Headlines

കോവളത്ത് വീട്ടുവളപ്പിൽ വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കോവളത്ത് വീട്ടുവളപ്പിൽ വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോവളം വെളളാർ നെടുമം ടി.സി.67/2019 മുരിങ്ങവിള വീട്ടിൽ പരേതരായ ഗോവിന്ദന്റെയും അപ്പിയുടെയും മകളായ കൗസല്യ(67) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. ഭക്ഷണം കൊടുക്കുന്നതിനായി എത്തിയ ബന്ധു ആളെ കാണാത്തത്തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവമറിയുന്നത്. ഇവർ താമസിച്ചിരുന്ന ഷീറ്റ് മേഞ്ഞ വീടിന്റെ പുറകുവശത്താണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ കോവളം പോലീസിനെ വിവരമറിയിച്ചു. എസ്.എച്ച്.ഒ.സജീവ് ചെറിയാൻ ഉൾപ്പെട്ട പോലീസ് സംഘമെത്തി വീടും…

Read More

മകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയി; ദമ്പതികള്‍ ജീവനൊടുക്കി
മകളെ മൃതശരീരം കാണിക്കരുതെന്ന് ആത്മഹത്യാക്കുറിപ്പ്

കൊല്ലം: മകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയതില്‍ മനം നൊന്ത് ദമ്പതികള്‍ ജീവനൊടുക്കി. കൊല്ലം പാവുമ്പ സ്വദേശി ഉണ്ണിക്കൃഷ്ണപിള്ള (52)യും ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത് അമിതമായി ഗുളിക കഴിച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. ബിന്ദു നേരത്തെ മരിച്ചു. ചികിത്സയിലിരിക്കെയാണ് ഉണ്ണിക്കൃഷ്ണപിള്ള മരിച്ചത്. മകളെ മൃതശരീരം കാണിക്കരുതെന്ന് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഏകമകൾ വീടുവിട്ടുപോയത്. എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണപിള്ള അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരികെ ജോലിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മകൾ ആൺസുഹൃത്തിനൊപ്പം പോയത്

Read More

പാലക്കാടും പരിഭ്രാന്തി; ധോണിയില്‍ പുലി പശുക്കിടാവിനെ കൊന്നു

പാലക്കാട്: വയനാട്ടില്‍ വന്യജീവി ആക്രമണത്തിന്റെ ഭീതി നിലനില്‍ക്കേ, പാലക്കാടും പരിഭ്രാന്തി പരത്തി പുലിയിറങ്ങി. ധോണിയിലാണ് പുലി ഇറങ്ങിയത്. മൂലപ്പാടത്ത് ഇറങ്ങിയ പുലി പശുക്കിടാവിനെ കൊന്നു. ധോണി മൂലപ്പാടം സ്വദേശി ഷംസുദ്ദീന്റെ പശുക്കിടാവിനെയാണ് പുലി പിടിച്ചത്. പുലര്‍ച്ചെ അഞ്ചുമണിക്കാണ് സംഭവം. പുലി പശുക്കിടാവിനെ പിടിക്കുന്നത് കണ്ടതായും ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും പുലി കാട്ടിലേക്ക് ഓടി മറഞ്ഞതായും ഷംസുദ്ദീന്‍ പറയുന്നു. വനപാലകരെത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഒന്നര മാസം മുന്‍പ് ഷംസുദ്ദീന്റെ തന്നെ നായയെ പുലി പിടിച്ചിരുന്നു. അതിനിടെ, വയനാട്…

Read More

മനുഷ്യ ജീവന് ആപത്ത് കൊടിയ വിഷം അടങ്ങിയ പഞ്ഞി മിഠായിക്ക് നിരോധനം

മാരകമായ അസുഖങ്ങൾക്ക് വരെ കാരണമാകുന്ന പഞ്ഞി മിഠായിക്ക് നിരോധനം ഏർപ്പെടുത്തി തമിഴ്നാട്. വിൽപ്പന നിരോധിച്ചതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. പഞ്ഞി മിഠായിയെ ഏറെ ആകർഷകമാക്കാൻ ലെതറിനും തുണിക്കും നിറം പകരാൻ ഉപയോഗിക്കുന്ന റോഡാമൈൻ ബി എന്ന രാസവസ്തു ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ക്യാൻസറിന് വരെ കാരണമായേക്കാവുന്ന ഈ രാസവസ്തുവിന്റെ സാന്നിധ്യത്തെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി ബീച്ച്, പാർക്ക് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പഞ്ഞി മിഠായി വിതരണ സംഘം ഉള്ളത്. അതുകൊണ്ടുതന്നെ ഇതിന്റെ ഉപഭോക്താക്കൾ കൂടുതലും കുട്ടികളും യുവജനങ്ങളുമാണ്….

Read More

മന്ത്രിയും എംഎൽഎമാരും സിപിഎം സ്ഥാനാർത്ഥികളാകും; 4 സീറ്റുകളിൽ ഇനിയും ധാരണയായില്ല

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സ്ഥാനാർത്ഥി ചിത്രം തെളിയുന്നു. ഒരു പൊളിറ്റ് ബ്യൂറോ അംഗവും, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും, ഒരു മന്ത്രിയും, മൂന്ന് എംഎൽഎമാരും, മൂന്ന് ജില്ലാ സെക്രട്ടറിമാരും അടങ്ങുന്ന പ്രബലമായ സ്ഥാനാർത്ഥി പട്ടികയാണ് സിപിഎം തയ്യാറാക്കുന്നത്. മലപ്പുറം, പൊന്നാനി എറണാകുളം, ചാലക്കുടി സീറ്റുകളിലാണ് ഇനി തീരുമാനം വരേണ്ടത്. ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ ശൈലജ വടകരയിലും, ടി എം തോമസ് ഐസക് പത്തനംതിട്ടയിലും, എളമരം കരീം കോഴിക്കോട്ടും…

Read More

വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം; പശുക്കിടാവിനെ കടിച്ചു കൊന്നു

വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. ആശ്രമക്കുടി ഐക്കരക്കുടിയില്‍ എല്‍ദോസിന്റെ തൊഴുത്തില്‍ കയറി പശുക്കിടാവിനെ കടുവ കടിച്ചു കൊന്നു. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തി ബഹളം വെച്ചപ്പോഴേക്കും പിടികൂടിയ പശുക്കുട്ടിയെ ഉപേക്ഷിച്ച് കടുവ ഓടിപ്പോയി.സമീപപ്രദേശങ്ങളില്‍ കടുവയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്.എല്‍ദോസിന്റെ വീടിന് സമീപത്തുള്ള അമ്പലത്തറയില്‍ കടുവ ഒരു കാളക്കുട്ടിയെ കൊന്നിരുന്നു. ഈ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി വന്യജീവി ആക്രമണം ഉണ്ടാകുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്

Read More

രാഹുൽ ഗാന്ധി വയനാട്ടിൽ;
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലെത്തി എല്ലാ സഹായങ്ങളും ഉറപ്പ് നൽകി

മാനന്തവാടി: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയിൽ അജീഷിന്റെ വീട് രാഹുൽ ഗാന്ധി എം പി സന്ദർശിച്ചു. രാഹുൽ ഗാന്ധി അജീഷിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. എന്ത് സഹായം വേണമെങ്കിലും നൽകാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഭാരത് ജോഡോ ന്യായ് യാത്ര ഒരുദിവസത്തേക്ക് നിർത്തിവയ്‌ച്ചാണ് രാഹുൽ വയനാട്ടിലെത്തിയത്. കെ സി വേണുഗോപാൽ എം പി, ടി സിദ്ദിഖ് എംഎൽഎ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. തുടർന്ന് രാഹുൽ കഴിഞ്ഞ് ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാക്കം സ്വദേശി…

Read More

പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു: 19കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കിളിമാനൂർ കാനാറ കുറവൻകുഴി ചരുവിള പുത്തൻവീട്ടിൽ അഭിലാഷിനെ (19) ആണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുമായി പരിചയത്തിലായ യുവാവ് പ്രണയം നടിച്ച് വിവാഹ വാഗ്ദ‌ദാനം നൽകിയായിരുന്നു പീഡിപ്പിച്ചത്. ബുധനാഴ്‌ച ഉച്ചക്ക് രണ്ടു മണിയോടെ പ്രതി പെൺകുട്ടിയെ ഫോണിൽ വിളിച്ചു വരുത്തിയ ശേഷം, പുളിമാത്ത് താളിക്കുഴിയിലുള്ള ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന്…

Read More

പള്ളിയിലേക്ക് പോയ സ്ത്രീയെ ആക്രമിച്ച് മാലകവർന്ന പ്രതി പിടിയിൽ

ആലപ്പുഴ പുന്നപ്രയിൽ പുലർച്ചെ പള്ളിയിൽ കുർബാനയ്ക്ക് പോയ സ്ത്രീയെ ആക്രമിച്ച് മാല കവർന്ന കേസിൽപ്രതി പിടിയിൽ.പുന്നപ്ര തെക്ക് പഞ്ചായത്ത് ആലിശ്ശേരി വീട്ടിൽ സജിത്ത് (അപ്പച്ചൻ സജിത്ത്-31)ആണ് പിടിയിലായത്.പുന്നപ്ര വടക്ക് കൊല്ലംപറമ്പ് വീട്ടിൽ ജോസിയുടെ ഭാര്യ ജാൻസിയുടെ മാലയാണ് കവർന്നത്.പുലർച്ചെ 5.45 ഓടെ ജാൻസി, സെൻ്റ് ജോസഫ് ഫെറോന പള്ളിയിലേക്ക് കുർബാനയ്ക്ക് പോകവേ പുൽചെടികൾക്കിടയിൽ പതുങ്ങിയിരുന്ന സജിത്ത് പിന്നിൽ നിന്ന് അക്രമിക്കുകയായിരുന്നു. തുടർന്ന് ബലപ്രയോഗത്തിനിടെ ജാൻസിയെ ചവിട്ടി വീഴ്ത്തിയ ശേഷം രണ്ട് പവൻ വരുന്ന മാലയുമായി കടന്നുകളഞ്ഞു. ബഹളം…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ബന്ധുവിന് 60 വര്‍ഷം തടവും പിഴയും

നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബന്ധുവിന് ശിക്ഷ വിധിച്ച് കോടതി. തിരുവല്ലം സ്വദേശി വിനീതി(32)ന് 60 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. നെയ്യാറ്റിന്‍കര പോക്സോ അതിവേഗ കോടതി ജഡ്ജി കെ. വിദ്യാധരന്റേതാണ് ശിക്ഷാവിധി. 2017-ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തിരുവല്ലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, ഇന്‍സ്പെക്ടറായിരുന്ന ആര്‍.സുരേഷ്, ദിലീപ്കുമാര്‍ദാസ് എന്നിവരാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സ്പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കെ.എസ്. സന്തോഷ്‌കുമാര്‍ പ്രോസിക്യൂഷന് വേണ്ടി കോടതിയില്‍ ഹാജരായി….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial