Headlines

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സാധനങ്ങൾക്ക് വില വര്‍ധിക്കും; വില ഉയരുക 13 ഇനങ്ങൾക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സാധനങ്ങൾക്ക് സബ്‌സിഡി കുറച്ചു. ഇതോടെ സാധനങ്ങൾക്ക് വില വര്‍ധിക്കും. എട്ട് വര്‍ഷത്തിന് ശേഷമാണ് സബ്‌സിഡി കുറയ്ക്കുന്നത്. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വര്‍ധിക്കുക. എങ്കിലും പൊതുവിപണിയിലെ വിലയിലും കുറവായിരിക്കും സപ്ലൈകോ വഴി ലഭിക്കുന്ന സാധനങ്ങളുടെ വില. 2016 ൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വലിയ വാഗ്ദാനമായിരുന്നു അടുത്ത അഞ്ച്…

Read More

ചായ കുടിക്കാൻ കട മാറിക്കയറിയതിൽ വിരോധം; തട്ടുകട ഉടമയുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

പത്തനംതിട്ട: പരുമലയിൽ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വെൺമണി പുന്തല സ്വദേശി മുഹമ്മദ് റാവുത്തറാണ് (60) മരിച്ചത്. പരുമല വാലുപറമ്പിൽ വീട്ടിൽ മാർട്ടിൻ (48) ആണ് റാവുത്താറിനെ ക്രൂരമായി മർദ്ദിച്ചത്. ഡിസംബര്‍ 21 ന് രാത്രിയാണ് സംഭവമുണ്ടായത്. മാര്‍ട്ടിന്റെ തട്ടുകടയിൽ നിന്ന് ചായകുടിക്കാതെ വേറെ കടയിൽ നിന്ന് ചായ കുടിച്ചതാണ് വിരോധത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. മാര്‍ട്ടിനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിപ്പോൾ റിമാന്റിൽ കഴിയുകയാണ്. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കോടതിയിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു….

Read More

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; വിഎസ് അച്യുതാനന്ദന് വേണ്ടി മകന്‍ കോടതിയില്‍ ഹാജരായി

വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സ് കോടതി അയച്ച നോട്ടീസില്‍ വി എസ് അച്ച്യുതാനന്ദന് വേണ്ടി മകന്‍ വി എ അരുണ്‍ കുമാര്‍ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരായി. വെള്ളാപ്പള്ളിക്ക് ക്ലീന്‍ ചിറ്റ് നല്‍കി കേസ് അവസാനിപ്പിക്കുന്നതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ കോടതിയില്‍ നേരിട്ട് അറിയിക്കണമെന്ന് കാണിച്ച് വി എസ് അച്യുതാനന്ദന് കോടതി നോട്ടീസ് അയച്ചിരുന്നു ഇതേതുടര്‍ന്നാണ് അരുണ്‍കുമാര്‍ കോടതിയില്‍ ഹാജരായത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ റിപ്പോര്‍ട്ട് പരിശോധിക്കാനോ കോടതിയില്‍ നേരിട്ട് ഹാജരാവാനോ കഴിയില്ലെന്ന് മകന്‍…

Read More

നടന്നു പോകുന്നതിനിടെ സ്ലാബ് പൊട്ടി കുഴിയിൽ വീണു; സ്ലാബിന്‍റെ അടിയിൽപ്പെട്ട് വയോധികൻ മരിച്ചു

തിരുവനന്തപുരം: കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി കുഴിയിൽ വീണ് വയോധികൻ മരിച്ചു. തിരുവനന്തപുരം മുക്കോലയ്ക്കല്‍ ഷിജു ഭവനിൽ സോമൻ (63) ആണ് മരിച്ചത്. ഇദ്ദേഹം നടന്നു പോകുന്നതിനിടെ തോടിന് കുറുകെയായി സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി വീഴുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കുശേഷം തിരുവനന്തപുരം ആര്യനാട് കുളപ്പടയിലാണ് അപകടമുണ്ടായത്. സോമന്‍റെ ശരീരത്തിന് മുകളിലേക്കും തകര്‍ന്ന സ്ലാബ് വീണു. പൊട്ടിയ സ്ലാബിനും കുഴിയ്ക്കും ഇടയിലായി സോമൻ ഞെരിഞമര്‍ന്നുപോവുകയായിരുന്നു. സ്ലാബിന്‍റെ ഭാഗങ്ങള്‍ വീണ് തലയ്ക്കും മറ്റു ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റാണ് മരിച്ചത്. പൊലീസും നാട്ടുകാരുമെത്തി…

Read More

പ്രധാനമന്ത്രി ഈ മാസം വീണ്ടും കേരളത്തിലെത്തും

തൊടുപുഴ: തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം വീണ്ടും കേരളത്തിലെത്തുമെന്ന് എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കോണ്‍ഗ്രസും സിപിഎമ്മും ഒരേ മുന്നണിയുടെ ഭാഗമായതിനാല്‍ ഇത്തവണ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരക്കാനെത്തില്ലെന്നാണ് കരുതുന്നത്. വന്നാല്‍ വയനാട് സീറ്റില്‍ ബിജെപി മത്സരിക്കണമെന്നാണ് ആഗ്രഹം. ഇക്കാര്യം ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത് വരികയാണ്. സീറ്റ് ബിഡിജെഎസില്‍ നിന്ന് തിരിച്ചെടുത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം പരിഗണനയില്‍ ഉണ്ട്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം വളരെ വേഗത്തില്‍…

Read More

പെരിങ്ങമ്മല പഞ്ചായത്ത് കോൺഗ്രസിന് നഷ്ടം: പാർട്ടി വിട്ട പ്രസിഡൻ്റ് ഷിനു മടത്തറ സിപിഐ എമ്മുമായി സഹകരിക്കും

തിരുവനന്തപുരം: യുഡിഎഫ്‌ ഭരിക്കുന്ന പെരിങ്ങമ്മല പഞ്ചായത്തിലെ പ്രസിഡന്റും അംഗങ്ങളും ഉൾപ്പെടെയുള്ളവർ കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച്‌ സിപിഐ എമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റും ഡിസിസി അംഗവുമായ ഷിനു മടത്തറ, പഞ്ചായത്തംഗങ്ങളായ കലയപുരം അൻസാരി, എം ഷഹനാസ്‌ എന്നിവരാണ്‌ സിപിഐ എമ്മിനൊപ്പം ചേർന്നത്‌. മൂന്നുപേരും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾ രാജിവച്ചശേഷം സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധർ സ്‌മാരകത്തിലെത്തി. ജില്ലാ സെക്രട്ടറി വി ജോയിയുടെ നേതൃത്വത്തിൽ ഇവരെ സ്വീകരിച്ചു. സിപിഐ എമ്മിനൊപ്പം ചേർന്ന കോൺഗ്രസ്‌…

Read More

പത്താം ക്ലാസുകാരിയുടെ വയറ്റില്‍ രണ്ടു കിലോ ഭാരമുള്ള ഭീമന്‍ മുടിക്കെട്ട്

കോഴിക്കോട്: പാലക്കാട് സ്വദേശിനിയായ പത്താം ക്ലാസുകാരിയുടെ വയറ്റില്‍നിന്ന് രണ്ടു കിലോ ഭാരമുള്ള ഭീമന്‍ മുടിക്കെട്ട് നീക്കം ചെയ്തു. വയറ്റിലെത്തിയ തലമുടി 15 സെന്റീ മീറ്റര്‍ വീതിയിലും 30 സെന്റി മീറ്റര്‍ നീളത്തിലും ആമശയത്തില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു മുടിക്കെട്ട് നീക്കം ചെയ്യുന്നതിനുള്ള അത്യപൂര്‍വ ശസ്ത്രക്രിയ നടന്നത്. വിളര്‍ച്ചയും ഭക്ഷണം കഴിക്കാനുള്ള വിമുഖതയുമായി കഴിഞ്ഞ വ്യാഴാഴ്ച കുട്ടി സര്‍ജറി വിഭാഗം പ്രഫ. ഡോ. വൈ. ഷാജഹാന്റെ പക്കല്‍ എത്തിയത്. സ്‌കാനിങ് നടത്തിയപ്പോള്‍തന്നെ ട്രൈക്കോ ബിസയര്‍…

Read More

ഒമ്പത് വയസുകാരിയോട് ലൈംഗികാതിക്രമം; 68 വയസുകാരന് 18 വർഷം കഠിനതടവും പിഴയും

പാലക്കാട്: 9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ശിക്ഷ വിധിച്ച് കോടതി. പാലക്കാട് മനിശ്ശേരി സ്വദേശി കൃഷ്ണൻ കുട്ടി (68)യ്ക്ക് 18 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുക 9 വയസ്സുകാരിക്ക് നൽകാനും കോടതി ഉത്തരവിട്ടു. പട്ടാമ്പി പോക്സോ അതിവേഗ കോടതിയുടേതാണ് ശിക്ഷാവിധി. 2023 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്

Read More

പടമല പള്ളിയുടെ പരിസരത്ത് കടുവ

മാനന്തവാടി: പടമല പള്ളിയുടെ പരിസരത്ത് റോഡിന് സമീപം കടുവയെകണ്ടതായി പ്രദേശവാസികൾ. പള്ളിയിൽ പോകുകയായിരുന്ന ഐക്ക രാട്ട് സാബു, വെണ്ണമറ്റത്തിൽ ലിസി തുടങ്ങിയവരാണ് കടുവയെ കണ്ട തായി പറയുന്നത്. ഇന്ന് രാവിലെ ആറേ മുക്കാലോടെയാണ് സംഭവം. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷി ന്റെ സമീപ പ്രദേശത്താണ് കടുവയെ കണ്ടത്. അതുകൊണ്ടുതന്നെ നാട്ടുകാരിൽ ആശങ്ക കൂടിയിട്ടുണ്ട്. ഇതിനിടയിൽ ഒരാഴ്‌ചക്കിടെ തൃശി ലേരിയുടെ വിവിധ ഭാഗങ്ങളിലും, പിലാക്കാവ് മണിയൻകുന്ന് പരിസര ങ്ങളിലും…

Read More

ജനക്ഷേമ പ്രവർത്തനങ്ങളാൽ സമ്പന്നമായ ഭരണകാലം: മന്ത്രി ജി. ആർ അനിൽ

നെടുമങ്ങാട് :ജനക്ഷേമ, കാരുണ്യ പ്രവർത്തനങ്ങളാൽ സമ്പന്നമായ ഭരണകാലമാണ് ഈ സർക്കാരിന്റേതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. നെടുമങ്ങാട് നഗരസഭയുടെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം, പട്ടികജാതി വിദ്യാർഥികൾക്കുള്ള മേശ, കസേര വിതരണം തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമ-കാരുണ്യ പ്രവർത്തനങ്ങളിൽ നെടുമങ്ങാട് നഗരസഭയും മാതൃകപരമായ പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നതെന്നും മന്ത്രി പറഞ്ഞു. 60 വയസ്സ് കഴിഞ്ഞ 375 വനിതകൾകൾക്കാണ് കട്ടിലുകൾ വിതരണം ചെയ്യുന്നത്.16 ലക്ഷം രൂപയാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial