Headlines

കാട്ടാന ആക്രമണം; വയനാട്ടിൽ നാളെ എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താൽ

കല്‍പ്പറ്റ: വയനാട്ടിൽ നാളെ യുഡിഎഫും എല്‍ഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കാട്ടാന ആക്രമണത്തില്‍ ഒരാൾ മരിച്ച സാഹചര്യത്തിൽ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ് ഹര്‍ത്താൽ. വയനാട്ടിൽ ഈ വര്‍ഷം മാത്രം കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത് മൂന്ന് ജീവൻ. വയനാട് കുറുവയിൽ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വെള്ളച്ചാലില്‍ പോള്‍ (50) മരിച്ച സംഭവത്തിന് പിന്നാലെ നാളെ യുഡിഎഫ് വയനാട്ടില്‍ ഹര്‍ത്താലിന്…

Read More

പഞ്ചായത്ത് ഭരണം പോയി; പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചു

തിരുവനന്തപുരം: പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചു. സ്വന്തം പഞ്ചായത്തിൽ പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് രാജി. പെരിങ്ങമല പഞ്ചായത്ത് ഭരണമാണ് യുഡിഎഫിനു നഷ്ടമായത്. കോൺഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നിരുന്നു. ഇതോടെയാണ് ഭരണം പോയത്. ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്ന് പാലോട് രവി പറഞ്ഞു.

Read More

ഉഡാൻ എന്ന ടെലിവിഷൻ ഷോയിലൂടെയും സർഫ് പരസ്യങ്ങളിൽ ലളിതാജിയായും ജനപ്രീതി നേടിയ നടി കവിതാ ചൗധരി അന്തരിച്ചു.

അമൃത്സർ: ‘ഉഡാൻ’ എന്ന ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധേയയായ നടി കവിത ചൗധരി(67) അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച രാത്രിയോടെയാണ് അന്ത്യം. വർഷങ്ങളായി കാൻസർ ബാധിതയായിരുന്നു. അമൃത്സറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ദൂരദർശനിൽ 1989 സംപ്രേഷണം ചെയ്ത ഉഡാനിൽ ഐപിഎസ് ഓഫീസർ കല്യാണി സിങ് എന്ന കഥാപാത്രത്തെയാണ് കവിത ചൗധരി അവതരിപ്പിച്ചത്. ഉഡാന്റെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്തതും കവിതയാണ്. സർഫ് പരസ്യങ്ങളിൽ ലളിതാജി എന്ന കഥാപാത്രമായും കവിത ചൗധരി ജനശ്രദ്ധയാകർഷിച്ചു സിനിമ-ടെലിവിഷൻ രംഗത്തെ…

Read More

അടൂർ പ്രകാശിനായി ആറ്റിങ്ങലിൽ ചുവരെഴുത്ത്.

തിരുവനന്തപുരം :ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർത്ഥി നിർണ്ണയതിന്റെ അവസാന ലാപ്പിലാണ് മുന്നണികൾ. ഇതിന് മുന്നോടിയായി നിലവിലെ എം.പി ക്കായി ചുവരെഴുത്തിന് തുടക്കമിട്ട് പാർട്ടി പ്രവർത്തകർ രംഗത്ത്. ആറ്റിങ്ങൽ മണ്ഡലം ഉൾപ്പെട്ട അഞ്ചുതെങ്ങിലാണ് സംഭവം. അടൂർ പ്രകാശാണ് നിലവിലെ ഇവിടുത്തെ എം പി. അദ്ദേഹം തന്നെ വീണ്ടും മത്സര രംഗത്ത് ഉണ്ടാകുമെന്ന് അറിയിച്ചാണ് ചുവരെഴുത്ത് തുടങ്ങിയിട്ടുള്ളത്. അഞ്ചുതെങ് മണ്ഡലം കോൺഗ്രസിന്റെ നേതൃത്വത്തിലാണ് അടൂർ പ്രകാശിനായി ചുവരെഴുത്ത് നടത്തിയത്.2024 ൽ ഒരിക്കൽക്കൂടി അടൂർ പ്രകാശ് എന്ന തലക്കെട്ടിലാണ് ചുവരെഴുത്ത്. കോൺഗ്രസ്സ്…

Read More

വയനാട്ടില്‍ എംഡിഎംഎയുമായി സ്കൂൾ പ്രിൻസിപ്പൽ പിടിയിൽ

വൈത്തിരി :മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ.പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജയരാജാണ് വൈത്തിരി പൊലീസിന്റെ പിടിയിലായത്.0.26 ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.ഇയാൾ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബത്തേരി സ്വദേശിയായ മുഷ്താഖ് എന്നയാളിൽ നിന്നുമാണ് എം‍ഡിഎംഎ ലഭിച്ചതെന്നാണ് ജയരാജ് പൊലീസിനോട് പറഞ്ഞത്.വൈത്തിരി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരിയിൽ നിന്നും വരികയായിരുന്ന പ്രതിയെ വൈത്തിരി പൊലീസ് സ്റ്റേഷൻ ജംഗ്ഷനിൽ വച്ച് വാഹനം തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു.ഷർട്ടിന്റെ പോക്കറ്റിൽ…

Read More

ബസ്സിനുള്ളിൽ മോഷണം : യുവതി അറസ്റ്റിൽ

കോട്ടയം: ബസ്സിനുള്ളിൽ വച്ച് വീട്ടമ്മയുടെ മാല കവർന്ന കേസിൽ അന്യസംസ്ഥാന സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുപ്പൂർ സ്വദേശിനിയായ പ്രിയ, ലക്ഷ്മി എന്നീ പേരുകളില്‍ അറിയപ്പെടുന്ന നന്ദിനി (24) യെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ വൈകിട്ട് കോട്ടയം–എരുമേലി മുക്കൻ പെട്ടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിനുള്ളില്‍ വച്ച് കറുകച്ചാൽ സ്വദേശിനിയായ വീട്ടമ്മയുടെ ഷോൾഡർ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ വില വരുന്ന വൈറ്റ് ഗോൾഡ് നെക്ലൈസ് കവർച്ച…

Read More

കൊലപാതക ശ്രമം യുവാവ് അറസ്റ്റിൽ

കറുകച്ചാൽ : ഗുണ്ടാ പിരിവ് ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ പ്ലാക്കൽപ്പടി ഭാഗത്ത് തകടിയേൽ വീട്ടിൽ അബിൻ റ്റി.എസ് (24) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കങ്ങഴ സ്വദേശിയായ മധ്യവയസ്കനെ ഇന്നലെ വൈകിട്ട് 9 മണിയോടുകൂടി പ്ലാക്കൽ പടി കവല ഭാഗത്ത് വച്ച് ചീത്ത വിളിക്കുകയും കഴുത്തിൽ വടിവാൾ വെച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. മധ്യവയസ്കന്‍ നിയമപരമായി പൂഴിമണ്ണ് ലോറിയിൽ കയറ്റി കൊണ്ടുപോകുന്നതിന് സ്ഥലത്തെ…

Read More

ആസിഡ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സ്കൂൾ വളപ്പിലേക്ക് വലിച്ചെറിഞ്ഞു; കോട്ടയത്ത് എട്ട് കുട്ടികൾ ആശുപത്രിയിൽ

കോട്ടയം: കോട്ടയത്ത് ചാലുകുന്നിൽ സ്കൂൾ വളപ്പിലേക്ക് സമീപവാസി മാലിന്യങ്ങൾ വലിച്ചെറിഞ്ഞു. ആസിഡ് അടക്കമുള്ള മാലിന്യങ്ങൾ വീണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ചാലുകുന്ന് ലിഗോറിയന്‍ സ്‌കൂള്‍ വളപ്പിലാണ് സംഭവം. ആസിഡിന്റെ കുപ്പി പൊട്ടി പുക പുറത്തുവന്നാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് എട്ട് കുട്ടികളെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ആറ് കുട്ടികളെ ഡിസ്ചാര്‍ജ് ചെയ്തു. രണ്ടു കുട്ടികള്‍ ചികിത്സയിലാണ്. വയറുവേദന, തലവേദന, തളര്‍ച്ച തുടങ്ങിയ അസ്വസ്ഥതകളാണ് കുട്ടികള്‍ക്ക് അനുഭവപ്പെട്ടത്. പോലീസ്, അഗ്‌നി രക്ഷാ സേന എന്നിവര്‍…

Read More

സഹോദരിയെ കുത്തി വീഴ്ത്തി സഹോദരൻ ജീവനൊടുക്കി; വിവരമറിഞ്ഞ് മനോവിഷമത്തിൽ പിതാവ് മരിച്ചു

തൃശൂ‍ര്‍ : പെരുമ്പിലാവ് തിപ്പിലശ്ശേരിയിൽ സഹോദരിയെ കുത്തിപ്പരിക്കേൽപ്പിച്ച 52 കാരൻ ആത്മഹത്യ ചെയ്തു. മനോവിഷമത്തിൽ പിതാവ് മരിച്ചു. ഇന്നു രാവിലെയാണ് സംഭവങ്ങളുണ്ടായത്. മടപ്പാട്ടുപറമ്പിൽ വീട്ടിൽ 52 വയസ്സുള്ള കുഞ്ഞുമോനാണ് സഹോദരി ഹസീനയെ കുത്തിയ ശേഷം ജീവനൊടുക്കിയത്. മരണ വിവരമറിഞ്ഞാണ് കുഞ്ഞുമോന്റെ പിതാവ് 85 വയസ്സുള്ള അബൂബക്കർ മരിച്ചത്. കുഞ്ഞുമോനും സഹോദരിയുമായി സ്വത്ത് തർക്കം നിലനിന്നിരുന്നു. ഇന്ന് രാവിലെ 6 മണിയോടെ സഹോദരി ഹസീനയോടൊപ്പം താമസിക്കുന്ന അസുഖബാധിതനായ പിതാവ് അബൂബക്കറിനെ കാണാൻ കുഞ്ഞുമോൻ എത്തിയിരുന്നു. വാക്കു തർക്കം ഉണ്ടാവുകയും…

Read More

ഡൽഹിയിലെ പെയിന്റ് ഫാക്ടറിയിൽ പൊട്ടിത്തറി, പിന്നാലെ തീപിടിത്തം; 11 പേർ മരിച്ചു

വടക്കൻ ഡൽഹിയിലെ ദയാൽപുറിലെ പെയിൻ്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. സംഭവസ്ഥലത്ത് നിന്നും കത്തിക്കരിഞ്ഞ നിലയിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. അപകട കാരണം വ്യക്തമല്ല. വ്യാഴാഴ്ച വൈകുന്നരേം അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായതായി സന്ദേശമെത്തിയതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. ഫാക്ടറിയിൽ നിന്നും വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടിരുന്നുവെന്നും പിന്നാലെ വലിയ തീനാളങ്ങൾ ഉയരുന്നതാണ് കണ്ടെതെന്നും ദൃക്സാക്ഷികൾ പൊലീസിൽ അറിയിച്ചു. രാത്രി ഒൻപത് മണിയോടെയാണ് തീ പൂർണമായും അണയ്ക്കാനായത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial