പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ബിജെപി എംഎൽഎ കുറ്റക്കാരനെന്ന് കോടതി, ശിക്ഷ ഈ മാസം പതിനഞ്ചിന്

ലക്നോ: പോക്സോ കേസിൽ ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ കുറ്റക്കാരനെന്ന് കോടതി. രാംദുലർ ഗോണ്ട് കുറ്റക്കാരനാണെന്നാണ് കോടതി വിധിച്ചത്. ഈ മാസം 15ന് കോടതി ശിക്ഷ വിധിക്കും. 2014ലാണ് കേസിനാസ്പദമായ സംഭവം.ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലെ ദുദ്ദി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഗോണ്ട്. നിലവിൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പോക്‌സോ നിയമത്തിലെ സെക്ഷൻ 376 (ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തലിനുള്ള ശിക്ഷ), 5 എൽ/6 എന്നിവ പ്രകാരമാണ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തത്.എംപി/എംഎൽഎ കോടതി അഡീഷണൽ ജില്ലാ ജഡ്ജി (ഒന്നാം) എഹ്‌സാൻ…

Read More

യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പൊലീസ് കേസെടുത്തു

തലശേരി: ചൊക്ലി പുല്ലൂക്കരയിലെ ഭര്‍തൃമതിയായ യുവതിയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചൊക്ലി പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പുല്ലൂക്കര കാരപൊയിലിലെ പുത്തലത്ത് വീട്ടില്‍ റയീസിന്റെ ഭാര്യ പെട്ടിപ്പാലം ആശാരി പുളിക്കല്‍ വീട്ടില്‍ ഷഫ്‌നയെ(26) ആണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.യുവതിയുടെ മൃതദേഹം കണ്ടെത്തിയ കിണറിനോട് ചേര്‍ന്നുള്ള കുളിമുറിയില്‍ നിന്നും രക്തം പുരണ്ട കത്തി…

Read More

യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറുന്നതിനിടെ തെങ്ങിൽ നിന്ന് വീണു മരിച്ചു

കണിയാമ്പറ്റ:തെങ്ങിൽനിന്ന് വീണു മരിച്ചു. ഇടക്കൊമ്പം വട്ടമറ്റത്തിൽ സാബു പോളാണ് (54) മരിച്ചത്. ചൊവ്വാഴ്ച രാവിലെ അയൽവീട്ടിൽ യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറുന്നതിനിടെ വീഴുകയായിരുന്നു.പരിക്കേറ്റ സാബുവിനെ കൈനാട്ടി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: മോളി. മക്കൾ: ബേസിൽ, ബ്ലസി. സംസ്കാരം ബുധനാഴ്ച കണിയാമ്പറ്റ സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.

Read More

ഭാര്യയുടെ തലക്ക് അമ്മിക്കല്ല് കൊണ്ട് ഇടിച്ചു പരിക്കേൽപിച്ചു; ഭർത്താവിനെതിരെ കേസ്

കാഞ്ഞങ്ങാട്: ഭാര്യയുടെ തലക്ക് അമ്മിക്കല്ല് കൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചൂട് ചായ ദേഹത്ത് ഒഴിച്ച് പൊള്ളിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. രാവണീശ്വരം രാമഗിരിയിലെ കെ.വി. ലീന(42)ക്കുനേരെയാണ് ആക്രമണമുണ്ടായത്. യുവതി നൽകിയ പരാതിയിൽ ഭർത്താവ് ബാലകൃഷ്ണനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ വെച്ചാണ് സംഭവം. ചെറിയ അമ്മിക്കല്ലെടുത്ത് തലക്കടിക്കുകയും ഗ്യാസ് അടുപ്പിലുണ്ടായിരുന്ന ചൂട് ചായ ദേഹത്ത് ഒഴിച്ചെന്നുമാണ് പരാതി. നിരന്തരം പീഡിപ്പിച്ചിരുന്നതായും പറയുന്നു

Read More

കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നു; ‘ഏറ്റുമുട്ടല്‍’ ഇനി സുപ്രീം കോടതിയിൽ, ഹര്‍ജി നല്‍കി കേരളം

തിരുവനന്തപുരം:കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് വ്യക്തമാക്കി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി കേരള സര്‍ക്കാര്‍. വായ്പാ പരിധി വെട്ടിക്കുറച്ചതടക്കമുള്ള നടപടികളിൽ ഇടപടെണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ഭരണഘടനയുടെ 131 ആം അനുച്ഛേദം അനുസരിച്ചാണ് ഹർജി നല്‍കിയത്. സാമ്പത്തികസ്ഥിതിയിൽ കേന്ദ്രവും കേരളവും തമ്മിലെ ഏറ്റുമുട്ടലിനിടെയാണ് സംസ്ഥാനം നിയമപോരും തുടങ്ങുന്നത്. സംസ്ഥാനത്തിൻറെ സാമ്പത്തിക സ്വയംഭരണാവകാശത്തിൽ കേന്ദ്രം ഭരണഘടനാപരമായി ഇടപെടുന്നത് തടയണമെന്നാണ് ഹർജിയിലെ ആവശ്യം. വായ്പാ പരിധി ഇല്ലാത്ത അധികാരം ഉപയോഗിച്ച് വെട്ടിക്കുറച്ച് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നാണ് ഹർജിയിലെ വിമർശനം.ഭരണഘടന വിഭാവനം ചെയ്യുന്ന ധനകാര്യ…

Read More

കൊട്ടാരക്കരയിൽ കാറുകൾ കൂട്ടിയിടിച്ച് യുവതിക്കു ദാരുണാന്ത്യം

കൊട്ടാരക്കര: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു നിയന്ത്രണം വിട്ട കാറിനും നടപ്പാതയിലെ കമ്പിയഴിയ്ക്കിടയിലുംപ്പെട്ടു ഞെരുങ്ങി യുവതിക്കു ദാരുണാന്ത്യം. എം സി റോഡിൽ പുലമൺ ജങ്ഷനിൽ ചൊവ്വാഴ്ച രണ്ടരയോടെ ഉണ്ടായ അപകടത്തിൽ നെടുവത്തൂർ പ്ലാമൂട് രഞ്ജിനി ഭവനിൽ ഐ എസ് ശാന്തിനി(33) ആണ് മരിച്ചത്. പുലമൺ എൽഐസി കോംപ്ലക്സിൽ നിന്നും എംസി റോഡിലേക്കിറങ്ങിയ കാറിൽ അടൂർ ഭാഗത്തു നിന്നെത്തിയ ശബരിമല തീർഥാടക രുടെ കാർ ഇടിക്കുകയും ഇടിയേറ്റ കാർ കറങ്ങി നിരങ്ങി നടപ്പാതയോടു ചേർന്നു റോഡരുകിൽ നിൽക്കുകയായിരുന്ന ശാന്തിനിയെ ഇടിക്കുകയുമായിരുന്നു….

Read More

വീട്ടുജോലിക്കാരിക്ക് ശമ്പളം നൽകാനില്ല, പകരം നൽകിയത് ടിവി ; വീട്ടുജോലിക്കാരിയുടെ വീട്ടിൽ ടിവിയുമായെത്തി സ്വർണം മോഷ്ടിച്ച വീട്ടുടമകൾ അറസ്റ്റിൽ

കോട്ടയം: വീട്ടുജോലിക്കാരിയുടെ സ്വർണമാല മോഷ്ടിച്ചെന്ന കേസിൽ മൂന്നുപേർ പിടിയിൽ. എറണാകുളം മരട് ആനക്കാട്ടിൽ ആഷിക് ആന്റണി (തക്കു–31), ഭാര്യ നേഹാ രവി (35), എറണാകുളം പെരുമ്പടപ്പ് ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ അരൂർ ഉള്ളാറക്കളം അർജുൻ (22) എന്നിവരെയാണു വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം അയ്മനം സ്വദേശിനിയായ വീട്ടമ്മയാണ് മോഷണത്തിനിരയായത്. ഒക്ടോബർ 16-നായിരുന്നു സംഭവം. വീട്ടമ്മയുടെ വീട്ടിലെത്തിയാണ് മൂന്നംഗ സംഘം മോഷണം നടത്തിയത്. അയ്മനം സ്വദേശിയായ വീട്ടമ്മ ആഷിക് ആന്റണിയുടെ വീട്ടിൽ കുറച്ച് നാളായി വീട്ടു…

Read More

അമ്പതിനാലുകാരനെ കടുവ കടിച്ചു കൊന്നു; തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തിയത് വികൃതമാക്കിയ നിലയിൽ

കൽപ്പറ്റ: വനവിഭവങ്ങൾ ശേഖരിക്കാൻ പോയ അമ്പതിനാലുകാരനെ കടുവ കടിച്ചു കൊന്നു. ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തിലെ കണ്ടിക്കരയിൽ താമസിക്കുന്ന ബസവയെ ആണ് കടുവ ആക്രമിച്ചത്. ഇയാളെ കാണാതായതിനെ തുടർന്ന് വനം വകുപ്പ് നടത്തിയ തിരച്ചിലിനൊടുവിൽ വികൃതമാക്കിയ നിലയിലുള്ള മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. മൃതദേഹം ഭക്ഷിച്ചതും വികൃതമാക്കിയതുമായ നിലയിലാണ് കണ്ടെത്തിയത്. മേഖലയിൽ ഒരു മാസത്തിനിടെ മനുഷ്യർക്ക് നേരെയുള്ള കടുവയുടെ മൂന്നാമത്തെ ആക്രമണമാണിത്.

Read More

വീട്ടിൽ നിന്നും ഫോണെടുത്തുകൊണ്ട് ഓടി റോഡിലിറങ്ങി; ബൈക്കിടിച്ച് 3 വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം കൊണ്ടോട്ടി പരതക്കാട് ബൈക്ക് ഇടിച്ച് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. പരതക്കാട് കുണ്ടിൽപീടിക അമ്പലപ്പുറവൻ അബ്ദുൽ നാസറിന്റെ മകൾ ഇസാഎസ്‌വിൻ ആണ് മരിച്ചത്. വീട്ടിൽ നിന്നും കുട്ടി റോഡിലേക്ക് അപ്രതീക്ഷിതമായി ഓടിയപ്പോഴാണ് വാഹനം ഇടിച്ചത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. വീട്ടിൽ നിന്നും കുട്ടി ഒരു മൊബൈൽ ഫോണുമെടുത്ത് റോഡിലേക്ക് ഓടുന്നതിനിടെ അപ്രതീക്ഷിതമായി ബൈക്കെത്തുകയായിരുന്നു. റോഡിന് തൊട്ടടുത്തായിരുന്നു കുട്ടിയുടെ വീട്. കുട്ടിയെ പരതക്കാടുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ…

Read More

വോട്ടർ പട്ടിക ഡിസംബർ 19 വരെ പേര് ചേർക്കാം. ഇലക്ടറൽ റോൾ ഒബ്‌സർവർ ജില്ലയിൽ സന്ദർശനം നടത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരം ജില്ലാ ഇലക്ടറൽ റോൾ ഒബ്‌സർവർ ഡോ.ദിവ്യ.എസ്. അയ്യരുടെ സന്ദർശനത്തോടനുബന്ധിച്ച് ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് അധ്യക്ഷത വഹിച്ചു. സ്‌പെഷ്യൽ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് റോൾ ഒബ്‌സർവറുടെ ജില്ലയിലെ ആദ്യ സന്ദർശനമായിരുന്നു. അർഹതയില്ലാത്ത ഒരു വ്യക്തിപോലും വോട്ടർ പട്ടികയിൽ ഇടം നേടരുതെന്നും വോട്ടർ പട്ടിക എല്ലാ വോട്ടർമാരിലേക്കും എത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial