Headlines

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയത് രണ്ടാഴ്ച മുന്‍പ്; വീണ്ടും അതേ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പീഡന കേസിൽ അറസ്റ്റിൽ. വള്ളികുന്നം എണ്ണമ്പിശ്ശേരില്‍ സലിം (32) ആണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഇയാളെ വള്ളികുന്നം പോലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തിരുന്നു. ജയിലിലായിരുന്ന ഇയാള്‍ രണ്ടാഴ്ച മുന്‍പ് ജാമ്യത്തിലിറങ്ങി ഇതേ പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് വീണ്ടും അറസ്റ്റുചെയ്തത്. ഇയാള്‍ ഒട്ടധികം ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു. പ്രതിയെ കായംകുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

Read More

എഎഫ്‌സി ഏഷ്യന്‍ കപ്പ്; ഫൈനലില്‍ ഇറാനെ തകര്‍ത്ത് ഖത്തര്‍ ഫൈനലില്‍

എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫൈനലില്‍ ഇറാനെ തകര്‍ത്ത് ഖത്തര്‍ ഫൈനലില്‍. ഇറാന്റെ ജയം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്. അങ്ങനെ എളുപ്പത്തിലൊന്നും കപ്പ് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് വീണ്ടും കാട്ടിത്തന്നിരിക്കുകയാണ് കരുത്തന്മാരായ ഖത്തര്‍. എഎഫ്‌സി ഏഷ്യന്‍ കപ്പിലെ നിലവിലെ ചാമ്പ്യന്മാരായ ഖത്തര്‍ ഇറാനെ രണ്ടിനെതിരെ 3 ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫൈനലില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത്. ആവേശകരമായ മത്സരത്തില്‍ 82ആം മിനുട്ടില്‍ അല്‍മോയിസ് അലിയുടെ വകയായിരുന്നു ഖത്തറിന്റെ വിജയഗോള്‍. ഇരു ടീമുകളുടെയും ആക്രമണോത്സുകത കളി ആവേശഭരിതമാക്കിയെങ്കിലും ആതിഥേയരായ ഖത്തര്‍ വിജയം നേടിയെടുക്കുകയായിരുന്നു….

Read More

ചികിത്സച്ചെലവ് നൽകിയില്ല; ഇൻഷുറൻസ് കമ്പനി 7.22 ലക്ഷം നൽകാൻ ഉത്തരവ്

റാന്നി: ചികിത്സച്ചെലവ് നൽകാതെ വഞ്ചിച്ച റി ലിഗയർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി 7,22,250 രൂപ നഷ്ടപരിഹാരം നൽകണമെന്ന് പ ത്തനംതിട്ട ജില്ല ഉപഭോക്തൃ തർക്ക പരിഹാര ഫോറം വിധിച്ചു. അയിരൂർ കക്കാട്ടുകുഴിയിൽ പുത്തൻവീട്ടിൽ ഫിലിപ് ജോൺ നൽകിയ പരാ തിയിലാണ് തീർപ്പ്.എന്ത് അസുഖം വന്നാലും ആനുകൂല്യങ്ങൾ കി ട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രീമിയം അടപ്പി ച്ചത്. ഇതിനിടെ, 2018ൽ രോഗത്തിന് തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് തമിഴ്‌നാട്ടിലും ചികിത്സ തേടിയതിന്റെ ചെലവ് 6,87,256 രൂപ…

Read More

കേന്ദ്ര അവഗണനയ്ക്കെതിരെ ഡൽഹിയിൽ ഇന്ന് പ്രതിഷേധം;മുഖ്യമന്ത്രി നേതൃത്വം നൽകും

ദില്ലി: കേന്ദ്ര സർക്കാർ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജന്തർ മന്തറിൽ ഇന്ന് പ്രതിഷേധ ധർണ്ണ. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും എൽ ഡി എഫ് എം എൽ എമാരും എം പിമാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കും. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് വരിക. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും. സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള മുതിർന്ന സി പി എം നേതാക്കളും ഡി എം കെ, എ…

Read More

കൊല്ലം നഗരത്തിൽ നാലര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കൊല്ലം : നഗരമധ്യത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ നാലര കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. പട്ടത്താനം ഓറിയന്റൽ നഗർ 191, സക്കീർ മൻസിലിൽ നിന്നും ചാത്തിനാംകുളം പത്തായക്കല്ലിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സാദിക്ക് (25) ആണ് സിറ്റി ഡാൻസാഫ് സംഘവും കൊല്ലം ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന നാലര കിലോ കഞ്ചാവ് പോലീസ് സംഘം പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ 10 മണിയോടെ പോലീസ് നടത്തിയ പരിശോധനയിൽ ചിന്നക്കട…

Read More

വനംവകുപ്പ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം; പത്തുലക്ഷത്തോളം രൂപ തട്ടിയെടുത്തയാൾ പിടിയില്‍

കുന്നംകുളം: കൊച്ചി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. കൈപ്പറമ്പ് എടക്കളത്തൂര്‍ കിഴക്കുമുറി പ്രബിനെ (34) യാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഫോറസ്റ്റ് ഓഫീസര്‍ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷത്തോളം രൂപ തട്ടിയെട്ടുത്തിട്ടുണ്ട്. പ്രതിയെ എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. ചൊവ്വന്നൂര്‍, കടവല്ലൂര്‍ ഭാഗങ്ങളിലുള്ള പത്ത് പേരാണ് തട്ടിപ്പിന് ഇരയായത്. വനംവകുപ്പില്‍ നാണെന്ന് പറഞ്ഞാണ് ഇടനിലക്കാര്‍ മുഖേനെ ഇയാള്‍ ചെറുപ്പക്കാരെ സ്വാധീനിച്ചത്. വനംവകുപ്പ് ജീവനക്കാരനാണെന്ന്…

Read More

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനം; യു.സി.സി പാസാക്കി ഉത്തരാഖണ്ഡ്

ന്യൂഡൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് നിയമസഭ. ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡ് യു.സി.സി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറി. രാജ്യമാകെ നടപ്പാക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ച ഏക സിവിൽ കോഡിന്റെ ആദ്യ ഘട്ടമാണ് ഉത്തരാഖണ്ഡിൽ നടപ്പാക്കപ്പെടുന്നത്. ബില്ല് ആർക്കും എതിരല്ലെന്നും എല്ലാവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെ നേട്ടത്തിനാണെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. ഇന്ന് ഉത്തരാഖണ്ഡിനെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിവസമാണ്. രാജ്യത്തുടനീളമുള്ള ആളുകൾ വളരെക്കാലമായി ആവശ്യപ്പെടുന്ന ഒരു ബിൽ ഞങ്ങൾ പാസാക്കി. അത്…

Read More

മധ്യവയസ്കനെ ആക്രമിച്ച കേസിൽ അയൽവാസി അറസ്റ്റിൽ

ചിങ്ങവനം: മധ്യവയസ്കനെ ആക്രമിച്ച കേസിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി മലകുന്നം ആനക്കുഴി പൊക്കം ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ ടോമി ജോസ് (63) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ അയൽവാസിയായ മധ്യവയസ്കനെ കഴിഞ്ഞദിവസം രാത്രി 8 മണിയോടുകൂടി ഇയാളുടെ വീടിന് സമീപം വച്ച് ആക്രമിക്കുകയായിരുന്നു. റോഡിലൂടെ നടന്നു പോവുകയായിരുന്ന മധ്യവയസ്കനെ സ്കൂട്ടറിൽ എത്തിയ ടോമി ജോസ് തടഞ്ഞു നിർത്തി ചീത്തവിളിക്കുകയും,തുടർന്ന് ഇയാളെ മർദ്ദിക്കുകയും,കയ്യിലിരുന്ന ഹെൽമെറ്റ് കൊണ്ട് മുഖത്തിനിട്ട് അടിക്കുകയുമായിരുന്നു. ഇയാൾക്ക് മധ്യവയസ്കനോട്…

Read More

പഠിച്ചില്ല, അമ്മ വഴക്ക് പറഞ്ഞു; തിരുവനന്തപുരത്ത് ടവറില്‍ കയറി 14 കാരന്‍റെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം : അമ്മ വഴക്ക് പറഞ്ഞതിന്റെ പേരില്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി നടത്തി 14 വയസ്സുകാരൻ. പോത്തൻകോട് സ്വദേശിയായ വിദ്യാർഥിയാണ് വീടിനടുത്തുള്ള 220KV വൈദ്യുതി ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. അമ്മ പഠിക്കാൻ ആവശ്യപ്പെട്ട് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തിലാണ് പതിനാലുകാരൻ ആത്മഹത്യാ ഭീഷണി മുഴക്കിയത്. വെഞ്ഞാറമൂട് നിന്നുള്ള ഫയർഫോഴ്സ് സംഘവും പോത്തൻകോട് പോലീസും സ്ഥലത്തെത്തി വിദ്യാർത്ഥിയെ താഴെയിറക്കി വീട്ടുകാരോടൊപ്പം വിട്ടയച്ചു.

Read More

സര്‍ക്കസ് കൂടാരത്തിലെ നല്ല ബഫൂണിനെ പോലെയാണ് മോദി’; എം.എം മണി

കേന്ദ്ര കേരളത്തിന്റെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കാത്തതില്‍ വിമര്‍ശനവുമായി എം.എം മണി എംഎല്‍എ. കുഞ്ഞാങ്ങളെ ചത്താലും നാത്തൂന്റ കണ്ണീര്‍ കണ്ടാല്‍ മതി എന്ന സമീപനമാണ് കോണ്‍ഗ്രസിന്റെത്. മുന്‍പ് കോണ്‍ഗ്രസ് ചെയ്തത് തന്നെയാണ് ഇപ്പോള്‍ ബിജെപി ചെയ്യുന്നത്. എല്ലാവരും ഒരുമിച്ചു നിന്നാലെ ബിജെപിയെ പരാജയപ്പെടുത്തന്‍ കഴിയൂ. സര്‍ക്കസ് കൂടാരത്തിലെ നല്ല ബഫൂണിനെ പോലെയാണ് മോദിയെന്നും എംഎം മണി വിമര്‍ശിച്ചു. കേന്ദ്ര അവഗണനയ്‌ക്കെതിരെ നാളെയാണ് ഡല്‍ഹിയില്‍ കേരളത്തിന്റെ സമരം. ഡല്‍ഹിയിലെ ജന്തര്‍ മന്തറിലാണ് പ്രതിഷേധം. കേരളത്തിന്റെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തമിഴ്‌നാട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial