വീട്ടമ്മയെ പൊതുസ്ഥലത്തുവച്ച് കയറിപ്പിടിച്ചു, യുവാവിന് ആറുമാസം തടവും പിഴയും
പാലക്കാട്: വീട്ടമ്മയെ പൊതുസ്ഥലത്തുവെച്ച് കയറിപ്പിടിച്ച യുവാവിനെ ആറ് മാസത്തെ തടവിന് ശിക്ഷിച്ചു. കോതകുർശ്ശി, പനമണ്ണ സ്വദേശി ഷാഫി (30)യെയാണ് മണ്ണാർക്കാട് എസ്‍സി, എസ്ടി കോടതി ജഡ്ജി ജോമോൻ ജോൺ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ, മൂന്നുമാസത്തെ അധിക തടവ് അനുഭവിക്കണം. പിഴ തുക നൽകിയാൽ അതിൽ നിന്നും 10000 രൂപ പരാതിക്കാരിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി വിധിച്ചു. ചെർപ്പുളശ്ശേരി സ്വദേശിനിയെയാണ് പ്രതി ആക്രമിച്ചത്. യുവതി വീട്ടിലേക്ക് നടന്നു പോകുന്ന വഴിക്ക് പിടിച്ച് നിർത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നുവെന്ന് പ്രൊസിക്യൂഷൻ…

