അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ്;ഷാനവാസിന്റെ വിമർശനത്തിൽ റിപ്പോർട്ട് തേടി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ പേരിൽ പൊതുവിദ്യാഭ്യാസ രംഗത്തെ വിമർശിച്ച് കൊണ്ട് പ്രചരിക്കുന്ന ശബ്ദരേഖയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി റിപ്പോർട്ട് തേടി. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്. ഐ എ എസിനാണ് മന്ത്രി നിർദ്ദേശം കൊടുത്തിരിക്കുന്നത്. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നാണ് എസ്. ഷാനവാസിന്റെ വിമർശനം. പൊതുപരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിർക്കുന്നില്ല, പക്ഷെ അമ്പത് ശതമാനം മാർക്കിനപ്പുറം വെറുതെ നൽകരുതെന്നാണ് അധ്യാപകരോട് പൊതുവിദ്യാഭ്യാസ വകുപ്പ്…

Read More

105 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു

തളിപ്പറമ്പ് : ക്രിസ്തുമസ്-ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍. സജീവിന്റെ നേതൃത്വത്തില്‍ നടുവില്‍, പോത്തുകുണ്ട്, താറ്റിയാട്, വിളക്കന്നൂര്‍, ആലക്കോട് പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡില്‍ പോത്തുകുണ്ട് അയ്യപ്പ ഭജനമഠത്തിന് പടിഞ്ഞാറ് ഭാഗത്ത് നിന്നും 700-മീറ്റര്‍ മാറി തോട്ടുചാലിന് സമീപത്തെ പുറമ്പോക്ക് സ്ഥലത്ത് നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 105 ലിറ്റര്‍ വാഷ് കണ്ടെടുത്ത് അബ്കാരി കേസെടുത്തു. പ്രതിയെക്കുറിച്ച് അന്വേഷിച്ചു വരുന്നു. റെയിഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ…

Read More

വ്യാജ തെരഞ്ഞെടുപ്പ് കാർഡ് കേസ്; യുവമോർച്ച നേതാക്കൾ മൗനം പാലിക്കുന്നതിന്റെ കാരണം പരസ്പര ധാരണയെന്ന് ഡിവൈഎഫ്ഐ

കോഴിക്കോട്: യൂത്ത്‌ കോൺഗ്രസും യുവമോർച്ചയും തമ്മിൽ പരസ്പര ധാരണയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം. അതു കൊണ്ടാണ് വ്യാജ തെരഞ്ഞെടുപ്പ് കാർഡ് കേസിൽ ബിജെപി മൗനം പാലിക്കുന്നതെന്നും അല്ലെങ്കിൽ ആദ്യം ഈ വിഷയം ഉന്നയിച്ച ബിജെപി, യുവമോർച്ച നേതാക്കൾ ഇപ്പോൾ മിണ്ടാത്തത് അതിന്റെ തെളിവാണെന്നും നേതൃത്വം പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി അന്വേഷണം ശരിയായി പോയാൽ ജയിലിൽ ചേരുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, പ്രസിഡന്റ്‌ വി വസീഫ് എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു. യൂത്ത് ലീഗിന്‍റെ…

Read More

പിഎഫ്ഐ ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസ്; സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി തള്ളി

കൊച്ചി : പിഎഫ്ഐ ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സ്വത്ത് കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി തള്ളി. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. റവന്യൂ റിക്കവറി നടപടിക്രമങ്ങൾ പാലിച്ചാണ് സ്വത്ത് കണ്ടുകെട്ടിയതെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു. കണ്ടുകെട്ടിയ തുക പ്രത്യേകം അക്കൗണ്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. നഷ്ടത്തിന്റെ അന്തിമ കണക്ക് കെഎസ്ആർടിസിയും സർക്കാരും തിട്ടപ്പെടുത്തി തീരുമാനിച്ചിട്ടില്ല. നഷ്ടത്തുക കണക്കാക്കാനുള്ള ക്ലെയിംസ് ട്രൈബ്യൂണലിന്റെ പ്രവർത്തനം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തിൽ പുനഃപരിശോധനാ…

Read More

ഓടി കൊണ്ടിരുന്ന വാനിന് തീ പിടിച്ചു

മലപ്പുറം: മേലാറ്റൂരിൽ ഓടിക്കൊണ്ടിരിക്കെവാൻ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. പുക കണ്ട് പുറത്തേക്കിറങ്ങിയ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മേലാറ്റൂർ പെരിന്തൽമണ്ണ റോഡിൽ വേങ്ങൂർ സായിബുംപടിയിൽ ഹെൽത്ത് സെന്ററിന് സമീപം തിങ്കളാഴ്‌ച ഉച്ചക്ക് 1.50നാണ് സംഭവം. പുക ഉയരുന്നത് കണ്ട് കോട്ടക്കൽ സ്വദേശിയായ ഡ്രൈവർ പുറത്തിറങ്ങിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. പെരിന്തൽമണ്ണയിൽ നിന്ന് മേലാറ്റൂരിലേക്ക് പെയിൻ്റുമായി വന്ന വാനാണ് കത്തിനശിച്ചത്. വാഹനത്തിനകത്തേക്ക് തീ പടർന്നതോടെ പെയിന്റ് ടിന്നുകൾ പൊട്ടിത്തെറിച്ചു. പെരിന്തൽമണ്ണയിൽ നിന്ന് അഗ്ന‌ിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. ആർക്കും പരിക്കില്ല. മൂന്ന്…

Read More

സോമറ്റോയിൽ ബിരിയാണി ഓർഡർ ചെയ്തു; കഴിക്കാൻ തുറന്നപ്പോൾ ചത്ത പല്ലി

ഹൈദരാബാദ്: സൊമാറ്റോ വഴി നഗരത്തിലെ റെസ്റ്റോറന്റിൽ നിന്ന് ബിരിയാണി ഓർഡർ ചെയ്ത് കഴിക്കാൻ തുറന്നപ്പോൾ കണ്ടത് ചത്ത പല്ലിയെ. അംബർപേട്ടിലെ ഡി.ഡി കോളനിയിൽ താമസിക്കുന്ന കുടുംബം ഓർഡർ ചെയ്ത ബരിയാണിയിലാണ് ചത്ത പല്ലിയെ കണ്ടത്. ആർ.ടി.സി. ക്ലോസ് റോഡിലെ റെസ്റ്റൊറന്‍റിൽനിന്നാണ് ഭക്ഷണം വാങ്ങിയത്. ബിരിയാണിയിൽ പല്ലി കിടക്കുന്ന ദൃശ്യങ്ങളടക്കം പകർത്തിയാണ് കുടുംബം പരാതി നൽകിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതോടെ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ (ജി.എച്ച്.എം.സി) അധികൃതർ കടയിലെത്തി പരിശോധന നടത്തി. ഭക്ഷണ സാമ്പിളുകൾ അടക്കം…

Read More

ജീരകസോഡയിൽ ചത്ത എലി; കുടിച്ച യുവാവിന് ദേഹാസ്വാസ്ഥ്യം; ചികിത്സ തേടി

മുക്കം: മുക്കത്ത് ജീരകസോഡയിൽ ചത്ത എലിയെ കണ്ടത്തി. മുക്കംകടവ് പാലത്തിന് സമീപമുള്ള തട്ടുകടയിൽനിന്നു വാങ്ങിയ ജീരകസോഡയിലാണ് ചത്ത എലിയെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ജീരകസോഡ കുടിച്ച മുക്കം മുത്തേരി സ്വദേശി വിനായകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സതേടി. രാത്രി എട്ടരയോടെ തട്ടുകടയിൽ എത്തിയ വിനായക് ജീരകസോഡ വാങ്ങിക്കുടിക്കുന്ന സമയത്ത് രുചിവ്യത്യാസവും ദുർഗന്ധവും അനുഭവപ്പെടുകയായിരുന്നു. ഇതോടെ സോഡക്കുപ്പി പരിശോധിച്ചപ്പോഴാണ് എലി ചത്തുകിടക്കുന്നത് കണ്ടത്. തുടർന്ന് വിനായക് സുഹൃത്തുക്കളെ വിവരമറിയിച്ചു. അതേസമയം, ജീരകസോഡ പൊട്ടിച്ചുനൽകിയെങ്കിലും എലി ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് കടയുടമ പറഞ്ഞു….

Read More

തിരുവനന്തപുരത്ത് യുവ ഡോക്ടർ ഫ്ലാറ്റ് മുറിയിൽ മരിച്ച നിലയിൽ

തിരുവനന്തപുരത്ത് യുവ ഡോകർ മരിച്ച നിലയിൽ. ഫാറ്റ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോ. ഷഹാനയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി. വിദ്യാർത്ഥിനിയാണ് ഡോ. ഷഹാന.അബോധാവസ്ഥയിൽ കണ്ടെത്തിയ ഷഹാനയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഒരു കുറിപ്പ് മുറിയിൽ നിന്നും പൊലീസ് കണ്ടെത്തി. മെഡിക്കൽ കോളേജ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Read More

കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ പൊട്ടിയ ശബ്ദം കേട്ട് ഭയന്നു; സ്കൂട്ടർ അപകടത്തിൽപെട്ട് വിദ്യാർത്ഥിനി മരിച്ചു

തിരുവനന്തപുരം: സ്കൂട്ടറിൽനിന്നു വീണ് തലയ്ക്കു പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. പാങ്ങപ്പാറ മെയ്‌ക്കോണം ഗോപികാഭവനിൽ ഉദയ്‌യുടെയും നിഷയുടെയും മകൾ ഗോപികാ ഉദയ്(20) ആണ് മരിച്ചത്. നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിലെ മൂന്നാം വർഷം അനലിറ്റിക്കൽ എക്കണോമിക്സ് വിദ്യാർത്ഥിനിയായിരുന്നു. ബസിന്റെ ടയർ പൊട്ടിയ ശബ്ദം കേട്ട് ഗോപിക ഓടിച്ചിരുന്ന സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ പി.എം.ജി ജങ്ഷനിലായിരുന്നു അപകടം. പട്ടം മരപ്പാലം ഹീര കാസിലിലാണ് താമസം. ഗോപികയും സഹോദരി ജ്യോതികയും ജിംനേഷ്യത്തിൽനിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്നു….

Read More

കുസാറ്റ് ദുരന്തം: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു. ഹൈക്കോടതിയിൽ

കൊച്ചി: കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു. ഹൈക്കോടതിയെ സമീപിച്ചു. സ്കൂൾ ഓഫ് എഞ്ചിനീയറിങ് പ്രിൻസിപ്പാളിന്റെ സുരക്ഷ ആവശ്യപ്പെട്ടുള്ള കത്ത് രജിസ്ട്രാർ അവഗണിച്ചെന്നും ഇതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ സർവകലാശാലയിൽ തിക്കിലും തിരക്കിലുംപെട്ട് ഉണ്ടാകുന്ന ആദ്യ ദുരന്തം എന്ന നിലയിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹൈക്കോടതിയെ സമീപിച്ചത്. സർവകലാശാലകളിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അവഗണിച്ചെന്നും ഹർജിയിൽ പറയുന്നുണ്ട്. ഹർജി നാളെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial