അവിഹിതം കണ്ടുപിടിച്ചു; സഹോദരിയെ കൂട്ടുകാരോടൊപ്പം ബലാത്സംഗം ചെയ്ത ശേഷം കൊന്നു

ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയില്‍ യുവാവ് തന്റെ നാല് സുഹൃത്തുക്കളോടൊപ്പം സഹോദരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. ചകപാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. യുവാവിനേയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. സഹോദരന് ഭാര്യാസഹോദരിയുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയ 25 കാരിയായ യുവതി അത് അവസാനിപ്പിക്കാന്‍ സഹോദരനോട് ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം ഇക്കാര്യം മറ്റുള്ളവരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് തടയാനാണ് യുവാവ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം ഇലകള്‍പെറുക്കാനായി യുവതി സമീപത്തെ കാട്ടിലേക്ക് പോയിരുന്നു….

Read More

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. കൊല്ലം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ആണ് അന്വേഷണം നടത്തുക. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിനാണ് അന്വേഷണ ചുമതല. 13 പേരടങ്ങുന്നതാണ് അന്വേഷണ സംഘം. അതേസമയം, പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിത രാജിൽ കെ.ആർ. പത്മകുമാർ (51), ഭാര്യ എം.ആർ. അനിതകുമാരി (39), മകൾ പി. അനുപമ (21)…

Read More

യുപിയിൽ ഉറങ്ങിക്കിടക്കുന്നതിനിടെ കുടിലിന് തീപിടിച്ചു; 3 കുട്ടികൾക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശ്: കുടിലിന് തീപിടിച്ച് 3 കുട്ടികൾക്ക് ദാരുണാന്ത്യം. കുട്ടികൾ ഉറങ്ങി കിടക്കുന്നതിനിടെയാണ് കുടിലിൽ തീപിടിത്തമുണ്ടായത്. ഉത്തർപ്രദേശ് ഫിറോസാബാദിലെ ഖാദിത് ഗ്രാമത്തിലാണ് ഈ ദാരുണമായ സംഭവം. ദേര ബഞ്ചാര മേഖലയിൽ ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം. കുട്ടികൾ അച്ഛനും അമ്മയ്ക്കുമൊപ്പം കുടിലിൽ ഉറങ്ങുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. പിതാവ് ഷക്കിൽ കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തീപിടിത്തത്തിൽ രണ്ട് കുട്ടികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൂന്നാമത്തെ കുട്ടിയെ ഗുരുതര പൊള്ളലോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണത്തിന് കീഴടങ്ങി. സാമ്ന…

Read More

വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ചു; അധ്യാപകന് ഏഴുവര്‍ഷം കഠിന തടവും 50000 രൂപ പിഴയും

കോഴിക്കോട്: വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന് തടവ് ശിക്ഷ വിധിച്ച് കോടതി. വടകര മേമുണ്ട സ്വദേശി അഞ്ചുപുരയിൽ ലാലുവാണ് പ്രതി. കേസിൽ അധ്യാപകന് നാദാപുരം അതിവേഗ കോടതി ഏഴുവര്‍ഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു

Read More

സർവകാല റെക്കോർഡിൽ സ്വർണം; വില 47,000 കടന്നു

കൊച്ചി: സർവകാല റെക്കോർഡിൽ സ്വർണം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം ഇന്നുള്ളത്. ആദ്യമായി സ്വര്‍ണവില ഇന്ന് 47000 കടന്നു. 47,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പവന് 320 രൂപ വര്‍ധിച്ചതോടെയാണ് വില 47,000 കടന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 47000 കടന്ന് കുതിക്കുകയാണ്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 5885 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 3000 രൂപയാണ് വര്‍ധിച്ചത്. ഹമാസ്- ഇസ്രയേല്‍ യുദ്ധം, ആഗോള സാമ്പത്തിക പ്രതിസന്ധി…

Read More

സാങ്കേതികപരായി വളര്‍ന്നു വരുന്ന നഗരങ്ങളുടെ ആഗോള പട്ടികയില്‍ ഇടം പിടിച്ച് തിരുവനന്തപുരം

തിരുവനന്തപുരം: സാങ്കേതികപരായി വളര്‍ന്നു വരുന്ന നഗരങ്ങളുടെ ആഗോള പട്ടികയില്‍ ഇടം പിടിച്ച് തിരുവനന്തപുരം. ഭാവിയില്‍ ബിസിനസ്സിനും സോഫ്റ്റ്വെയര്‍ വികസനത്തിനും മുന്നിട്ട് നില്‍ക്കുന്ന ലോകമെമ്പാടുമുള്ള 24 ‘ഔട്ട്-ഓഫ്-ദി-ബോക്‌സ്’ നഗരങ്ങളുടെ പട്ടികയില്‍ ആണ് തിരുവനന്തപുരവുമുള്ളത്. ഗവേഷണ സ്ഥാപനമായ ബിസിഐ ഗ്ലോബല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പട്ടിക ഉള്‍പ്പെടുത്തിയിരിക്കുന്നത്. നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായുള്ള ബിസിഐ ഗ്ലോബലിന്റെ പങ്കാളിയായ ജോസ്ഫിയന്‍ ഗ്ലൗഡ്മാന്‍സാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. മൂന്ന് ഭൂമിശാസ്ത്ര മേഖലകളില്‍ നിന്നാണ് 24 നഗരങ്ങള്‍ തിരഞ്ഞെടുത്തത്. അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, കൂടാതെ ഇന്ത്യ,…

Read More

അയ്യപ്പ ഭക്തരുടെ കാറിടിച്ച് താഴ്ചയിലേക്ക് വീണു, ആരും കണ്ടില്ല; പ്രഭാതസവാരിക്കിറങ്ങിയ സുഹൃത്തുക്കൾ മരിച്ചു

തിരുവനന്തപുരം: പേരൂര്‍ക്കടയിൽ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. ശബരിമല തീ‍ത്ഥാടക‍രുടെ വാഹനം ഇടിച്ചാണ് പേരൂര്‍ക്കട വഴയിലയിൽ രണ്ട് പേര്‍ മരിച്ചത്. ബേക്കറി കട ഉടമ ഹരിദാസ്, സുഹൃത്ത് വിജയൻ എന്നിവരാണ് മരിച്ചത്. ആന്ധ്രപ്രദേശിൽ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ വാഹനമാണ് ഇവരെ ഇടിച്ചത്. പ്രഭാതസവാരിക്ക് ഇറങ്ങിയ ഹരിദാസും വിജയനും ഇടിയുടെ ആഘാതത്തിൽ റോഡിന് സമീപത്തെ താഴ്ചയിലേക്ക് വീണു. പിന്നാലെ വാഹനം നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിച്ചുനിന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ രക്ഷിച്ച് ആശുപത്രിയിലാക്കി. എന്നാൽ ഹരിദാസനും…

Read More

ഭരണകൂട താല്പര്യങ്ങൾക്ക് വേണ്ടി സാധാരണ ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുന്നു; പാർലമെന്റിൽ അടിയന്തര പ്രമേയ നോട്ടീസുമായി കെ. സുധാകരൻ

ന്യൂഡൽഹി: കേരള പൊലീസിന്റെ നടപടികൾക്കെതിരെ പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കെപിസിസി പ്രസിഡന്റും കണ്ണൂർ എംപിയുമായ കെ. സുധാകരൻ. സാധാരണ ജനങ്ങളുടെ സ്വൈര്യജീവിതം ഭരണകൂട താല്പര്യങ്ങൾക്ക് വേണ്ടി കേരള പൊലീസ് തകർക്കുന്നുവെന്നാണ് അടിയന്തര പ്രമേയ നോട്ടീസിൽ സുധാകരൻ വിമർശിക്കുന്നത്. കേരള പൊലീസ് സാധാരണ ജനങ്ങളെ ക്രൂരമായി മർദ്ദിക്കുകയും മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്നു എന്നും സുധാകരൻ ആരോപിക്കുന്നു. സഭ നിർത്തിവെച്ച് കേരള പൊലീസിന്റെ അതിക്രമം ചർച്ച ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

Read More

ഭർത്താവിനെ ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോവാനെത്തിയ വീട്ടമ്മയെ ആശുപത്രി കോമ്പൗണ്ടിൽ വച്ച് കാറിടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട്ട് ബീച്ച് ആശുപത്രിയുടെ കോമ്പണ്ടിനുള്ളിൽ വച്ച് കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. കൊയിലാണ്ടി ചെറിയ മങ്ങാട് സ്വദേശിനി തെക്കെ തല പറമ്പിൽ ശിവൻ്റെ ഭാര്യ ഷീന (48) ആണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ശനിയാഴ്ച വൈകിട്ട് ഭർത്താവ് ശിവനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങാൻ വേണ്ടി മകന്റ വണ്ടിയിലേക്ക് സാധനങ്ങൾ എടുത്ത് വെയ്ക്കുകയായിരുന്നു ഷീന. അതിനിടെ പാർക്ക് ചെയ്തിടത്തു നിന്നും മുൻപോട്ട് അമിത വേഗതയിൽ വന്ന കാർ ഷീനയെ…

Read More

മലപ്പുറത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വൈദ്യുത വേലിയിൽ നിന്നെന്ന് സൂചന

മലപ്പുറം: കൊണ്ടോട്ടി കിഴിശേരിയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ (17 ) ആണ് മരിച്ചത്. വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് സൂചന. ഇന്നലെ രാത്രി പത്ത് മണിക്കാണ് അപകടമുണ്ടായത്. സിനാനെ കിഴിശേരിയിൽ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിനാന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷംനാദിനെ (17) പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial