ആദ്യം 1.25 കിലോ കഞ്ചാവുമായി മാഫിയാ തലവനടക്കം 2 പേർ, പിന്നാലെ 2.75 കിലോയുമായി ഒരാൾ കൂടി പിടിയിൽ

തൃശൂർ: തൃശൂരിൽ എക്സൈസിന്റെ വൻകഞ്ചാവ് വേട്ട. മരത്താക്കരയിൽനിന്നും പുത്തൂരിൽനിന്നുമായി നാലു കിലോ കഞ്ചാവുമായി മൂന്നുപേരെ തൃശൂർ എക്സൈസ് റേഞ്ച് ടീം പിടികൂടി. റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് അഷറഫ്, കമ്മീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ ഹരീഷ് സി.യു. എന്നിവരും സംഘവും ചേർന്നാണ് കഞ്ചാവുമായി യുവാക്കളെ അറസ്റ്റ് ചെയ്തത്. എക്സൈസ് കമ്മീഷണറുടെ മധ്യമേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ മരത്താക്കരയിൽനിന്നും ബൈക്കിൽ കടത്തുകയായിരുന്ന 1.250 കിലോ കഞ്ചാവുമായി വൈശാഖ് (21), ആശിഷ് (22) എന്നിവരെയാണ് ആദ്യം പിടികൂടിയത്. കഞ്ചാവ് കടത്താൻ…

Read More

കെഎസ്ആര്‍ടിസി ബസില്‍ അധ്യാപകന്റെ നഗ്നതാ പ്രദര്‍ശനം; അറസ്റ്റ്

കോഴിക്കോട് താമരശേരിയിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ അധ്യാപകൻ പിടിയിൽ. കിനാലൂർ സ്വദേശി ഷാനവാസിനെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോയ കെഎസ്ആർടിസി ബസ്സിൽ വച്ചായിരുന്നു ഇയാളുടെ അതിക്രമം. വിദ്യാർത്ഥി ബഹളം വച്ചതോടെ യാത്രക്കാർ ഇടപെട്ട് ബസ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. പൂവമ്പായി എ എം ഹയർസെക്കൻഡറി സ്കൂൾ അറബി അധ്യാപകനാണ് പിടിയിലായ ഷാനവാസ്‌.

Read More

ബിരിയാണിയിൽ കോഴിത്തല കണ്ട സംഭവം; 75,000 രൂപ പിഴ ചുമത്തി കോടതി

തിരൂർ: മലപ്പുറം തിരൂരിൽ ഓർഡർ ചെയ്ത ബിരിയാണിയിൽ കോഴിത്തല കണ്ടെത്തിയ സംഭവത്തിൽ 75,000 രൂപ പിഴയിട്ട് കോടതി. ഏഴൂര്‍ പി.സി പടിയിലെ കളരിക്കല്‍ പ്രതിഭ എന്ന അധ്യാപിക വാങ്ങിയ നാലു ബിരിയാണിയിൽ ഒന്നിലാണ് കോഴിത്തല കണ്ടെത്തിയത്. മുത്തൂരിലെ ഒരു കടയില്‍ നിന്നാണ് യുവതി വീട്ടിലേക്ക് നാല് ബിരിയാണി ഓര്‍ഡര്‍ ചെയ്തത്. പാഴ്സലായി വന്ന ബിരിയാണി പായ്ക്കറ്റിൽ ഒന്ന് തുറന്നുനോക്കിയപ്പോഴാണ് അതിനുള്ളില്‍ നിന്നും വേവിക്കാത്ത കോഴിത്തല ലഭിച്ചത്. വൃത്തിയാക്കുകയോ വേവിക്കുകയോ ചെയ്യാത്ത നിലയിലായിരുന്നു കോഴിത്തല ബിരിയാണിയിൽ കിടന്നിരുന്നതെന്ന് യുവതി…

Read More

ഓടുന്ന ബസിൽ നിന്ന് വിദ്യാർത്ഥിനി റോഡിലേക്ക് വീണു, ബസ് നിര്‍ത്താതെ പോയി

പാലക്കാട് ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. മണ്ണാർക്കാട് നിന്ന് തെങ്കരയിലേക്ക് സർവീസ് നടത്തുന്ന ‘ശാസ്താ’ ബസിൽ നിന്ന് വീണാണ് കുട്ടിക്ക് പരിക്കേറ്റത്. സംഭവ ശേഷം ബസ് നിര്‍ത്താതെ പോയെന്ന് വിദ്യാർത്ഥിനി ആരോപിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ചങ്ങലീരി സ്വദേശിനിയും പ്ലസ് ടു വിദ്യാർത്ഥിനിയുമായ മർജാനക്കാണ് പരിക്കേറ്റത്. ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ പെട്ടെന്ന് ബസ് എടുക്കുകയും, താൻ വീണത് കണ്ടിട്ടും ബസ് നിർത്തിയില്ലെന്നും വിദ്യാർത്ഥിനി പറയുന്നു. വീട്ടുകാർ പൊലീസിൽ പരാതി നൽകും. നാട്ടുകാരാണ് കുട്ടിയെ വട്ടമ്പലത്തെ…

Read More

ക്ഷേത്രത്തിലെ സ്വർണാഭരണം മാറ്റി മുക്കുപണ്ടം വച്ച സംഭവത്തിൽ ക്ഷേത്ര ഭരണസമിതി സെക്രട്ടറി അറസ്റ്റിൽ

ക്ഷേത്രത്തിലെ സ്വർണാഭരണം മാറ്റി മുക്കുപണ്ടം വച്ച സംഭവത്തിൽ ക്ഷേത ഭരണസമിതി സെക്രട്ടറി അറസ്റ്റിൽ. നീണ്ടകര പുത്തൻതുറ വളവിൽ വീട്ടിൽ ജിജോയാണ് (41) പിടിയിലായത്. നീണ്ടകര മണ്ണാത്തറ ദേവീക്ഷേത്രത്തിൽ വിഗ്രഹത്തിൽ ചാർത്തുന്ന ആഭരണങ്ങൾ മാറ്റിയശേഷം മുക്കുപണ്ടം പകരം വയ്ക്കുകയായിരുന്നു. നവരാത്രിയുടെ ഭാഗമായി ചാർത്താനെടുത്തപ്പോൾ സംശയം തോന്നിയ ശാന്തിക്കാരൻ ഭാരവാഹികളെയും ഭക്തരെയും വിവരം അറിയിക്കുകയും പരിശോധനയിൽ മുക്കുപണ്ടമാണെന്നു വ്യക്തമായിരുന്നു. വിശ്വാസികളുടെ പരാതിയിൽ ചവറ പൊലീസ് കേസെടുത്തു. തുടർന്ന് ജിജോ ഒളിവിൽ പോകുകയായിരുന്നു. മുൻകൂർ ജാമ്യത്തിനു കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കഴിഞ്ഞ…

Read More

ശബരിമല ഡ്യൂട്ടിക്ക് പോയ ഫയര്‍ഫോഴ്‌സ് വാഹനം അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: ഓടുന്നതിനിടെ ഫയര്‍ഫോഴ്സ് ബസിന്റെ ടയറുകള്‍ ഊരിത്തെറിച്ചു. പുലര്‍ച്ചെ അഞ്ചരയോടെ ആറ്റിങ്ങല്‍ ആലംകോട് വെയ്ലൂരില്‍ വച്ചാണ് അപകടം. ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഓടുന്നതിനിടെ ബസിന്റെ പിന്‍വശത്തെ ഇടത് ഭാഗത്തെ രണ്ടു ടയറുകളും ഊരിത്തെറിക്കുകയായിരുന്നു. അതിന് ശേഷം 200 മീറ്ററോളം മുന്നോട്ടു പോയ വാഹനം ഉഗ്ര ശബ്ദത്തോടെ റോഡിലൂടെ നിരങ്ങി നീങ്ങിയാണ് നിന്നത്. അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് 32 ഫയര്‍ഫോഴ്സ് ജീവനക്കാര്‍ രക്ഷപെട്ടത്. ഇതില്‍ ഒരു ടയര്‍ ഇതു വരെയും കണ്ടെത്താനായില്ല. അതിനായി തെരച്ചില്‍…

Read More

അവശനായ പിതാവിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലി തർക്കം; മകന്റെ മർദ്ദനമേറ്റ അമ്മ മരിച്ചു

പാലക്കാട്: വയ്യാത്ത പിതാവിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. മകന്റെ മർദ്ദനമേറ്റ്‌ അമ്മ മരിച്ചു. പാലക്കാട് കാടാങ്കോട് അയ്യപ്പൻക്കാവ് യശോദയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യശോദയുടെ ഭർത്താവ് അപ്പുണ്ണിയെയും മരിച്ച നിലയിൽ കണ്ടെത്തി അവശനിലയിലായിരുന്ന അപ്പുണിയെ ആശുപത്രിയിലെത്തിക്കാൻ വന്ന ബന്ധുക്കളെയും മദ്യലഹരിയിലായിരുന്ന അനൂപ് മർദ്ദിച്ചിരുന്നെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. പാലക്കാട് കസബ പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസിലെ പ്രതിയാണ് കസ്റ്റഡിയിലുള്ള അനൂപ്. മരിച്ച അപ്പുണ്ണിയുടെയും, യശോദയുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ…

Read More

ജമ്മുകശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മരണം 36 ആയി ; 6 പേരുടെ നില ഗുരുതരം

ശ്രീനഗർ: ജമ്മുകശ്മീരിലെ ദോഡയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മരണം 36 ആയി. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 6 പേരുടെ നില ഗുരുതരമായി തുടരുന്നതായാണ് വിവരം. അപകടത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. മരിച്ചവർക്ക് രണ്ടു ലക്ഷവും പരിക്കേറ്റവർക്ക് 50000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. 55 പേരുണ്ടായിരുന്ന ബസ് 300 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. ബത്തോത്ത – കിഷ്ത്വാർ ദേശീയപാതയിലാണ് അപകടം. പരിക്കേറ്റവരെ ഇവരെ ദോഡ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ആദ്യഘട്ടത്തിൽ നാട്ടുകാരും…

Read More

ജമ്മു കശ്മീരിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; പത്ത് പേർക്ക് ദാരുണാന്ത്യം

കശ്മീർ: ജമ്മു കശ്മീരിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് പത്ത് പേർ മരിച്ചു. ഡോഡ ജില്ലയിലെ അസർ ഏരിയയിലെ ട്രംഗലിന് സമീപമായിരുന്നു അപകടം. മരണ സംഖ്യ ഉയരാനാണ് സാധ്യതയെന്നാണ് പുറത്തു വരുന്ന വിവവരം. കിഷ്ത്വാറിൽ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 40 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. 250 മീറ്റർ താഴ്ചയിലേക്കാണ് ബസ് പതിച്ചത്. അധികൃതരും നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ‘പരിക്കേറ്റവരെ കിഷ്ത്വാർ ജില്ലാ ആശുപത്രിയിലേക്കും ജിഎംസി ദോഡയിലേക്കും മാറ്റി. കൂടുതൽ…

Read More

പരാതി പിന്‍വലിക്കാന്‍ ഭീഷണി, വേശ്യാവൃത്തി ചെയ്യുന്നവരെന്ന് വിളിച്ച് വരെ അപമാനം; കരമന പൊലീസിനെതിരെ വിദ്യാര്‍ത്ഥിനി; സിപിഐഎമ്മിനെതിരെയും ആരോപണം

തിരുവനന്തപുരം :കരമന പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കോളജ് വിദ്യാര്‍ത്ഥിനി. പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ അധിക്ഷേപിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ബന്ധു ആക്രമിച്ചെന്ന പരാതിയുമായി എത്തിയപ്പോഴാണ് ദുരനുഭവം നേരിട്ടതെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. പരാതി പിന്‍വലിക്കാന്‍ തനിക്ക് സമ്മര്‍ദമുണ്ടായെന്നും ഇക്കാര്യത്തില്‍ സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലുണ്ടായെന്നും വിദ്യാര്‍ത്ഥിനി മാധ്യമങ്ങളോട് പറഞ്ഞു. പരാതി പിന്‍വലിക്കാന്‍ മുകളില്‍ നിന്ന് നല്ല സമ്മര്‍ദമുണ്ടെന്ന് തങ്ങള്‍ക്കൊപ്പം വന്ന ബന്ധുവിനോട് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വിദ്യാര്‍ത്ഥി പറയുന്നു. പരാതിയുമായി എത്തിയ തങ്ങളോട് മോശമായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial