വിദേശ സര്‍വകലാശാലകള്‍; സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെന്ന് എബിവിപി
വിദേശ സര്‍വകലാശാലകളുടെ കാര്യത്തില്‍ മുന്‍ നിലപാടില്‍ പുനഃപരിശോധനയ്ക്ക് തയ്യാറായ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് എബിവിപി. തീരുമാനം വിദ്യാഭ്യാസ നിലവാരത്തില്‍ കാതലായ മാറ്റം സൃഷ്ടിക്കും. വിദേശ സര്‍വ്വകലാശാലകളുടെ കടന്നുവരവ് നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെ ശിഥിലമാക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും എബിവിപി. നിലവാരവുമില്ലാത്ത വിദേശ സര്‍വകലാശാലകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വാതില്‍ തുറക്കരുത്. കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടായിരിക്കണം. സാധാരണക്കാര്‍ക്കും താങ്ങാവുന്ന രീതിയിലുള്ളതായിരിക്കണം. വിദ്യാര്‍ത്ഥികള്‍ വിവേചനം നേരിടാന്‍ പാടില്ല. ഇവിടെയുള്ള വിദേശ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം നേടുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ പലായനം തടയാനും അതുവഴി…

