നവവരൻ ഹൃദയാഘാതം മൂലം മരിച്ചു;
ഇതറിഞ്ഞ വധു കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
ന്യൂഡൽഹി: ഡൽഹിയിലെ മൃഗശാല സന്ദർശിക്കാനെത്തിയ യുവദമ്പതിമാർക്ക് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജീവൻ നഷ്ടമായി. ഗാസിയാബാദ് സ്വദേശികളായ അഭിഷേക് അലുവാലിയും ഭാര്യ അഞ്ജലിയുമാണ് മരിച്ചത്. 25-കാരനായ അഭിഷേക് മൃഗശാല സന്ദർശിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. മൃതദേഹം രാത്രിതാമസസ്ഥലത്ത് എത്തിച്ചതിന് പിന്നാലെ അപാർട്മെന്റിന്റെ ഏഴാം നിലയിലെ ബാൽക്കണിയിൽനിന്ന് ചാടിയാണ് ഭാര്യ അഞ്ജലി മരിച്ചത്. നവംബർ 30-നായിരുന്നു ഇവരുടെ വിവാഹം. തിങ്കളാഴ്ചയാണ് ഇരുവരും ഡൽഹി മൃഗശാല സന്ദർശിക്കാനെത്തിയത്. അവിടെവെച്ച് അഭിഷേകിന് നെഞ്ചുവേദന അനുഭവപ്പെട്ടു. അഞ്ജലി ഉടനെതന്നെ സുഹൃത്തുക്കളെ വിവരമറിയിച്ചു. അഭിഷേകിനെ ആദ്യം ഗുരു…

