Headlines

പെരുമാതുറയിൽ വീടുകൾക്ക് നേരെ ബോംബേറ്; രണ്ട് യുവാക്കൾക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറയിൽ വീടുകൾക്ക് നേരെ ബോംബേറ്. രണ്ട് യുവാക്കൾക്ക് പരിക്ക്. ബോംബെറിഞ്ഞത് രാത്രി പത്തരയോടെ കാറിലെത്തിയ നാലംഗ സംഘം. വാഹനങ്ങൾക്കും വീടുകൾക്കും കേടുപാട് സംഭവിച്ചു. വീടിന്റെ ജനലുകൾ ആക്രമണത്തിൽ തകർന്നു. മാടൻവിളയിൽ വീടുകൾക്ക് നേരെ നാടൻ ബോംബേറാണ് ഉണ്ടായത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഗുണ്ടാ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ആക്രമണത്തിൽ മാടൻവിള സ്വദേശികളായ അർഷിത്, ഹുസൈൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി….

Read More

കെഎസ്ആർടിസി ഡ്രൈവർമാർക്കും മുൻസീറ്റിലെ യാത്രക്കാർക്കും നവംബർ 1 മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം

തിരുവനന്തപുരം: കെഎസ്ആർടിസി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും ഡ്രൈവറുടെ നിരയിലെ മുൻ സീറ്റിൽ യാത്ര ചെയ്യുന്നയാൾക്കും നാളെ (നവംബർ 1)മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. ബസുകൾക്കുള്ളിലും പുറത്തും ക്യാമറകൾ ഘടിപ്പിക്കണമെന്ന ഉത്തരവും നാളെ പ്രാബല്യത്തിൽ വരും. ഫിറ്റ്നെസ് സർട്ടിഫിക്കറ്റിന് നവംബർ 1 മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും മുൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കാനുള്ള നിർദേശം നേരത്തെ തന്നെ വന്നതാണ്. നടപ്പാക്കുന്നതിന് കുറച്ച് സാവകാശം…

Read More

സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് വർധിക്കും

സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്കിൽ വര്‍ധന. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. നിരക്ക് വര്‍ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചത്. ഉത്തരവ് ഉടന്‍ പുറത്തിറക്കും. നാളെ മുതല്‍ ഉപയോഗിക്കുന്ന വൈദ്യുതിക്കാവും കൂടിയ നിരക്ക് ഈടാക്കുക. യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യം. താരിഫ് വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ നിലപാടും മൂലം വൈകുകയായിരുന്നു.

Read More

പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി കൂട്ട ബലാത്സംഗം ചെയ്ത കേസ്; നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി

കോഴിക്കോട്: കോഴിക്കോട് 17 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി.‌ പ്രതികളായ സായൂജ് , ഷിബു , രാഹുൽ , അക്ഷയ് എന്നിവരെയാണ് നാദാപുരം പോക്സോ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഉച്ചക്ക് ശേഷം കോടതി വിധി പ്രസ്താവന നടത്തും. 2021 സെപ്തംബറിലാണ് പെൺകുട്ടിക്ക് ജ്യൂസില്‍ മയക്കു മരുന്ന് കലർത്തി കൂട്ട ബലാത്സംഗം ചെയ്തത്. കുറ്റ്യാടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്…

Read More

ഹോം വര്‍ക്ക് ചെയ്തില്ല; ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് ട്യൂഷന്‍ സെന്ററില്‍ അധ്യാപകന്റെ ക്രൂരമര്‍ദനം

കൊല്ലം. ആറാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് നേരെ ട്യൂഷൻ സെൻ്റർ അധ്യാപകൻ്റെ ക്രൂര മർദ്ദനം. ഹോം വർക്ക് ചെയ്യാത്തതിനാണ് മർദ്ധനം. സംഭവത്തിൽ ചൈൽഡ് ലൈൻ കേസ് എടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. ഹോം വർക്ക് ചെയ്തില്ലെന്ന് ആരോപിച്ച് ട്യൂഷൻ അധ്യാപകൻ റിയാസ് കുട്ടിയെ മർദ്ദിക്കുകയായിരുന്നു. അടികൊണ്ടിട്ടും കരായാത്തതിനെ തുടർന്ന് അധ്യാപകൻ വീണ്ടും മർദ്ദിച്ചുവെന്നും വിദ്യാർത്ഥി പറഞ്ഞു.ട്യൂഷൻ കഴിഞ്ഞ് കുട്ടി വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾ വിവരം അറിയുന്നത്. സംഭവത്തിൽ ചെൽഡ് ലൈൻ കുട്ടിയുടെ മൊഴി രേഖപ്പെടുത്ത കേസും രജിസ്റ്റർ ചെയ്തു. ചൈൽഡ്…

Read More

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനെതിരെ കേസെടുത്ത് കേരള പൊലീസ്

കൊച്ചി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. സൈബർ സെൽ എസ്ഐയുടെ പരാതിയിലാണ് കേസ്. സമൂഹമാധ്യമങ്ങളിലൂടെ സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ് എഫ്ഐആർ. രാജീവ് ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് അക്കൗണ്ടിനെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കളമശ്ശേരിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ലഹള ഉണ്ടാക്കാൻ ശ്രമിച്ചു. ഒരു മതവിഭാഗത്തിനെതിരെ സ്പർദ്ധ ഉണ്ടാക്കാനും ശ്രമിച്ചു. പലസ്തീൻ ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോകൾ പങ്കുവെച്ചെന്നും പൊലീസ് പറയുന്നു. ഐപിസി 153, 153 എ എന്നീ വകുപ്പുകളാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, സിപിഎം സംസ്ഥാന…

Read More

മാസ്ക് ഉണ്ടെന്ന് പറഞ്ഞ് എത്തി; വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നു; പ്രതിയെ പിടികൂടി പൊലീസ്

വെമ്പായം: ബൈക്കിൽ എത്തി വൃദ്ധയുടെ മാലപൊട്ടിച്ച പ്രതിയെ പൊലീസ് പിടികൂടി. ഈ മാസം 16ന് പോത്തൻകോട് കന്യാകുളങ്ങര കൊഞ്ചിറ റോഡിലായിരുന്നു സംഭവം. വെമ്പായം സർവീസ് സഹകരണ ബാങ്കിനു സമീപം പച്ചക്കറി കച്ചവടം നടത്തിയിരുന്ന നസീമാബീവിയുടെ രണ്ടര പവന്റെ മാലയാണ് പ്രതി കവർന്നത്. നിരവധി കേസുകളിൽ പ്രതിയായ വർക്കല വെട്ടൂർ സ്വദേശി ജഹാംഗീറാണ് പിടിയിലായത്. മാസ്ക് ഉണ്ടെന്ന് പറഞ്ഞാണ് പ്രതി വയോധിക പച്ചക്കറിക്കച്ചവടം നടത്തുന്ന സ്ഥലത്ത് എത്തിയത്. ഹെൽമറ്റും മാസ്കും ധരിച്ചിരുന്ന പ്രതിയുടെ വണ്ടിക്ക് നമ്പർ പ്ലേറ്റും ഉണ്ടായിരുന്നില്ല….

Read More

കേരളീയം നവംബർ ഒന്നു മുതൽ ഏഴു വരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം

തിരുവനന്തപുരം : നവംബർ ഒന്നു മുതൽ ഏഴു വരെ നടക്കുന്ന കേരളീയം 2023ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തുമെന്നും കേരളീയത്തിന്റെ മുഖ്യവേദികൾ ക്രമീകരിച്ചിരിക്കുന്ന കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ വൈകിട്ട് 6 മുതൽ രാത്രി 10 വരെ കെഎസ്ആർടിസി ഇലക്ട്രിക് ബസുകളിൽ സന്ദർശകർക്കു സൗജ്യനയാത്ര ഒരുക്കുമെന്നും മന്ത്രിമാരായ വി. ശിവൻകുട്ടിയും ആന്റണി രാജുവും. നവംബർ ഒന്നിന് ആരംഭിക്കുന്ന കേരളീയത്തിന്റെ ട്രാഫിക്, സുരക്ഷാക്രമീകരണങ്ങൾ വിശദീകരിക്കുന്നതിനായി കനകക്കുന്ന് പാലസ് ഹാളിലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ. വെള്ളയമ്പലം മുതൽ ജിപിഒ…

Read More

ധനുവച്ചപുരം കോളജിലെ റാഗിങ്; എബിവിപി പ്രവർത്തകരായ 4 വിദ്യാർത്ഥികൾക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം :ധനുവച്ചപുരം കോളജിൽ ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ നാല് എബിവിപി വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. ആരോമൽ കൃഷ്ണൻ, ഗോപീകൃഷ്‌ണൻ, പ്രണവ്, വിവേക് കൃഷ്ണൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.കോളജിലെ ആന്റി റാഗിങ് കമ്മിറ്റി പരാതി അന്വേഷിക്കും.കോളജ് കൗൺസിൽ യോഗം കൂടിയാണ് തീരുമാനം.കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചുവെന്നാണ് പരാതി.കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചുവെന്ന പരാതിയിലാണ് നിലവില്‍ നടപടി. പരാതി അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന്…

Read More

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്;
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: ഒക്ടോബര്‍ 31 ചൊവ്വാഴ്ച സംസ്ഥാനത്ത് പ്രഖ്യാപിച്ച സ്വകാര്യ ബസ് പണിമുടക്കില്‍ നിന്നും പിന്നോട്ടില്ലെന്ന് ബസ് ഉടമകള്‍. നിലവിലെ 140 കിലോമീറ്റർ മുകളിലെ പെർമിറ്റുകൾ പുതുക്കി നൽകുക, വിദ്യാർഥികളുടെ കൺസഷൻ ചാർജ് വർധിപ്പിക്കുക, ബസുകളിൽ ക്യാമറ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാൻ സമയം അനുവദിക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകളുടെ സംയുക്ത സമിതി സമരം പ്രഖ്യാപിച്ചത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിത കാല സമരം നടത്തുത്തുമെന്നാണ് സംയുക്ത സമിതി അറിയിച്ചിരിക്കുന്നത്‌നേരത്തെ ഫെഡറേഷന്‍ പ്രഡിഡന്റ് കെ.കെ തോമസിന്റെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial