എസ്എഫ്ഐ പ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, 9 ലക്ഷവും തട്ടി, ഡിവൈഎഫ്ഐ നേതാവ് പിടിയിൽ

കൊല്ലം: ശാസ്താംകോട്ടയിൽ എസ്എഫ്ഐ പ്രവർത്തകയായ കോളേജ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് 9 ലക്ഷം രൂപ തട്ടിയ കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. പടിഞ്ഞാറേ കല്ലട കോയിക്കൽ ഭാഗം സ്വദേശിയും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ വിശാഖാണ് അറസ്റ്റിലായത്. പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടെ ചുമത്തിയാണ് അറസ്റ്റ്. ശനിയാഴ്ചയാണ് പെൺകുട്ടി ശാസ്താംകോട്ട പൊലീസിൽ പരാതി നൽകിയത്. 2022 ഒക്ടോബറിലാണ് വിശാഖ് പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്. എസ്എഫ്ഐയുടെ മാതൃകം പരിപാടിക്കിടെയാണ് ഇരുവരും ആദ്യം കാണുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി….

Read More

ഫെയ്‌സ്ബുക്കിന് 20ആം പിറന്നാള്‍, ഓര്‍മകള്‍ പങ്കുവെച്ച് സുക്കര്‍ബര്‍ഗ്

മുഖം കാണാത്ത നിരവധി സുഹൃത്തുക്കളെ സമ്മാനിച്ച മുഖപുസ്തകം കൗമാരം വിട്ട് യൗവ്വനത്തിലേക്ക് കാലൂന്നുന്നു. ലോകത്തെ തന്നെ മാറ്റിമറിച്ച ഫേസ്സുക്ക് എന്ന ഇതിഹാസം സംഭവബഹുലമായ 20 വർഷങ്ങൾ പിന്നിടുകയാണ്. ഈ ഇരുപത് വർഷം കൊണ്ട് ഫേസ്സുക്ക് സ്രഷ്ടാവ് മാർക്ക് സുക്കർബർഗ് ആകട്ടെ, വിരസനായ ഒരു കോളേജു കുമാരനിൽ നിന്നും സിലിക്കോൺ വാലിയിലെ കോടീശ്വരന്മാരിൽ ഒരാളായി വളരുകയും ചെയ്തു. ഇരുപത് വർഷം മുമ്പ്, ഞാൻ ഒരു കാര്യം ആരംഭിച്ചു. പിന്നീടുള്ള വഴിയിൽ, അതിശയിപ്പിക്കുന്ന ധാരാളം ആളുകൾ വന്നുചേർന്നു, ഞങ്ങൾ കൂടുതൽ…

Read More

ICU-വിന് മുന്നില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് നേരേ ലൈംഗികാതിക്രമം; തിരൂരില്‍ യുവാവ് പിടിയില്‍

തിരൂർ(മലപ്പുറം ): ജില്ലാ ആശുപത്രിയില്‍ രോഗിയുടെ പരിചരണത്തിനുനിന്ന യുവതിക്കുനേരെ കഴിഞ്ഞദിവസം അർധരാത്രി ലൈംഗികാതിക്രമം നടത്തിയ കണ്ണൂർ സ്വദേശിയെ തിരൂർ പോലീസ് അറസ്റ്റുചെയ്തു. ഹോട്ടല്‍ ജീവനക്കാരനും മുഴപ്പിലങ്ങാട് സ്വദേശിയുമായ ആയിഷാ മൻസിലില്‍ സുഹൈല്‍ (37) ആണ് പിടിയിലായത്. ഫെബ്രുവരി ഒന്നിന് പുലർച്ചെ ജില്ലാ ആശുപത്രിയിലെ ഐ.സി.യു.വിനു മുന്നില്‍ വരാന്തയില്‍ മറ്റു കൂട്ടിരിപ്പുകാരായ സ്ത്രീകള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന യുവതിക്കു നേരെയാണ് ലൈംഗികാതിക്രമം നടത്തിയത്. ഭർത്താവ് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞ് കഴിഞ്ഞദിവസം…

Read More

യോഗിയുടെ സമൂഹ വിവാഹ പദ്ധതിയിൽ തട്ടിപ്പ്, വധുക്കൾ സ്വയം മാല ചാർത്തി, സർക്കാർ ഉദ്യോഗസ്ഥരടക്കം 15 പേർ അറസ്റ്റിൽ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സമൂഹ വിവാഹ പദ്ധതിയിൽ നടന്ന ക്രമക്കേടുകളിൽ അറസ്റ്റ്. സമൂഹ വിവാഹ തട്ടിപ്പിൽ 15 പേർ അറസ്റ്റിൽ. 568 യുവതികളുടെ വിവാഹമാണ് ഒരു വേദിയിൽ വെച്ച് നടന്നത്. എൻഡി ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ജനുവരി 25നാണ് സംഭവം. വധുക്കൾ കല്യാണമണ്ഡപത്തിൽ വരനില്ലാതെ ഇരിക്കുന്നതിന്‍റെയും, സ്വയം താലി ചാർത്തുന്നതിന്‍റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് പദ്ധതിയിൽ നടന്ന ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പലരും രംഗത്ത് വന്നത്. വധൂവരന്മാരായി വേഷമിടാൻ…

Read More

കവിയും എഴുത്തുകാരനും നിരൂപകനുമായ എന്‍ കെ ദേശം അന്തരിച്ചു

തൃശൂർ :കവിയും എഴുത്തുകാരനും നിരൂപകനുമായ എന്‍ കെ ദേശം അന്തരിച്ചു.88 വയസായിരുന്നു. കൊടുങ്ങല്ലൂരിലെ മകളുടെ വീട്ടില്‍ ഇന്നലെ രാത്രി 10.30നായിരുന്നു അന്ത്യം.സംസ്‌കാരം ഇന്ന് മൂന്നു മണിക്ക് അങ്കമാലി കോതകുളങ്ങരയിലെ വീട്ടില്‍ നടക്കും. 1936 ഒക്ടോബര്‍ 31ന് ആലുവയിലെ ദേശത്താണ് ജനനം. 1973ലെ ‘അന്തിമലരി’ ആണ് ആദ്യ സമാഹാരം. കന്യാഹൃദയം, അപ്പൂപ്പന്‍താടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അന്‍പത്തിയൊന്നക്ഷരാളി തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ടഗോറിന്റെ ഗീതാഞ്ജലി പരിഭാഷപ്പെടുത്തിയതിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2007ല്‍ ഓടക്കുഴല്‍ പുരസ്‌കാരവും…

Read More

രോഗിയായ യുവതിയെ ആശുപത്രിയില്‍വെച്ച് പീഡിപ്പിച്ചു; പാസ്റ്റര്‍ അറസ്റ്റില്‍

ചെറുതോണി(ഇടുക്കി): ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ ആശുപത്രിയിൽ വെച്ച് പീഡിപ്പിച്ചെന്ന കേസിലെ പ്രതിയെ ഇടുക്കി വനിതാപോലീസ് അറസ്റ്റ് ചെയ്തു. പാറത്തോട് മാങ്കുഴിയിൽ കുഞ്ഞുമോൻ (50) അണ് അറസ്റ്റിലായത്. ഇയാൾ പെന്തകോസ്ത് സഭയിലെ പാസ്റ്ററാണെന്ന് പോലീസ് പറഞ്ഞു. പാറത്തോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചതെന്ന് വനിത സി.ഐ. സുമതി പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി

Read More

വീട്ടിൽ പത്രം വായിച്ചിരുന്ന യുവാവിന്റെ മുഖത്തേയ്ക്ക് ആസിഡ് ഒഴിച്ച ശേഷം ഓടി രക്ഷപെട്ടു; പ്രതിയെ തെരഞ്ഞ് പോലീസ്

കണ്ണൂര്‍: പത്രം വായിച്ചുകൊണ്ടിരുന്ന യുവാവിന്റെ വീട്ടിൽ കയറി മുഖത്ത് ആസിഡ് ഒഴിച്ചെന്ന് പരാതി. പെരുന്തടത്തെ തോപ്പിൽ രാജേഷിന്റെ (47) മുഖത്താണു ആസിഡ് ഒഴിച്ചത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവമണ്ടായത്. ആസിഡ് ഒഴിച്ചയാൾ ഓടി രക്ഷപെട്ടു. വീട്ടിൽ കസേരയിൽ ഇരുന്നു പത്രം വായിക്കുകയായിരുന്നു രാജേഷ്. അതിനിടെയാണ് ആക്രമണമുണ്ടായത്. കമ്പല്ലൂർ സ്വദേശിയാണു ആസിഡ് ഒഴിച്ചതെന്നു പറയപ്പെടുന്നു. സംഭവം അറിഞ്ഞു ചെറുപുഴ പൊലീസ് സ്ഥലത്തെത്തി. പരുക്കേറ്റ രാജേഷിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരം വെട്ടു തൊഴിലാളിയാണ് രാജേഷ്….

Read More

സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിക്കും.

തിരുവനന്തപുരം: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ 2024- 25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിക്കും. എൽഡിഎഫ് സർക്കാരിൻ്റെ തുടർഭരണത്തിന് ശേഷമുള്ള മൂന്നാമത്തെ സമ്പൂർണ ബജറ്റാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളും അധിക വരുമാനത്തിന് എന്ത് വഴി എന്നതും ബജറ്റ് ഉറ്റുനോക്കുന്നു. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നു തന്നെയാണ് സൂചന. ക്ഷേമപെൻഷൻ കുടിശ്ശിക, വിലക്കയറ്റം, നികുതി വരുമാനത്തിലെ ഇടിവ്, കാർഷിക മേഖലയിലെ പ്രതിസന്ധി, ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ കുടിശ്ശിക തുടങ്ങിയ വിഷയങ്ങളിൽ…

Read More

കോളേജ് വിദ്യാർത്ഥികളുമായി വിനോദ യാത്ര പോയ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 20 വിദ്യാർഥികൾക്ക് പരിക്ക്

എറണാകുളം പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂര്‍ സിഗ്നല്‍ ജംഗ്ഷനിലാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെ 2.15നാണ് അപകടമുണ്ടായത്. കൊണ്ടോട്ടിയില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളുമായി വിനോദ യാത്രപോയി തിരികെ വന്ന ബസാണ് അപകടത്തിൽപെട്ടത്. മൂന്നാറില്‍നിന്ന് വിനോദ യാത്ര കഴിഞ്ഞ് കൊണ്ടോട്ടിയിലേക്ക് തിരിച്ചുപോകുന്നതിനിടെയായിരുന്നു അപകടം.മൂവാറ്റുപ്പുഴ ഭാഗത്തേക്ക് പോകുന്ന ലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു.പരിക്കേറ്റ വിദ്യാര്‍ത്ഥികളെ എറണാകുളം രാജഗിരി ആശുപത്രിയിലേക്കും പെരുമ്പാവൂരിലേ ആശുപത്രിയിലേക്കും മാറ്റി.

Read More

വാഹന പരിശോധനയിൽ കണ്ടെത്തിയത് 45 കിലോ കഞ്ചാവ്; യുവാക്കൾ പിടിയിൽ, രണ്ടു പേർ ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്തെ അതിര്‍ത്തി പ്രദേശമായ കുന്നത്തുകാലില്‍ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കാഞ്ഞിരംപാറ സ്വദേശി വിജിത്ത്, തൊളിക്കോട് സ്വദേശി ഷാന്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവർ ഓടിച്ചിരുന്ന ഫോര്‍ഡ് ഫീയസ്റ്റ കാറിൽ നിന്നും 45 കിലോ കഞ്ചാവും എക്‌സൈസ് സംഘം പിടിച്ചെടുത്തു. കാര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിക്കുന്നതിനിടെ രണ്ട് പേര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇവർക്കായുള്ള അന്വേഷണം പുരോ​ഗമിക്കുയാണ്. സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി. അനികുമാറിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, അമരവിള റേഞ്ച്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial