കാട്ടുപന്നി വേട്ടയ്‌ക്കെത്തിയ യുവാവിനെ പന്നി കിണറ്റിലേക്ക് തട്ടിയിട്ടു:കൂടെ പന്നിയും ചാടി;സാഹസികമായി രക്ഷപെടുത്തി വേട്ടസംഘാംഗങ്ങള്‍
കാളികാവ് : പന്നി കിണറ്റിലേക്ക് ഇടിച്ചു വീഴ്ത്തിയ വേട്ടസംഘാംഗത്തിന് പുതുജീവന്‍. ഗ്രാമപ്പഞ്ചായത്ത് അനുമതിയോടെ നാട്ടിലിറങ്ങിയ പന്നികളെ വെടിവെയ്ക്കുന്ന ദൗത്യത്തിനിടയിലാണ് സംഭവം. വ്യാഴാഴ്ച ചോക്കാട് പഞ്ചായത്തിലെ പന്നി വേട്ടയ്ക്കിടയിലാണ് സാഹസിക രംഗങ്ങള്‍ അരങ്ങേറിയത്. പെരിന്തല്‍മണ്ണ സ്വദേശി താമരത്ത് അയ്യപ്പനാണ് പന്നിയുടെ ആക്രമണത്തില്‍ കിണറ്റില്‍ വീണത്. ഇയാള്‍ക്കൊപ്പം പന്നിയും വീണതോടെ കാര്യം ഗൗരവമായി. ഒടുവില്‍ വേട്ടസംഘാംഗങ്ങളുടെ മനോധൈര്യത്തില്‍ അതിസാഹസികമായാണ് അയ്യപ്പനെ കിണറ്റില്‍ നിന്നും രക്ഷിച്ചത്. വേട്ടക്കാരുടെ സംഘത്തിലെ തെളിക്കാരനാണ് അയ്യപ്പന്‍. കാട്ടില്‍ ഒളിഞ്ഞിരിക്കുന്ന പന്നികളെ പുറത്ത് ചാടിക്കലാണ് തെളിക്കാരുടെ ചുമതല….

