എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസിൽ; വൻ പോലീസ് സുരക്ഷയിൽ സർവകലാശാല

തേഞ്ഞിപ്പാലം: എസ്എഫ്ഐ പ്രതിഷേധത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിലെത്തി. ഗവർണറുടെ സുരക്ഷയ്ക്കായി അഞ്ഞൂറിലധികം പൊലിസുകാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഗസ്റ്റ് ഹൗസിന് മുന്നിലും സുരക്ഷയുണ്ട്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കറുത്ത കൊടിയുമായി എത്തിയ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. പ്രതിഷേധത്തിന്റെ ഭാഗമായി സർവകലാശാല ക്യാമ്പസിൽ വൻ പൊലീസ് സന്നാഹമേർപ്പെടുത്തി.

Read More

മക്കൾ നഷ്ട്ടപ്പെട്ട ദമ്പതികൾക്ക് രണ്ടുകോടി നഷ്ടപരിഹാരം വിധിച്ച് കോടതി

കൊച്ചിയിൽ അഡ്വഞ്ചർ റിസോർട്ടിലെ സുരക്ഷ വീഴ്ച മൂലം രണ്ട് മക്കളും നഷ്ടപ്പെട്ട ദമ്പതികൾക്ക് 1.99 കോടി രൂപ നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം ആമ്പല്ലൂർ സ്വദേശികളായ പി വി പ്രകാശൻ , വനജ പ്രകാശൻ എന്നിവരുടെ രണ്ട് ആൺമക്കൾ പൂനയിലെ റിസോർട്ടിൽ വച്ചുണ്ടായ അപകടത്തിൽ മുങ്ങി മരിച്ചു.റിസോർട്ട് മാനേജ്മെന്റിന്റെ വീഴ്ച മൂലം സംഭവിച്ച അപകടത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലാണ്, ഡിബി ബിനു അധ്യക്ഷനും വൈക്കം…

Read More

ഭാര്യയെ ശല്യംചെയ്തതിന് വിളിച്ചുവരുത്തി കൊലപ്പെടുത്തി: സംഭവത്തിൽ മുഖ്യപ്രതിയുടെ ഭാര്യയും അറസ്റ്റിൽ

കോടഞ്ചേരി: കോടഞ്ചേരി നൂറാംതോട് മുട്ടിത്തോട് ചാലപ്പുറത്ത് വീട്ടിൽ നിതിൻ തങ്കച്ച (25)നെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി കുപ്പായക്കോട് കൈപ്പുറം വേളങ്ങാട്ട് അഭിജിത്തിന്റെ ഭാര്യയും അറസ്റ്റിൽ. മലപ്പുറം കണ്ണമംഗലം സരിത (21)യാണ് അറസ്റ്റിലായത്. ഇവരെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. അഭിജിത്തിനെക്കൂടാതെ, മുക്കം മൈസൂർമല കോട്ടകുത്ത് മുഹമ്മദ് റാഫി എന്ന കാക്കു (19), തിരുവമ്പാടി മുല്ലപ്പള്ളി മുഹമ്മദ് അഫ്‌സൽ (21), തിരുവമ്പാടി സ്വദേശിയായ പതിനേഴുകാരൻ…

Read More

347 റൺസിന് ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞു; ചരിത്രവിജയം സ്വന്തമാക്കി ഇന്ത്യൻ പെൺപട

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ 347 റൺസിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. വനിത ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. രണ്ടാം ഇന്നിങ്സിൽ 186/6 എന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യ ഇംഗ്ലണ്ടിന് മുന്നിൽ 479 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയിരുന്നു. പിന്നാലെ ഇംഗ്ലണ്ടിനെ 131 റൺസിന് എറിഞ്ഞിട്ട ഇന്ത്യ മൂന്നാം ദിവസം തന്നെ വിജയം സ്വന്തമാക്കി. രണ്ട് ഇന്നിങ്സിലുമായി ഒൻപത് വിക്കറ്റുകൾ വീഴ്‌തിയ ദീപ്തി ശർമ്മയാണ് മത്സരത്തിലെ താരം.

Read More

തൃശൂരില്‍ സി.എന്‍.ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു

തൃശ്ശൂര്‍: വഴിയരികിൽ സിഎന്‍ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. തൃശ്ശൂര്‍ പെരിങ്ങാവ് സ്വദേശിയാണ് മരിച്ചത്. സിഎന്‍ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷയില്‍നിന്ന് വലിയ രീതിയില്‍ തീ ഉയരുകയായിരുന്നു. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചു. ഓട്ടോയിലുണ്ടായിരുന്നയാള്‍ വെന്തുമരിക്കുകയായിരുന്നു. മരിച്ചയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആളൊഴിഞ്ഞ ഇടറോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് കത്തിയമര്‍ന്നത്. സ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്സും ഉള്‍പ്പെടെ എത്തി തുടര്‍ നടപടി സ്വീകരിച്ചു. ആളൊഴിഞ്ഞ സ്ഥലമായതിനാല്‍ തീ മറ്റിടങ്ങളിലേക്ക് പടര്‍ന്നില്ല. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. നാട്ടുക്കാരാണ് ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചത്….

Read More

നിലമ്പൂരിൽ കരടിയിറങ്ങി; ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ മുന്നിലേക്ക് ചാടി

മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടത്ത് കരടിയിറങ്ങി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ മുന്നിലേക്ക് കരടി ചാടുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം കർഷകൻ സ്ഥാപിച്ച തേനീച്ച പെട്ടികൾ കരടി നശിപ്പിച്ചിരുന്നു അതേമയം വയനാട് വാകേരിയിൽ യുവാവിനെ കൊന്ന കടുവയ്ക്കായുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. കൂടല്ലൂർ ഗ്രാമത്തിൽ മൂന്നിടത്ത് കടുവയെ പിടികൂടാനായി കൂടുവച്ചിട്ടുണ്ട്. കടുവയ്ക്കായുള്ള തെരച്ചിൽ നടത്തനായി സംഘത്തിൽ രണ്ടു കുങ്കിയാനകളെക്കൂടി എത്തിച്ചിരുന്നു. വനവകുപ്പിന്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ്സ് പ്രായമുള്ള ണണഘ 45…

Read More

എഐ ക്യാമറയിൽ പെടാതിരിക്കാൻ നമ്പർ പ്ലേറ്റ് കൈ കൊണ്ട് മറച്ചു പിടിച്ചു ആറ് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട് :എഐ ക്യാമറയിൽ പെടാതിരിക്കാൻ നമ്പർ പ്ലേറ്റ് മറച്ച ആറ് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.എഐ ക്യാമറയിൽ പെടാതിരിക്കാൻ നമ്പർ പ്ലേറ്റ് മറച്ചുപിടിച്ചവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് എംവിഡി. ആറു പേരുടെ ലൈസൻസ് കോഴിക്കോട് എംവിഡി സസ്പെൻഡ് ചെയ്തു. അമിത വേഗത,ഹെൽമറ്റ് ധരിക്കാതിരിക്കൽ, കൂടുതൽ യാത്രക്കാർ തുടങ്ങിയ നിയമ ലംഘനങ്ങൾ നടത്തിയ ശേഷം വണ്ടി നമ്പർ ക്യാമറയിൽ പതിയാതിരിക്കാൻ കൈ കൊണ്ട് മറച്ചു പിടിക്കുകയായിരുന്നു. 16 പേരുടെ ലൈസൻസ് കൂടി സസ്പെൻഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു. ഒന്നിലേറെ…

Read More

തൃശ്ശൂർ കൈപ്പറമ്പിൽ അമ്മയെ മകൻ വെട്ടിക്കൊന്നു; മകൻ കസ്റ്റഡിയിൽ

തൃശൂർ: അമ്മയെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂർ സ്വദേശിനിയായ ചന്ദ്രമതി(68) ആണ് കൊല്ലപ്പെട്ടത്. തൃശ്ശൂർ കൈപ്പറമ്പിൽ ആണ് സംഭവം. കൊലപാതകത്തിൽ മകൻ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ മകൻ വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ചന്ദ്രമതിയെ ഉടൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read More

വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി, വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് മുങ്ങി; പ്രതിക്ക് 18 വർഷം തടവ്

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും 18 വർഷം തടവുശിക്ഷയും കോടതി വിധിച്ച് കോടതി. പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ തട്ടി കൊണ്ടുപോയി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പോക്സോ പ്രകാരം പിടിയിലായ കോട്ടുകാൽ കഴിവൂർ നെല്ലിമൂട് തേരി വിള പുത്തൻ വീട്ടിൽ ബിജുവിനെയാണ് നെയ്യാറ്റിൻകര അതിവേഗ കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം 18 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്….

Read More

മഞ്ചേരിയിലെ അപകടത്തിൽ നടുങ്ങി നാട്; മജീദിന്റെ ഖബറടക്കം രാവിലെ മഞ്ചേരി സെൻട്രൽ ജുമാമസ്ജിദിൽ; നാലു പേരുടെ മൃതദേഹം പൊതുദർശനായി മഞ്ചേരി കിഴക്കേത്തല മദ്രസയിൽ

മലപ്പുറം: മഞ്ചേരിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോ​ഗമിക്കുകയാണ്. അപകടത്തിൽ ഓട്ടോ ഡ്രൈവറും യാത്രക്കാരായ ഒരു കുടുംബത്തിലെ തന്നെ നാലു പേരുമാണ് മരണപ്പെട്ടത്. ഇതിൽ ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലേക്ക് കൊണ്ട് പോകും. ഇദ്ദേഹത്തി​ന്റെ ഖബറടക്കം മഞ്ചേരി സെന്റ്രൽ ജുമാ മസ്ജിദിൽ ഇന്ന് രാവിലെ 10 മണിക്ക് നടക്കും. ഒരേ കുടുംബത്തിലുള്ള മുഹ്സിന, തസ്നീമ, റിൻഷ ഫാത്തിമ, റൈഹ ഫാത്തിമ്മ എന്നിവരുടെ പൊതുദർശനായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial