എൽ.ഡി.ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് വിജ്ഞാപനം ഉടൻ
തിരുവനന്തപുരം :വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക്(എൽ.ഡി ക്ലർക്ക്), ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തസ്തികകളുടെ വിജ്ഞാപനം പുറപ്പെടുവിക്കാൻ പബ്ലിക് സർവ്വീസ് കമ്മീഷൻ തീരുമാനിച്ചു. ഇന്നു ചേർന്ന യോഗത്തിലാണ് തീരുമാനം.ക്ലർക്ക് തസ്തികയുടെ വിജ്ഞാപനം നവംബർ 30 ന് പുറപ്പെടുവിക്കും. ഡിസംബറിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തസ്തികയുടെ വിജ്ഞാപനവും പ്രസിദ്ധീകരിക്കും. വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടക്കും. പ്രാഥമിക പരീക്ഷ ഉണ്ടാകില്ല. 2023 ഡിസംബർ 31 വരെ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളുടെ പരീക്ഷകൾ 2024ൽ പൂർത്തിയാക്കും. ഇവ ഉൾപ്പെടുത്തി 2024 ലെ പരീക്ഷകളുടെ…

