Headlines

46,000 രൂപ കെട്ടിവച്ചു; കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്ത യുവതിക്ക് ജാമ്യം

കോട്ടയം :ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ, കാറിന്റെ മിററില്‍ തട്ടിയെന്നാരോപിച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്ത കേസില്‍ യുവതിയ്ക്ക് ജാമ്യം. പൊന്‍കുന്നം സ്വദേശി സുലുവിനാണ് ചങ്ങനാശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. 46,000 രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ഇന്നലെ വൈകീട്ടാണ് സുലുവിനെ അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. ഇന്നലെ ഉച്ചയ്ക്ക് കെഎസ്ആര്‍ടിസി ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ അമ്മയും മകളും സഞ്ചരിച്ചിരുന്ന കാറിന്റെ…

Read More

യൂത്ത് കോൺഗ്രസിന്റെ വ്യാജ സംസ്ഥാന അധ്യക്ഷനാണ് രാഹുൽ മാങ്കൂട്ടത്തിൽ : ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്

കോഴിക്കോട് : യൂത്ത് കോൺഗ്രസിന്റെ വ്യാജസംസ്ഥാന അധ്യക്ഷനാണ് രാഹുൽ മാങ്കൂട്ടത്തിലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അറസ്റ്റിലായവർ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അടുപ്പക്കാരാണ്. കേസിൽ നിന്നും രക്ഷപെടാനാണ് യൂത്ത് കോൺഗ്രസ് ചില കലാ പരിപാടികൾ നടത്തുന്നത്. കോൺഗ്രസ് നേതാക്കൾക്കും വ്യാജ ഐഡി കാർഡ് നിർമിച്ചതിൽ പങ്കുണ്ടെന്നും വി ഡി സതീശൻ അടക്കമുള്ളവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും വികെ സനോജ് ആവശ്യപ്പെട്ടു. വ്യാജന്മാർ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ആകുന്ന…

Read More

വ്യാജ തിരിച്ചറിയൽ കാർഡ്; 4 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ, രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യും

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. അഭി വിക്രം, വികാസ് കൃഷ്ണൻ, ബിനിൽ വിനു, ഫെന്നി എന്നിവരാണ് അറസ്റ്റിലായത്. മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. അടൂർ സ്വദേശികളാണ് അറസ്റ്റിലായവർ. പ്രതികൾക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടിസ് അയക്കും. അതേസമയം അന്വേഷണത്തെ ഒരു തരത്തിലും പ്രതിരോധിക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരുന്നു. പക്ഷെ അതിനു…

Read More

മദ്യം നൽകി വീട്ടമ്മയെ പീഡിപ്പിച്ചു;ഓട്ടോ ഡ്രൈവർ പിടിയിൽ

ഹരിപ്പാട്: മദ്യം നൽകി വീട്ടമ്മയെ പീഡിപ്പിച്ച ഓട്ടോഡ്രൈവറെ അറസ്റ്റ് ചെയ്ത് പൊലീസ് പിടിയിൽ. ആറാട്ടുപുഴ വലിയഴീക്കൽ മീനത്ത് വീട്ടിൽ പ്രസേനനെ(സ്വാമി-54)യാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാവിലെ ഒൻപതോടെ ആശുപത്രിയിൽ പോകാനായി ഓട്ടോറിക്ഷയിൽ കയറിയ 58 കാരിയായ വീട്ടമ്മയെ മദ്യം കുടിപ്പിച്ചു മയക്കിയശേഷം പീഡിപ്പിച്ചതായാണ് പരാതി. അബോധാവസ്ഥയിലായ വീട്ടമ്മയെ വീട്ടിലെത്തിച്ചാണ് പീഡനത്തിനിരയാക്കിയത്. പിന്നീട്, വൈകുന്നേരം അഞ്ചോടെ ഓട്ടോറിക്ഷയിൽ തന്നെ തിരികെ വീടിനു സമീപത്തു കൊണ്ടുവന്ന് ഇറക്കി വിടുകയും ചെയ്തു. അവശനിലയിലായ വീട്ടമ്മയെ തൃക്കുന്നപ്പുഴ സാമൂഹ്യരോഗ്യകേന്ദ്രത്തിലും തുടർന്ന്…

Read More

കണ്ണൂരിൽ എട്ടാം ക്ലാസുകാരിയുടെ കൈ അദ്ധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

കണ്ണൂര്‍: കണ്ണൂരിൽ എട്ടാം ക്ലാസുകാരിയുടെ കൈ അദ്ധ്യാപകൻ തല്ലിയൊടിച്ചതായി പരാതി. പാച്ചേനി ഗവണ്മെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയെ നോട്ട് എഴുതി പൂർത്തിയാക്കാത്തതിന് മർദ്ദിച്ചതായാണ് ആരോപണം. സഹപാഠികളായ മൂന്നു കുട്ടികളെയും അദ്ധ്യാപകൻ മർദിച്ചതായി കുട്ടി പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ നടന്ന സംഭവത്തിൽ ഉച്ചയോടെയാണ് സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചത്. പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയുടെ വലതു കൈക്ക് പൊട്ടലുണ്ട്. സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു. സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതര പിഴവ്…

Read More

ലിംഗസമത്വ ബോധവത്കരണവുമായി കനൽ ഫെസ്റ്റ് ;വി.കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം :സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെ ചെറുക്കുന്നതിനും ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനുമായി വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്യാമ്പയിൻ -കനൽ ഫെസ്റ്റ്-നടന്നു. യൂണിവേഴ്‌സിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ, ലിംഗവിവേചനം എന്നിവയ്ക്കെതിരെ വിദ്യാലയങ്ങളും കലാലയങ്ങളും കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ബോധവത്കരണ ക്യാമ്പയിനാണ് കനൽ കർമ്മ പദ്ധതി. പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സൺ മുഖാന്തരം എൻ.സി.സി, എൻ.എസ്.എസ്, കോളേജ് യൂണിയൻ, യുവജന കമ്മീഷൻ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.അസിസ്റ്റന്റ്…

Read More

തെറ്റിദ്ധരിപ്പിക്കുന്ന ഓരോ പരസ്യത്തിനും ഒരു കോടി വീതം പിഴ; പതഞ്ജലിയോട് സുപ്രിംകോടതി

ഡൽഹി: പതഞ്ജലി ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾക്കെതിരെ സുപ്രിംകോടതി. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ അവകാശവാദങ്ങൾ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം പരസ്യങ്ങൾ നൽകിയാൽ കനത്ത പിഴ ചുമത്തുമെന്നും സുപ്രിംകോടതി മുന്നറിയിപ്പ് നൽകി. തെറ്റിദ്ധരിപ്പിക്കുന്ന ഓരോ പരസ്യങ്ങൾക്കും ഒരു കോടി രൂപ വീതം പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. ഐഎംഎയുടെ ഹരജിയിലാണ് സുപ്രിംകോടതിയുടെ നിർദേശം.നേരത്തെ, ബീഹാർ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ പതഞ്ജലിക്കെതിരെ കേസെടുത്തിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യപ്രചരണമാണ് പതഞ്ജലി നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമ ബാബ് രാം ദേവിനെതിരെ കേസെടുത്തത്. ഇതിന് ശേഷം രാംദേവ് മേൽ കോടതിയെ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ആലുവയിൽ മധ്യവയസ്കൻ അറസ്റ്റിൽ

ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചുണങ്ങംവേലി നെടുങ്ങൂർ വീട്ടിൽ സെബാസ്റ്റ്യനാണ് (59) എടത്തല പൊലീസിൻറെ പിടിയിലായത്. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ആലുവയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എ.എൻ. ഷാജു, എസ്.ഐമാരായ ഷെബാബ് കെ കാസിം, അബ്ദുൽ അസീസ്, എ.എസ്.ഐ ജോസ് കെ. ഫിലിപ്പ്, എസ്.സി.പി.ഒ ഷെബിൻ എന്നിവരാണ് ഉണ്ടായിരുന്നത്

Read More

പ്രശസ്ത സാഹിത്യകാരി പി വത്സല അന്തരിച്ചു.

കോഴിക്കോട്: എഴുത്തുകാരി പി വത്സല അന്തരിച്ചു. 84 വയസ്സായിരുന്നു. കോഴിക്കോട് മുക്കം കെ.എം.സി.ടി. മെഡിക്കൽ കോളേജിൽ കഴിഞ്ഞ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. സാഹിത്യകാരി എന്നതിന് പുറമേ അധ്യാപിക, സാമൂഹിക പ്രവർത്തക എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവെച്ച വ്യക്തിത്വമായിരുന്നു പി വത്സലയുടേത്. സംസ്കാരം പിന്നീട്. 1960-കൾമുതൽ മലയാള സാഹിത്യരംഗത്ത് സജീവമായിരുന്നു പി വത്സല. തിരുനെല്ലിയുടെ കഥാകാരിയെന്നായിരുന്നു വത്സല അറിയപ്പെട്ടിരുന്നത്. മുഖ്യധാരയിൽനിന്ന് അകന്നുനിൽക്കുകയോ അകറ്റപ്പെടുകയോ ചെയ്ത ഒരു സമൂഹത്തെ തന്റെ എഴുത്തുകളിലൂടെ പുറംലോകത്തിന് മുന്നിൽ അനാവരണം ചെയ്യാൻ…

Read More

സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനികൾക്ക് പരിക്ക്

മാന്നാർ : സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ്വിദ്യാർത്ഥിനികൾക്ക് പരിക്ക്. മാന്നാർ ചെങ്ങന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന അംബിക എന്ന സ്വകാര്യ ബസിൽ നിന്നാണ് വിദ്യാർത്ഥിനികൾ റോഡിലേക്ക് തെറിച്ചു വീണത്. ബുധനൂർ തോപ്പിൽ ചന്തക്ക് സമീപമുള്ള വളവിൽ വെച്ചാണ് അപകടമുണ്ടായത്. ബുധനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ വള്ളക്കാലി എബ്രഹാം വില്ലയിൽ ബിൻസി, ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയായ പാവുക്കര ഫാത്തിമ മൻസിൽ ഫിദ ഹക്കീം എന്നിവർക്കാണ് പരിക്കേറ്റത്. അപകടം ഉണ്ടാക്കിയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial