ബ്രസീൽ ഫുട്ബോൾ താരം നെയ്മറിന്റെ വീട് കൊള്ളയടിച്ചു; കാമുകിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം
ബ്രസീലിയൻ ഫുട്ബോൾ സൂപ്പർ താരം നെയ്മറിന്റെ വീട് കൊള്ളയടിച്ചു. കാമുകി ബ്രൂണോ ബിയാൻകാർഡിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നു. വീട്ടിൽ അതിക്രമിച്ചുകയറിയ കള്ളന്മാർ വിലപിടിപ്പുള്ള പലതും അപഹരിച്ചു. മോഷണം നടക്കുമ്പോൾ ബ്രൂണയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നു. ഇരുവരെയും ബന്ധിച്ചശേഷമാണ് മൂവർസംഘം മോഷണം നടത്തിയത്. ബ്രൂണയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാനായാണ് മൂവർ സംഘം വീട്ടിൽ അതിക്രമിച്ചുകടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇരുവരും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. കള്ളന്മാരിലൊരാളെ പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്. ബ്രൂണയുടെ മാതാപിതാക്കളുടെ ശബ്ദം കേട്ട് അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഘത്തിലെ…

