Headlines

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘർഷം; വനിതാ കൗൺസിലറുടെ കൈ തല്ലിയൊടിച്ചു

കൊല്ലം: ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ കൊല്ലം കോർപ്പറേഷനിലെ വനിതാ കൗൺസിലറുടെ കൈ തല്ലിയൊടിച്ചു. നീരാവിൽ ഡിവിഷനിലെ കൗൺസിലറും സിപിഎം നേതാവുമായ എൽ.സിന്ധുറാണിക്കാണ് പരിക്കേറ്റത്. ബിജെപി – ആർ എസ് എസ് പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്ന് സിന്ധുറാണി പറയുന്നു. തൃക്കടവൂർ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സിന്ധുറാണിയെ ഒരു സംഘം ആളുകൾ ആക്രമിച്ചത്. സിന്ധുറാണിയുടെ വലതുകയ്യുടെ എല്ലിന് പൊട്ടലുണ്ട്. നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് സിന്ധുറാണി. തൃക്കടവൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള ഗാനമേളയ്ക്കിടെ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. സിന്ധുറാണിയുടെ ഭർത്താവും സി.പി.എം….

Read More

ടിപി ചന്ദ്രശേഖരൻ വധക്കേസ്; അപ്പീലുകളിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള വിവിധ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികളും, കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരും നൽകിയ ഹർജികൾ കോടതി പരിഗണിക്കും. സിപിഎം നേതാവ് പി മോഹനനെ വിട്ടയച്ചതിനെതിരെ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നൽകിയ അപ്പീലിലും കോടതി വിധി പ്രസ്താവിക്കും. രാവിലെ 10.15 ന് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ…

Read More


എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഇന്നുമുതല്‍
എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഇന്ന് ആരംഭിച്ച് 23ന് അവസാനിക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഇന്ന് ആരംഭിച്ച് 23ന് അവസാനിക്കും. രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതല്‍ 3.45 വരെയുമാണ് പരീക്ഷാ സമയം. എസ്എസ്എല്‍സിയുടെ പൊതുപരീക്ഷ മാര്‍ച്ച് മാസം 4ന് ആരംഭിച്ച് മാര്‍ച്ച് മാസം 25ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 15ന് ആരംഭിച്ചു. ഈ പരീക്ഷകള്‍ ഫെബ്രുവരി 21 ന് അവസാനിക്കും. ഹയര്‍ സെക്കന്‍ഡറി…

Read More

കമൽഹാസൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും; കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന് സൂചന

ചെന്നൈ: നടൻ കമൽഹാസൻ കോൺഗ്രസ് സ്ഥാനാർത്ഥി ആയേക്കുമെന്ന് റിപ്പോർട്ട്. താരത്തിന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനം എന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിൽ കോൺഗ്രസും ഡിഎംകെ സഖ്യത്തിലാണ് മത്സരിക്കുന്നത്. മക്കൾ നീതി മയ്യത്തിന് ഡിഎംകെ സീറ്റ് നൽകുന്നില്ലെങ്കിൽ കോൺഗ്രസന് ലഭിക്കുന്ന സീറ്റുകളിൽ ഒന്ന് കമൽഹാസന് നൽകിയേക്കും. അങ്ങനെയെങ്കിൽ കൈപ്പത്തി ചിഹ്നത്തിലാകും കമൽ മത്സരിക്കുക. കഴിഞ്ഞ തവണ 10 സീറ്റുകളിൽ മത്സരിച്ച് 9 ഇടത്തു ജയിച്ച കോൺഗ്രസിന് ഇത്തവണ 9 സീറ്റ് ഡിഎംകെ നൽകുമെന്നാണു…

Read More

ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം; പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ, കണ്ണൂരിൽ സംഘർഷം

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ വീണ്ടും കരിങ്കൊടി. കണ്ണൂരിലാണ് എസ്എഫ്‌ഐ പ്രവർത്തകർക്ക് കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂരില്‍ വിമാനമിറങ്ങി വയനാട്ടിലേയ്ക്ക് തിരിച്ച ഗവര്‍ണര്‍ക്കെതിരെയാണ് എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത്.എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തടഞ്ഞ് ഇറക്കി വിട്ടത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പൊലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളിയുണ്ടായി. പ്രതിഷേധത്തില്‍ ജില്ലാ സെക്രട്ടറിയെ പൊലീസ് മര്‍ദ്ദിച്ചുവെന്ന് എസ്എഫ്‌ഐ ആരോപിച്ചു. കഴിഞ്ഞ ദിവസം തൃശ്ശൂരും ഗവര്‍ണര്‍ക്കെതിരെ ശക്തമായ പ്രതിഷേധം എസ്എഫ്‌ഐ…

Read More

വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ടു വിദ്യാർത്ഥി മരിച്ചു

തിരുവനന്തപുരം: വർക്കല കാപ്പിൽ ബീച്ചിൽ വിനോദയാത്രയ്‍ക്കെത്തിയ വിദ്യാര്‍ത്ഥി തിരയിൽപ്പെട്ടു മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി സാൻവിക്(21) ആണ് മരിച്ചത്. കുളിക്കുന്നതിനിടയിലായിരുന്നു സംഭവം. ഇന്നു വൈകീട്ട് ഏഴു മണിയോടെയാണ് അപകടം. പാലക്കാട് ഐ.ഐ.ടി കോളജ് വിദ്യാർത്ഥിയാണ് സാൻവിക്. കോളജിലെ 14 പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘത്തോടൊപ്പമാണ് സാന്‍വിക്കും ഇവിടെയെത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സുഭാഷ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

Read More

മോഷണകേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം:പാമ്പാടി ആക്രികടയിൽ കയറി മോഷണം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് മുക്കാലി കദളിമറ്റം ഭാഗത്ത് തോപ്പിൽ വീട്ടിൽ ബിപിൻ തോമസ് (28) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഏഴാം തീയതി രാത്രിയോടു കൂടി കൂരോപ്പട ഭാഗത്ത് പ്രവർത്തിക്കുന്ന ആക്രികടയിൽ കയറി ഇവിടെ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ആക്രിസാധനങ്ങൾ മോഷ്ടിച്ചുകൊണ്ട് തന്റെ സ്കൂട്ടറിൽ കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ…

Read More

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

കോട്ടയം:ചിങ്ങവനത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കുഴിമറ്റം പെരുഞ്ചേരിക്കുന്ന് ഭാഗത്ത് മഠത്തിൽപറമ്പിൽ വീട്ടിൽ തോമസ് എം.പി (58) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പതിനഞ്ചാം തീയതി രാത്രി 10:30 മണിയോടുകൂടി തന്റെ ബന്ധുവായ പനച്ചിക്കാട് വെള്ളത്തുരുത്തി സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പെരിഞ്ചേരിക്കുന്ന് ഭാഗത്ത് വച്ച് ഇയാൾ യുവാവിനെ ചീത്തവിളിക്കുകയും, കയ്യിൽ കരുതിയിരുന്ന സ്ക്രൂഡ്രൈവർ കൊണ്ട് വയറിന് കുത്തുകയുമായിരുന്നു. ഇയാൾക്ക് യുവാവിനോട് കുടുംബപരമായ പ്രശ്നങ്ങളുടെ പേരിൽ…

Read More

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെ കുടുംബത്തിന് 15 ലക്ഷം നല്‍കും; ധനസഹായം പ്രഖ്യാപിച്ച് കർണാടക

ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കർണാടക. 15 ലക്ഷം രൂപ നൽകുമെന്ന് വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. കർണാടകയിലെ ഒരു പൗരനായി കണക്കാക്കിയാണ് അജീഷിന്‍റെ കുടുംബത്തിന് ധനസഹായം നല്‍കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പടമലയിൽ ജനവാസമേഖലയിൽ ഇറങ്ങിയ ബേലൂർ മഖ്നയെന്ന കാട്ടാനയുടെ ആക്രമണത്തിലാണ് ട്രാക്ടര്‍ ഡ്രൈവറായ പടമല സ്വദേശി അജീഷ് (45) കൊല്ലപ്പെട്ടത്. കർണാടകയിൽ നിന്ന് റേഡിയോ കോളർ ഘടിപ്പിച്ച് വന്ന ആനയാണ് അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഫ്രെബ്രുവരി 10…

Read More

ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; റോ‍ഡരികിൽ ഒതുക്കുന്നതിനിടെ ഡ്രൈവർ മരിച്ചു

കാസർക്കോട്: ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ച് ഡ്രൈവർ മരിച്ചു. കാസർക്കോട്- ഇച്ചിലങ്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ജിസ്തിയ ബസിലെ ഡ്രൈവർ ചേവാർ കുണ്ടങ്കരയടുക്കത്തെ അബ്ദുൽ റഹിമാൻ (40) ആണ് മരിച്ചത്.ഉച്ചയോടെ കുണ്ടംകരയടുക്കയിൽ ബസ് എത്തിയപ്പോഴാണ് അബ്ദുൽ റഹിമാന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടനെ തന്നെ ബസ് റോഡരികിലേക്ക് ഒതുക്കാൻ ശ്രമിച്ചു. എന്നാൽ അതിനിടെ മരിച്ചു. ക്ലീനർ സമയോചിതമായി ഇടപെട്ട് ബസ് നിർത്തുകയായിരുന്നു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial