ജയ മരിക്കുന്നില്ല…; ആ അഞ്ചുപേരിലൂടെ ഇനിയും ജീവിക്കും
മരണാനന്തര അവയവദാനത്തിലൂടെ 5 പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച് ജയ ലോകത്തോട് വിടപറഞ്ഞു. മസ്തിഷ്ക മരണം സംഭവിച്ച ചേരാനല്ലൂര്‍ കണ്ടോളിപറമ്പില്‍ ജയ ശശികുമാറിന്റെ (62) അവയവങ്ങളാണ് ദാനം ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴിയാണ് അവയവദാനത്തിലൂടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. 13-ന് ചിറ്റൂര്‍ ജയകേരള സ്റ്റോപ്പിനു സമീപമുണ്ടായ വാഹനാപകടത്തിലാണ് ജയയ്ക്ക് പരിക്കേറ്റത്. റോഡിലൂടെ നടന്നുപോകുമ്പോള്‍ പിന്നില്‍ നിന്നെത്തിയ സ്‌കൂട്ടര്‍ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ജയ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ 9 മണിയോടെ ഡോക്ടര്‍മാര്‍ മസ്തിഷ്ക…

