സപ്ലൈകോയുടെ ക്രിസ്‍തുമസ്, ന്യൂ ഇയര്‍ ഫെയര്‍ നാളെ മുതല്‍

തിരുവനന്തപുരം: സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ക്രിസ്‍തുമസ്, ന്യൂ ഇയര്‍ ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍ 30 വരെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11.30ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് സ്പെഷ്യല്‍ ക്രിസ്‍തുമസ്, ന്യൂ ഇയര്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. സപ്ലൈകോയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധിമൂലം മൊത്തവിതരണക്കാര്‍ക്ക് നല്‍കേണ്ട കുടിശ്ശിക…

Read More

കായിക പുരസ്ക‌ാരങ്ങൾ പ്രഖ്യാപിച്ചു; എം ശ്രീശങ്കറിനും മുഹമ്മദ് ഷമിക്കും അർജുന അവാർഡ്

ദേശീയ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കറിന് അർജുന അവാർഡ് ലഭിച്ചു. ശ്രീശങ്കറിനൊപ്പം ലോകകപ്പിൽ തകർത്തെറിഞ്ഞ പേസർ മുഹമ്മദ് ഷമിയ്ക്കും അർജുന ലഭിച്ചു. ഇവരെക്കൂടാതെ മറ്റ് 24 പേർക്കും അർജുന പുരസ്കാരമുണ്ട്. കബഡി പരിശീലകൻ ഇ ഭാസ്കരന് ദ്രോണാചാര്യ ലഭിച്ചു. രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരം മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് ബാഡ്മ‌ിന്റൺ താരങ്ങളായ ചിരാഗ് ഷെട്ടിയും സാത്വിക് സായ്‌ രാജ് രങ്കിറെഡ്ഡിയും പങ്കിട്ടു. അടുത്തമാസം 9ന് അവാർഡ് വിതരണംചെയ്യും.

Read More

പൊലീസ് വാഹനം തകർത്ത കേസ്; രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കീഴടങ്ങി

യൂത്ത് കോൺഗ്രസിൻ്റെ സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസ് വാഹനം തകർത്ത കേസിൽ രണ്ടു പ്രതികൾ കീഴടങ്ങി. യൂത്ത് കോൺഗ്രസ് നേമം അസംബ്ലി സെക്രട്ടറി ഹൈദരാലി, ഹനോക് ചെറിയതുറ യൂണിറ്റ് പ്രസിഡണ്ട് എന്നിവരാണ് കീഴടങ്ങിയത്. മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തിയാണ് ഇവർ കീഴടങ്ങിയത്. സെക്രട്ടേറിയറ്റ് മാർച്ചിനിടെ പുരുഷ പൊലീസ് വനിതാ നേതാവിൻ്റെ വസ്ത്രം വലിച്ചുകീറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും സതീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വനിതാ പ്രവർത്തകരെ പുരുഷ പൊലീസുകാർ വടികൊണ്ട് ആക്രമിച്ചു. പരുക്കുപറ്റിയ…

Read More

കേരളത്തിലെ ഏറ്റവും സുരക്ഷിത നഗരം കോഴിക്കോട്; ഇന്ത്യയിലെ പട്ടികയിൽ പത്താം സ്ഥാനം

യുനെസ്‌കോയുടെ സാഹിത്യ നഗരം പദവിക്ക് ശേഷം പുതിയ നേട്ടവുമായി കോഴിക്കോട്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കി കോഴിക്കോട്. ആദ്യ പത്തിലുള്ള കേരളത്തിലെ ഏക നഗരവും കോഴിക്കോടാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഓരോ നിമിഷവും ആഘോഷമാക്കുന്ന കോഴിക്കോട്ടുകാർക്ക് ഇതാ മറ്റൊരു അംഗീകാരം കൂടി.ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളുടെ പട്ടികയിലാണ് കോഴിക്കോട് ഇടം പിടിച്ചിരിക്കുന്നത്.നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയാണ് വിവരം പുറത്ത് വിട്ടത്. ഈ പട്ടികയിൽ ആദ്യ പത്തിലുള്ള കേരളത്തിലെ ഏകനഗരവും കോഴിക്കോടാണ്….

Read More

പതിനാറുകാരിയായ മകളെ മർദ്ദിക്കാൻ സുഹൃത്തിന് കൂട്ടുനിന്നു; സീരിയൽ താരം റാണി അറസ്റ്റിൽ

തിരുവനന്തപുരം: മകളെ മർദ്ദിക്കാൻ കൂട്ടുനിന്ന അമ്മ അറസ്റ്റിൽ. സീരിയൽ താരം റാണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മകളെ മർദ്ദിക്കാൻ ഇവർ സുഹൃത്തിനു കൂട്ടുനിൽക്കുകയായിരുന്നു. പോക്സോ നിയമ പ്രകാരമാണ് റാണിയെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാമത്തെ ഭർത്താവിലെ മകളെ സുഹൃത്തായ സുബിൻ മർദ്ദിച്ചപ്പോൾ സഹായം ചെയ്തു നൽകിയെന്നാണ് കേസ്. സുബിനെ നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു. പതിനാറു വയസുള്ള മകളെ മ‍ർദിക്കാനാണ് റാണി കൂട്ടുനിന്നത്.

Read More

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ രണ്ടായിരം കടന്നു; ജെഎന്‍1 മഹാരാഷ്ട്രയിലും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ കൂടുന്നു. ഇന്നലെ 292 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആക്ടീവ് കേസുകൾ 2041 ആയി. ഇന്നലെ രണ്ട് മരണം ഉണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇന്നലെ 341 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 292 പേരും കേരളത്തിലാണ്. രാജ്യത്തെ കേസുകളിൽ 80 ശതമാനവും കേരളത്തിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് പരിശോധന കൂടുതൽ നടക്കുന്നതിനാലാണ് സംസ്ഥാനത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. കോവിഡ് വ്യാപനത്തിന്…

Read More

അമ്മത്തൊട്ടിലിൽ പുതിയ അതിഥി; നൽകിയത് ഓയൂറിലെ ഹീറോയുടെ പേര്, ആദരമായാണ് ആ പേര് നൽകിയതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി

തിരുവനന്തപുരം: അമ്മത്തൊട്ടിലില്‍ തിങ്കളാഴ്ച രാത്രി ആറ് ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെ ലഭിച്ചു. രാത്രി 7.45ന് ആണ് കുട്ടിയെ ലഭിച്ചത്. കുഞ്ഞിന് ജോനാഥന്‍ എന്ന പേര് നല്‍കിയതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു. ഓയൂരിൽ നിന്നും തട്ടിക്കൊണ്ടു പോയ കുഞ്ഞിന്റെ സഹോദരന്റെ പേരാണ് ജോനാഥൻ. സംഭവത്തിൽ ഒന്നാമത്തെ ഹീറോ കുട്ടിയുടെ സഹോദരൻ ജോനാഥൻ ആയിരുന്നു. ഇരു കാലുകളും റോഡിലുരഞ്ഞ് കാറിൽ തൂങ്ങിക്കിടക്കുമ്പോഴും ആറു വയസ്സുകാരിയായ പെങ്ങളെ രക്ഷിക്കാൻ ശ്രമിച്ച പത്തു…

Read More

നവ കേരള സദസ് ഇന്ന് തലസ്ഥാനത്തേക്ക്;പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് സംസ്ഥാനത്ത് 564 പൊലീസ് സ്റ്റേഷനുകളിലേക്ക് പ്രതിഷേധ മാർച്ച്

തിരുവനന്തപുരം:മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. കൊല്ലം ജില്ലയിലെ പരിപാടി ഇന്ന് അവസാനിക്കും. നവകേരള സദസിന് മുൻപ് ഇന്ന് മന്ത്രിസഭാ യോഗം ചേരും. അതിന് ശേഷം ഇരവിപുരം മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ പരിപാടി. പിന്നീട് ചടയമംഗലം മണ്ഡലത്തിൽപ്പെട്ട കടയ്ക്ക്ക്കലും നാലരയ്ക്ക് ചത്തന്നൂരും നവകേരള സദസ് എത്തു. വൈകിട്ട് സംഘം തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. ആറരയ്ക്ക് വർക്കലയിലാണ് ആദ്യ പരിപാടി. അതേസമയം, നവകേരള സദസ് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്ന ഇന്ന് സംസ്ഥാന വ്യാപകമായി പൊലീസ്…

Read More

വർക്കലയിൽ എത്തുന്ന സഞ്ചാരികൾക്ക് ഇനി തിരമാലകൾക്ക് മുകളിലൂടെ ഒഴുകി നടക്കാം

വർക്കലയിൽ എത്തുന്ന സഞ്ചാരികൾക്ക് ഇനി തിരമാലകൾക്ക് മുകളിലൂടെ ഒഴുകി നടക്കാം.. തലസ്ഥാന ജില്ലയ്ക്കുള്ള വിനോദ സഞ്ചാരവകുപ്പിന്റെ പുതുവത്സര സമ്മാനമായി വർക്കല ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിച്ചു. വർക്കല പാപനാശം ബീച്ചിൽ അണ് തിരമാലകൾക്ക് മുകളിലൂടെ നൂറ് മീറ്ററോളം സഞ്ചരിക്കാവുന്ന തരത്തിൽ പാലം നിർമിച്ചത്. 3 മീറ്റർ വീതിയിൽ രണ്ടു ഭാഗത്തും കൈവരിയുണ്ടാകും. പാലത്തിന്റെ അവസാന ഭാഗത്ത് 11 മീറ്റർ നീളവും 7 മീറ്റർ വിതിയിലും സൈറ്റ് സീയിങ് പ്ലാറ്റ്ഫോമുണ്ട്. ഇവിടെനിന്നുള്ള കടൽക്കാഴ്ച അതിമനോഹരമാണ്. ഒരു സമയം നൂറ്…

Read More

ഗവര്‍ണറെ അനുകൂലിച്ച് കെ സുധാകരൻ ;സംഘപരിവാർ അനുകൂലികളെ സെനറ്റില്‍ നാമനിര്‍ദേശം ചെയ്യുന്നതിനെ എതിര്‍ക്കുന്നില്ല

ന്യൂഡൽഹി: ഗവര്‍ണറെ അനുകൂലിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. സര്‍വകലാശാല സെനറ്റംഗങ്ങളുടെ നിയമനത്തിലാണ് ഗവര്‍ണറെ അനുകൂലിച്ചത്. സംഘപരിവാർ അനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ഇവരെ സെനറ്റില്‍ നാമനിര്‍ദേശം ചെയ്യുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. അക്കാദമീഷ്യന്‍റെ യോഗ്യതമാനിച്ച് ഗവര്‍ണര്‍ ചെയ്യുന്ന കാര്യത്തെ ഞങ്ങള്‍ എന്തിന് വിമര്‍ശിക്കണമെന്നും കെ സുധാകരന്‍ ചോദിച്ചു.ലിസ്റ്റില്‍ കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ ഉള്‍പ്പെട്ടത് എങ്ങനെയെന്നറിയില്ല. ലിസ്റ്റിലുള്ളവരുടെ യോഗ്യതകള്‍ പരിശോധിക്കുകയാണ്. അതിനായി കെപിസിസി ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും കെ സുധാകരന്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial