ആദായ നികുതി വകുപ്പിന്റെ കുരുക്കിൽ സിപിഐ; 11 കോടി അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ്
ഡൽഹി: കോണ്‍ഗ്രസിന് പിന്നാലെ സിപിഐയ്ക്കും ആദായനികുതി വകുപ്പ് നോട്ടീസ്. 11 കോടി രൂപ അടയ്ക്കണമെന്ന് കാണിച്ചാണ് സിപിഐയ്ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പഴയ പാൻ കാര്‍ഡ് ഉപയോഗിച്ച് ടാക്സ് റിട്ടേൺ ചെയ്തതിനാലുളള ‘കുടിശ്ശിക’യും പാൻ കാർഡ് തെറ്റായി രേഖപ്പെടുത്തിയതിനാണ് പിഴയുമടക്കമാണ് 11 കോടിയെന്നാണ് നോട്ടീസിൽ പറയുന്നത്. “ഞങ്ങൾ നിയമസഹായം തേടുകയും ഞങ്ങളുടെ അഭിഭാഷകരുമായി കൂടിയാലോചന നടത്തുകയാണെന്നുമാണ് മുതിർന്ന സിപിഐ നേതാവ് പിടിഐയോട് പ്രതികരിച്ചത്. ആദായ നികുതി വകുപ്പിന്റെ കുരുക്കിലാണ് കോൺഗ്രസും….

