Headlines

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം; മകനുൾപ്പെടെ 4 കുട്ടികൾക്ക് പരിക്ക്

പത്തനംതിട്ട: സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം. സീതത്തോട് കൊടുമുടി അനിത(35) ആണ് മരിച്ചത്. പത്തനംതിട്ട ചിറ്റാർ കൊടുമുടിയിൽ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കുട്ടികൾ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8.30നാണ് അപകടം. കൊടുമുടി തെക്കേക്കരയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അനിത മരിച്ചു. ഡ്രൈവറായ തൈക്കൂട്ടത്തിൽ അഞ്ജുവിന്റെ ഭാര്യയാണ് അനിത. ആകാശ് (15), അശ്വിൻ (12), പുതുപ്പറമ്പിൽ വിജി (16), മരണപ്പെട്ട അനിതയുടെ…

Read More

മൂന്നാറിൽ ഓടുന്ന ബൈക്കിന് തീപിടിച്ചു

മൂന്നാർ: ഓടുന്ന ബൈക്കിന് തീപിടിച്ചു. കൊല്ലം സ്വദേശി സനീബും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിനാണു തീ പിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നാർ ടൗണിൽ ആയിരുന്നു സംഭവം. ട്രാഫിക് പൊലീസും നാട്ടുകാരും ചേർന്നു തീയണച്ചതിനാൽ ദുരന്തമൊഴിവായി. ടാങ്ക് നിറയെ ഇന്ധനം നിറച്ചതിനെത്തുടർന്ന് ഇന്ധനം കവിഞ്ഞൊഴുകിയതു കാരണമാണു തീപിടിത്തമുണ്ടായതെന്നാണു നിഗമനം. തീ പടരുന്നതു കണ്ട് ദമ്പതികൾ ബൈക്കിൽ നിന്നിറങ്ങി രക്ഷപ്പെട്ടു.

Read More

കൊല്ലം പട്ടാഴിയിൽ നിന്ന് ഇന്നലെ മുതൽ കാണാതായ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: പട്ടാഴിയിൽ നിന്ന് ഇന്നലെ മുതൽ കാണാതായ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ആദിത്യൻ, അമൽ എന്നിവരുടെ മൃതദേഹമാണ് കല്ലടയാറ്റിലെ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്. വെണ്ടാർ ശ്രീ വിദ്യാധിരാജ സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥികളാണ് അമലും ആദിത്യനും. ഇന്നലെ ഉച്ച മുതൽ വിദ്യാർഥികളെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്ന് രാവിലെ ഏഴ് മണിയോടെ വീടിന് സമീപത്തെ കല്ലടയാറ്റിൽ നിന്നാണ് മൃതദേഹങ്ങൾ കിട്ടിയത്. കുട്ടികൾ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം. ഇരുവരും ഇന്നലെ…

Read More

ഭാര്യയുടെ അറുത്ത് മാറ്റിയ തലയുമായി യുവാവ് റോഡിൽ

കൊല്‍ക്കത്ത: ഭാര്യയെ കൊന്നശേഷം അറത്തുമാറ്റിയ തലയുമായി റോഡിലൂടെ സഞ്ചരിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്ണാപൊരയിലാണ് ഞെട്ടിക്കുന്ന സംഭവം.ഗൗതം ഗുച്ചെയ്ത് എന്ന നാല്‍പതുകാരനാണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. ചോരയൊലിക്കുന്ന തല കൈയ്യില്‍ പിടിച്ചുനില്‍ക്കുന്ന ഇയാളെ ചിഷ്ഠിപുർ ബസ്സ്റ്റോപ്പിന് സമീപം നാട്ടുകാരാണ് കണ്ടത്. ഉടൻ വിവരം അറിയച്ചതോടെ പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു. വഴക്കിനെ തുടർന്ന് മൂർച്ചയുള്ള ആയുധമുപയോഗിച്ച്‌ ഭാര്യയുടെ തല ഇയാള്‍ അറുത്തുമാറ്റുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിടികൂടിയശേഷം ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഭാര്യയുടെ ശേഷിച്ച ശരീരഭാഗങ്ങള്‍ കണ്ടെത്തി….

Read More

വർക്കലയിൽ സ്കൂൾ കായികതാരമായ പത്താംക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

തിരുവനന്തപുരം: വർക്കലയിൽ സ്കൂൾ കായികതാരമായ പത്താംക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി ചാവടിമുക്ക് കാവിൽ വീട്ടിൽ അഖില(15)യെ വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനിൽ-പ്രിൻസി ദമ്പതികളുടെ മകളാണ്. അവശനിലയിൽ കണ്ടതിനെ തുടർന്ന് കുട്ടിയെ രക്ഷിതാക്കൾ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പനയറ എസ്.എന്‍.വി.എച്ച്.എസ്.എസ്സിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഖോ ഖോയിൽ ജില്ലാ താരവും സൈക്കിൾ പോളോയില്‍ സംസ്ഥാന താരവുമാണ് അഖില. 2023ൽ പൂനെയിൽ നടന്ന മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ചു മെഡലുകൾ…

Read More

വാക്കു തർക്കത്തിനിടെ യുവാക്കളെ കുത്തി പരിക്കേൽപ്പിച്ചു; മുഖ്യപ്രതി അറസ്റ്റിൽ

കോഴിക്കോട്: കൊടുവള്ളിയിൽ യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മാനിപുരം വാരിക്കാട്ടിൽ ജംഷാദ് എന്ന പൂജ ആണ് അറസ്റ്റിലായത്. കൊടുവള്ളി ഇൻസ്‌പെക്ടർ സി ഷാജുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം. വാക്കു തർക്കത്തിനിടെ യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച കേസിലാണ് മാനിപുരം വാരിക്കാട്ടിൽ പൂജ എന്ന ജംഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി ഫെസ്റ്റിന്റെ ഭാഗമായുള്ള ഗാനമേളക്കിടെ ജംഷാദും കുത്തേറ്റവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനു പിന്നാലെ ജംഷാദും നേരത്തെ പിടിയിലായ…

Read More

സിപിഐയിൽ വിഭാഗീയത വീണ്ടും തല പൊക്കുന്നു; പന്ന്യൻ രവീന്ദ്രനെ സംസ്ഥാന കൗൺസിലിൽ ഉൾപ്പെടുത്തി

തിരുവനന്തപുരം:പ്രായപരിധിയിൽ പാർട്ടി ഘടകങ്ങളിൽനിന്ന് പുറത്തായ പന്ന്യൻ രവീന്ദ്രനെ വീണ്ടും സംസ്ഥാന കൗൺസിലിൽ ക്ഷണിതാവാക്കിയതോടെ സിപിഐ.യിൽ വിഭാഗീയതത വീണ്ടും തല പൊക്കി.പന്ന്യൻ രവീന്ദ്രനു നൽകുന്ന പരിഗണന കെ ഇ ഇസ്മയിലിനും വേണമെന്ന് കഴിഞ്ഞദിവസം സംസ്ഥാന കൗൺസിലിൽ നേതാക്കൾ ആവശ്യപ്പെട്ടു. സി ദിവാകരനെ സംസ്ഥാന കൗൺസിലിൽ ഉൾപ്പെടുത്തണമെന്ന് ആരും ആവശ്യപ്പെട്ടതുമില്ല. മന്ത്രി ജി ആർ അനിലിൻ്റെ ഭാര്യയായ ലതാദേവിയാണ് ഇസ്മയിലിനെയും ഉൾപ്പെടുത്തണമെന്ന് ആവ ശ്യപ്പെട്ടത്. വിഭാഗീയത ശക്തമായ ഘട്ടത്തിൽ ഇസ്മായിൽ പക്ഷത്തുനിന്നും കൂറുമാറി കാനത്തിനൊപ്പം ഉറച്ചു നിന്ന നേതാവായിരുന്നു ജി…

Read More

പൊലീസ് വോളിബോള്‍ ടീമില്‍ ഹവില്‍ദാര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

കേരള പൊലീസിന്‍റെ പുരുഷവോളിബോള്‍ ടീമില്‍ ഹവില്‍ദാര്‍ തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകള്‍ ആണുള്ളത്. അപേക്ഷകള്‍ ഫെബ്രുവരി 29നു മുമ്പ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, ആംഡ് പൊലീസ് ബറ്റാലിയന്‍ ആസ്ഥാനം, പേരൂര്‍ക്കട, തിരുവനന്തപുരം – 695005 എന്ന വിലാസത്തില്‍ ലഭിക്കണം. വിജ്ഞാപനം, അപേക്ഷാഫോറം, മറ്റു വിവരങ്ങള്‍ എന്നിവ കേരള പൊലീസിന്‍റെ keralapolice.gov.in/page/notification എന്ന വെബ്സൈറ്റില്‍ ലഭിക്കും.

Read More

മൃഗസംരക്ഷണം ആശാ പ്രവര്‍ത്തകരുടെ മാതൃകയില്‍ സംസ്ഥാനത്ത് 2000 എ – ഹെല്‍പ്പര്‍മാർ ;സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ചിഞ്ചുറാണി നിര്‍വഹിച്ചു.

മൃഗസംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച എ -ഹെല്‍പ്പ് (അക്രഡിറ്റഡ് ഏജന്റ് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ ഓഫ് ലൈവ് സ്റ്റോക്ക് ) പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിച്ചു. ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ മൃഗസംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ജനങ്ങളിലേക്കെത്തിക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ടാണ് ആശാ വര്‍ക്കര്‍മാരുടെ മാതൃകയില്‍ എ ഹെല്‍പ്പര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 13 സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വിജയിച്ച പദ്ധതി കേരളത്തില്‍ കുടുംബശ്രീ വഴിയാണ് നടപ്പിലാക്കുന്നത്. കേരളത്തിലെ…

Read More

സ്‌കൂൾ വാർഷിക പരീക്ഷകൾ മാർച്ച് ഒന്നുമുതൽ

തിരുവനന്തപുരം: സ്‌കൂൾ വാർഷിക പരീക്ഷകൾ മാർച്ച് ഒന്നുമുതൽ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി യോഗത്തിൽ തീരുമാനം. പ്രൈമറി, ഹൈസ്‌കൂൾ എന്നിവ ഒന്നിച്ചുള്ള സ്‌കൂളുകളിൽ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾക്ക് മാർച്ച് ഒന്ന് മുതൽ 27 വരെയായിരിക്കും പരീക്ഷ. വിശദമായ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും. എസ്.എസ്.എൽ.സി പരീക്ഷ ദിവസങ്ങളിൽ ഇവിടെ മറ്റ് ക്ലാസുകൾക്ക് പരീക്ഷയുണ്ടാകില്ല. എന്നാൽ തനിച്ചുള്ള പ്രൈമറി സ്‌കൂളുകളിൽ മാർച്ച് 18 മുതൽ 26 വരെയായിരിക്കും വാർഷിക പരീക്ഷ. മുസ്ലിം കലണ്ടർ പിന്തുടരുന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial