ഗവർണർക്കെതിരെ നടത്തിയ പ്രതിഷേധം; അറസ്റ്റിലായ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യമില്ല

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ എസ്എഫ്‌ഐ പ്രവർത്തകർക്ക് ജാമ്യമില്ല. അറസ്റ്റിലായവർ നൽകിയ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.പ്രതികൾക്കെതിരെ കന്റോൺമെന്റ് പൊലീസ് പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഗവർണറുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. ആകെ പതിനേഴ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരൽ, കലാപാഹ്വാനം, പൊതുവഴിയിൽ തടസം സൃഷ്ടിക്കൽ, ക്രിമിനൽ ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തി. കേരള സർവ്വകലാശാലയിൽ ആർഎസ്എസ് നോമിനികളെ സെനറ്റ് അംഗങ്ങളായി ഗവർണർ…

Read More

കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ രേഷ്മയുടെ അമ്മ ഉൾപ്പെടെ മൂന്ന് സാക്ഷികൾ കൂറുമാറി

കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയിലക്കൂനയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് സാക്ഷികൾ വിചാരണവേളയില്‍ കൂറുമാറി. ഒന്നാംസാക്ഷി കേസിലെ പ്രതിയായ രേഷ്മയുടെ അമ്മ, രണ്ടാംസാക്ഷി ഐ.എസ്.ആര്‍.ഒ. ജീവനക്കാരി, മൂന്നാംസാക്ഷി കുട്ടിയെ വൃത്തിയാക്കിയ നഴ്സ് എന്നിവരാണ് വിചാരണയുടെ ആദ്യദിവസമായ ബുധനാഴ്ച വിസ്തരിച്ചപ്പോൾ കൂറുമാറിയത്. മൂന്നുപേരും കോടതിയില്‍ ബോധിപ്പിച്ചവ പോലീസില്‍ കൊടുത്ത മൊഴിക്കു വിരുദ്ധമായാണ്. ക്രോസ് വിസ്താരത്തില്‍ ഒന്നാംസാക്ഷിയില്‍നിന്ന് പ്രോസിക്യൂഷന് അനുകൂലമായ ചില മൊഴികളും ലഭിച്ചിട്ടുണ്ട്. കുട്ടിയെ ആശുപത്രിയിലെത്തിച്ച നാലാംസാക്ഷിയായ ആശ വര്‍ക്കറെയാണ് വ്യാഴാഴ്ച വിസ്തരിക്കുന്നത്. കുഞ്ഞിന്റെ അമ്മ…

Read More

ലോക്സഭയിലെ സുരക്ഷ വീഴ്ചയില്‍ പ്രതിഷേധം; കേരളത്തില്‍ നിന്നുള്ള നാല് എംപിമാരടക്കം അഞ്ച് പേരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു

ന്യൂഡൽഹി: ലോക്സഭയിൽ പ്രതിഷേധിക്കുകയും ബഹളം വയ്ക്കുകയും ചെയ്ത കേരളത്തില്‍ നിന്നുള്ള നാല് എംപിമാരടക്കം അഞ്ച് പേരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. ലോക്സഭയിലെ സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ടിഎൻ പ്രതാപൻ, ഡീൻ കുര്യക്കോസ്, രമ്യ ഹരിദാസ്, ഹൈബി ഈഡൻ, തമിഴ്നാട്ടില്‍ നിന്നുള്ള ജ്യോതിമണി എന്നിവരെയാണ് ഈ സമ്മേളന കാലയളവിലേക്ക് സസ്പെന്‍ഡ് ചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെ രാജ്യസഭയില്‍ ചെയറിനു മുന്നിലെത്തി പ്രതിഷേധിച്ചതിന് ഈ സമ്മേളന കാലയളവിലേക്ക്…

Read More

വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയുടെ കൊലപാതകം; ജുഡീഷ്യറിക്കും നാടിനും നാണക്കേട് ഉണ്ടാക്കിയ വിധിയാണിതെന്ന് കെ കെ ശിവരാമൻ

ഇടുക്കി: വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയുടെ കൊലപാതകത്തിലെ വിധി നാടിന് നാണക്കേട് ഉണ്ടാക്കുന്നതെന്ന് സിപിഐ നേതാവ് കെ കെ ശിവരാമൻ. സാധാരണ ജനങ്ങൾക്ക് ബാഹ്യ ഇടപെടൽ കേസ് അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്ന സംശയം ഉണ്ടെന്നും നീതി ലഭിക്കുവോളം നാടാകെ ഒരുമിക്കണമെന്നും സിപിഐ നേതാവ് ആവശ്യപ്പെട്ടു. നാടിനും ജുഡീഷ്യറിക്കും നാണക്കേട് ഉണ്ടാക്കിയ വിധിയാണിതെന്നും അദ്ദേഹം വിമർശിച്ചു. ഏതെങ്കിലും ശക്തി കേന്ദ്രങ്ങൾ പ്രതിയെ രക്ഷപ്പെടുത്തുന്നതിനായി ഇടപെട്ടിട്ടുണ്ടെങ്കിൽ അവർ മാപ്പ് അർഹിക്കുന്നില്ലന്നും കെ കെ ശിവരാമൻ പറഞ്ഞു.

Read More

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ്

പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ് കേസെടുത്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു. അതേസമയം പ്രതികളില്‍ ഒരാള്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തിയിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതല്‍ തന്നെ പദ്ധതി ആസൂത്രണം ചെയ്തുതുടങ്ങിയിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡിസംബര്‍ 14നായിരുന്നു കൃത്യം നടത്താന്‍ ആറ് പ്രതികള്‍ പദ്ധതിയിട്ടത്. എന്നാല്‍ സന്ദര്‍ശക പാസ് നല്‍കിയതിലെ പിഴവ് കാരണം ഡിസംബര്‍ 13ലേക്ക് മാറ്റുകയായിരുന്നു. ക്രിമിനല്‍ ഗൂഢാലോചന,…

Read More

മെസേജ് പിൻ ചെയ്ത് വെക്കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ഈ വർഷം ഫീച്ചറുകളുടെ ആറാട്ട് ആയിരുന്നു കമ്പനി ലഭ്യമാക്കിയത്. ഈ വർഷം അവസാനിക്കാറാകുമ്പോഴും ഇനിയും അവസാനിക്കാത്ത ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് എത്തിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. ഇപ്പോൾ മേസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ​ഗ്രൂപ്പുകളിലും വ്യക്തി​ഗത ചാറ്റുകളിലും മെസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പി‍ച്ചിരിക്കുന്നത്. പരമാവധി 30 ദിവസം വരെ മെസേജ് ഇത്തരത്തിൽ പിൻ ചെയ്ത് വെക്കാൻ കഴിയും. ഡിഫോൾട്ട് ഓപ്ഷനിൽ ഏഴു ദിവസം വരെ പിൻ ചെയ്ത് വെക്കാനും…

Read More

അനന്തപുരി എഫ്എം റേഡിയോ നിലയം നിര്‍ത്തലാക്കില്ലെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: തലസ്ഥാന നിവാസികളുടെ പ്രിയപ്പെട്ട അനന്തപുരി എഫ്എം തുടരുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍. തിരുവനന്തപുരത്തെ അനന്തപുരി എഫ്എം റേഡിയോ നിലയം നിര്‍ത്തലാക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ ഉറപ്പു നല്‍കിയത്. ലോക്സഭയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രമന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അനന്തപുരി എഫ്എം റേഡിയോ നിലയം നിര്‍ത്തലാക്കില്ല, പക്ഷേ, ശ്രോതാക്കളുടെ അഭിരുചിക്ക് അനുസരിച്ച്‌ ഉള്ളടക്കത്തിലടക്കം മാറ്റം വരുത്തുമെന്നും കൊടിക്കുന്നില്‍ സുരേഷിന്‍റെ ചോദ്യത്തിന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

Read More

കൂടത്തായി കൂട്ടക്കൊല ഇനി നെറ്റ്ഫ്ലിക്സിൽ

കേരളക്കരയെ പിടിച്ചുകുലുക്കിയ പ്രമാദമായ കൊലക്കേസാണ് കൂടത്തായി കൊലപാതകം. ഇരുചെവി അറിയാതെ ജോളി കൊന്നുതള്ളിയ കൊലപാതക പരമ്പര ഇതാ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായി ഒരുക്കിയിരിക്കുന്നു. കറി ആൻഡ് സയനൈ‍ഡ്–ദ് ജോളി ജോസഫ് കേസ് എന്നാണ് ഡോക്യുെമന്ററിയുടെ പേര്. ഡിസംബർ 22ന് റിലീസ് ചെയ്യുന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. ജോളി ജോസഫിന്റെ ജീവിതം ആസ്പദമാക്കിയാണ് ട്രെയിലറിന്റെ തുടക്കം. ജോളിയുടെ അയൽക്കാർ, സുഹൃത്തുക്കൾ, ബന്ധുക്കളടക്കമുള്ളവർ ട്രെയിലറിൽ വന്നുപോകുന്നു. അഭിഭാഷകനായ ബി.എ. ആളൂർ വക്കീലിനെയും ഇതിൽ കാണാം. ജോളി പല രഹസ്യങ്ങളും ഇപ്പോഴും ഒളിപ്പിച്ചു…

Read More

സേവാപ്രമുഖിന്റെ സഹോദരനെ കുത്തിക്കൊന്ന കേസ് ; 9 ആർഎസ്എസുകാർ കുറ്റക്കാർ; ശിക്ഷ 18 ന്‌

തിരുവനന്തപുരം : ആർഎസ്എസ് നഗർ സേവാപ്രമുഖിന്റെ സഹോദരനെ കുത്തിക്കൊന്ന കേസിൽ ഒമ്പത് ആർഎസ്എസുകാർ കുറ്റക്കാർ. ആറ്റുകാൽ മണക്കാട് മേടമുക്ക് സതീഷ് നിവാസിൽ അയ്യപ്പനാശാരിയെ (52) കൊലപ്പെടുത്തിയ കേസിലാണ് അനിൽകുമാർ (കടച്ചിൽ അനി), സുനിൽകുമാർ (ഉപ്പ് സുനി), അനിൽകുമാർ (അനിൽ), മനോജ്, ഉണ്ണി, സതീഷ്കുമാർ (ഗോവർധൻ), സന്തോഷ് (പ്രദീഷ്), സന്തോഷ് ചന്ദ്രൻ, സന്തോഷ് (ബീഡി സന്തോഷ്) എന്നിവർ കുറ്റക്കാരെന്ന് തിരുവനന്തപുരം അഞ്ചാം അഡീഷണൽ സെഷൻസ് ജഡ്‌ജ് പ്രസൂൺ മോഹൻ വിധിച്ചത്. മതിയായ തെളിവില്ലാത്തതിനാൽ ഏഴുപേരെ കോടതി വെറുതെവിട്ടു.ആർഎസ്എസ് നഗർ…

Read More

ചലച്ചിത്രതാരം ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ; നടനെ നാമനിർദേശം ചെയ്ത് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സിനിമാതാരം നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആണ് ദേവനെ നാമനിർദേശം ചെയ്തത്. സുരേന്ദ്രന്‍ തന്റെ സോഷ്യൽ മീഡിയ അകൗണ്ടായ ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവച്ചത്. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായ നടൻ ദേവന് ഭാവുകങ്ങൾ നേരുന്നു എന്നാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയത്. ബി.ജെ.പിയിൽ തനിക്ക് ശക്തമായ സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial