്നു. മണിവര്‍ണന്‍ തന്നെ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് പൊലീസിന് പെണ്‍കുട്ടി മൊഴിനല്‍കി. കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ മണിവര്‍ണന്‍ കാറില്‍ കയറ്റിക്കൊണ്ട് പോയതായി അറിഞ്ഞിരുന്നു

Read More

അമിതവേഗതയിൽ വാഹനമോടിച്ച് അപകടം; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിലാണ് നടപടി. മോട്ടോർ വാഹന വകുപ്പ് മൂന്നുതവണ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടും മറുപടി ലഭിക്കാതായതോടെയാണ് സസ്പെൻഷൻ നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്. ജൂലൈ 29ന് രാത്രി തമ്മനം- കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്പ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31)…

Read More

സംസ്ഥാനത്ത് ചൂട് കനക്കുന്നു; 9 ജില്ലകളില്‍ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂട് കൂടുന്നു. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്.കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.ഉയർന്ന…

Read More

കൊല്ലത്ത് വീട്ടമ്മയെ പെട്രോള്‍ ഒഴിച്ച്‌ ആണ്‍സുഹൃത്ത് തീ കൊളുത്തി, ശേഷം ജീവനൊടുക്കി

കൊല്ലം തടിക്കാട് വീട്ടമ്മയും ആണ്‍സുഹൃത്തും വീടിനുള്ളില്‍ തീകൊളുത്തി മരിച്ചു. തടിക്കാട് പുളിമുക്കില്‍ പൂവണത്തുംവീട്ടില്‍ സിബിക (40), തടിക്കാട് പുളിമൂട്ടില്‍ തടത്തില്‍ വീട്ടില്‍ ബിജു (47) എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് 6.30-ഓടെയായിരുന്നു സംഭവം.തിങ്കളാഴ്ച വൈകിട്ടോടെയാണ് ബിജു പെട്രോളുമായി സിബികയുടെ വീട്ടിലെത്തിയത്. സിറ്റൗട്ടിലിരുന്ന സിബികയെ ഇയാള്‍ ബലമായി പിടിച്ച്‌ വീടിനകത്ത് കൊണ്ടുപോയി വാതിലുകള്‍ അടച്ച്‌ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. വീടിന് പുറത്തുനിന്ന കുട്ടികള്‍ ഓടിവന്ന് വീടിന്റെ ജനാലകള്‍ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ വീട്ടിലെ വൈദ്യുതി ബന്ധം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial