കെഎസ്ഇബി സെർവർ തകരാറിൽ; ബില്ല് അടക്കുന്നതിനും അടിയന്തര അറിയിപ്പുകൾ നൽകുന്നതിലും തടസ്സം

തിരുവനന്തപുരം: കെഎസ്ഇബിയുടെ സെർവർ തകരാറിലായതോടെ ഓൺലൈൻ നടപടികൾ പ്രതിസന്ധിയിൽ. ബോർഡിന്റെ ഒരുമ നെറ്റ് എന്ന സോഫ്റ്റ് വെയറിലാണ് സാങ്കേതിക തകരാർ. ബിൽ അടക്കുന്നതടക്കമുള്ള ഉപഭോക്തൃ സേവനങ്ങളെല്ലാം തടസ്സപ്പെട്ടു. ഓൺലൈൻ വഴി പണം അടക്കാനാകുന്നില്ലെന്ന് മാത്രമല്ല. സോഫ്റ്റ് വെയർ വഴി അടിയന്തിര അറിയിപ്പുകളും നൽകാനാകുന്നില്ല. തകരാർ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. നാളെ രാവിലെയോടെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.

Read More

തിരുവനന്തപുരത്ത് നൃത്താധ്യാപിക വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം : നൃത്താധ്യാപിക വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. നഗരൂര്‍ നന്തായിവനത്ത് നവരസ നാട്യ കലാക്ഷേത്രം നടത്തിവന്ന നന്തായിവനം എസ് എസ് ഭവനില്‍ സുനില്‍കുമാര്‍ സിന്ധു ദമ്പതികളുടെ മകള്‍ ശരണ്യ (20) ആണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശരണ്യയെ ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശരണ്യയെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും…

Read More

മഹാരാജാസ് കോളജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയ്ക്ക് കുത്തേറ്റു; പിന്നിൽ ഫ്രറ്റേണിറ്റിയെന്ന് ആരോപണം

കൊച്ചി: മഹാരാജാസ് കോളജിൽ വീണ്ടും സംഘർഷം. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയ്ക്ക് കുത്തേറ്റു. നാസർ അബ്ദുൾ റഹ്മാൻ എന്ന വിദ്യാർത്ഥിക്കാണ് കുത്തേറ്റത്. ഇദ്ദേഹത്തെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫ്രറ്റേണിറ്റി പ്രവർത്തകരാണ് കുത്തിയതെന്ന് എസ്എഫ്ഐ ആരോപിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. ഫ്രറ്റേണിറ്റിയിലെ ചില വിദ്യാർത്ഥികളെ കോളജിൽ നിന്ന് സസ്പൻഡ് ചെയ്തിരുന്നു. ഇതിന്റെ പേരിൽ ഒരു അധ്യാപകനെ ഈ വിദ്യാർത്ഥികൾ മർദ്ദിച്ചു. ഇതും കോളജിനുള്ളിൽ വച്ചാണ് നടന്നത്. ഇതിനു പിന്നാലെയാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയ്ക്ക് നേരായ ആക്രമണം….

Read More

ഇടുക്കി പൂപ്പാറയിൽ ഒഴുക്കിൽപെട്ട് രണ്ടര വയസുകാരൻ മരിച്ചു

ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴയിൽ ഒഴുക്കിൽപെട്ട് രണ്ടര വയസുകാരൻ മരിച്ചു. തമിഴ്‌നാട് തേനി സ്വദേശി കണ്ണൻ-ഭുവനേശ്വരി ദമ്പതികളുടെ മകൻ മിത്രനാണ് മരിച്ചത്. അഞ്ചു വയസുള്ള സഹോദരനൊപ്പം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പുഴയിലേക്ക് ഇറങ്ങി. വിവരമറിയിക്കാൻ സഹോദരൻ അമ്മയെ വിളിച്ചു കൊണ്ടുവന്നപ്പോഴേക്കും മിത്രൻ ഒഴുക്കിൽ പെട്ടിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ശാന്തൻപാറ പഞ്ചായത്ത് ആർആർടിയും പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പന്നിയാർ പുഴയോട് ചേർന്നാണ് ഇവരുടെ വീട്.

Read More

ഗൂഗിൾ പേ ഇടപാട് ഇനി വിദേശത്തും; സേവനം വിപുലീകരിക്കുന്നതിനായി നടപടി

ന്യൂഡൽഹി; ഇന്ത്യയ്ക്ക് പുറത്തേക്കും യു പി ഐ പെയ്മെന്റ് വ്യാപിക്കുന്നതിന്റെ ഭാഗമായി ഗൂഗിൽ ഇന്ത്യ ഡിജിറ്റൽ സർവീസസും എൻപി സി ഐ ഇന്റർനാഷണൽ പെയ്മെന്റ് ലിമിറ്റഡും തമ്മിൽ കരാർ ഒപ്പുവെച്ചു. ഈ നടപടി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാർക്ക് ഗൂഗിൾ പേ വഴി പണമിടപ്പാട് നടത്തുന്നതിന്റെ ഭാഗമായിയാണ്. ഗൂഗിൾ ഇന്ത്യ ഡിജിറ്റൽ സർവീസസും എൻ പി സി ഐ ഇന്റർനാഷണൽ പെയ്മെന്റ്റ്സ് ലിമിറ്റഡും തമ്മിലുള്ള ധാരണാപത്രത്തിൽ മൂന്ന് കാര്യങ്ങളാണ് പ്രധാനമായും പറയുന്നത്.വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് തിരിച്ച് പണം അയക്കുന്നതിനും…

Read More

അയോധ്യയിലേക്ക് പടക്കങ്ങളുമായി പോയ ട്രക്കിന് തീപിടിച്ചു

അയോധ്യയിലേക്ക് പടക്കങ്ങളുമായി പോയ ട്രക്കിന് തീപിടിച്ച നിലയിൽ. തമിഴ്‌നാട്ടിൽ നിന്ന് പടക്കങ്ങളുമായി പോയ ട്രക്കിനാണ് ഉത്തർപ്രദേശിൽ വച്ച് തീപിടിച്ചത്. ഉന്നാവ് പൂർവ കോട്വാലിയിലെ ഖാർഗി ഖേഡ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ട്രക്കിൽ മൊത്തമായി തീപടർന്നിരിക്കുന്നതും പടക്കങ്ങൾ പൊട്ടുന്നതും വീഡിയോദൃശ്യങ്ങളിൽ കാണാം. മൂന്ന് മണിക്കൂറിലേറെ നേരമെടുത്താണ് തീ കെടുത്താൻ സാധിച്ചത്. ട്രക്കിനു തീപിടിച്ചത് എങ്ങനെയെന്നു വ്യക്തമല്ല.

Read More

‘എല്ലാ പുസ്ത‌കങ്ങളിലും ഭരണഘടനാ ആമുഖം, പോക്സോ നിയമം, തുല്യനീതി’; പരിഷ്കരിച്ച പുതിയ പാഠപുസ്തകങ്ങൾക്ക് അംഗീകാരം

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെഭാഗമായി തയ്യാറാക്കിയ പുതിയ പാഠപുസ്തകങ്ങൾക്ക്ഇന്ന് തിരുവനന്തപുരത്ത് ചേർന്ന് സംസ്ഥാന സ്‌കൂൾ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകി. ഒന്ന്,മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലായി തയ്യാറാക്കിയനൂറ്റി എഴുപത്തി മൂന്ന് ടൈറ്റിൽ പാഠപുസ്തകങ്ങൾക്കാണ് അംഗീകാരം നൽകിയത്. കേരളത്തിലെ പാഠ്യപദ്ധതിയുംഅതിന്റെ തുടർച്ചയായി പാഠപുസ്തകങ്ങളും സമഗ്രമായമാറ്റത്തിന് വിധേയമാവുകയാണെന്ന് വിദ്യാഭ്യാസ മന്ത്രിവി ശിവൻകുട്ടി വ്യക്തമാക്കി. നിരവധി പ്രത്യേകതകൾഇത്തവണ പാഠ്യപദ്ധതി പരിഷ്‌കരണത്തിലുണ്ട്. എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനാ ആമുഖം ചേർത്തിട്ടുണ്ട്.കായികരംഗം, മാലിന്യ പ്രശ്‌നം, ശുചിത്വം, പൗരബോധം, തുല്യനീതി മുൻനിർത്തിയുള്ള ലിംഗ അവബോധം, ശാസ്ത്രബോധം,…

Read More

പ്രധാനമന്ത്രിക്ക് കേരളത്തിൽ പ്രചാരണം നടത്താൻ സ്വാതന്ത്ര്യമുണ്ട്, എന്നാൽ ആ വരവ് വോട്ടാകില്ല; വിഡി സതീശൻ

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വന്നിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപി കേരളത്തിൽ അപ്രസക്തമാണ്. കേരളത്തിന്റെത് മതേതര മനസാണെന്നും, കേരളത്തിലെ ജനങ്ങളിൽ കോൺഗ്രസിന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്ക് കേരളത്തിൽ ക്യാമ്പയിൻ നടത്താൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ആ വരവ് വോട്ടാകില്ല. കേന്ദ്ര സ‍ര്‍ക്കാരിനെതിരെ ദില്ലിയിൽ സര്‍ക്കാരുമായി യോജിച്ച സമരം നടത്തുന്ന കാര്യത്തിൽ യുഡിഎഫ് ച‍ച്ച ചെയ്ത് തീരുമാനമെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ രക്തദാഹിയാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏകാധിപതികളെ ആരാധിക്കുന്നയാളാണ് മുഖ്യമന്ത്രി. കുഞ്ഞുങ്ങളുടെ ചോര…

Read More

മലപ്പുറത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്

മലപ്പുറം: മലപ്പുറം പെരുമ്പടപ്പിൽ രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്. വന്നേരി സ്വദേശിനി ഹസീനക്കെതിരെയാണ് കേസ്. പെരുമ്പടപ്പ് പൊലീസാണ് കേസെടുത്തത്. ഹസീനയെയും മകൾ രണ്ടര വയസുകാരി ഇശ മെഹറിനെയും ഇന്ന് രാവിലെയാണ് കിണറ്റിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഹസീനയെയും മകൾ ഇശ മെഹറിനെയും രാവിലെ കാണാത്തതിനെ തുടർന്ന് ഭർതൃ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ നിന്ന് കണ്ടെത്തിയത്. ഫയർഫോഴ്‌സ് എത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇശ…

Read More

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; വധൂവരന്മാർക്ക് വരണമാല്യം എടുത്ത് നൽകിയത് മോദി

ഗുരുവായൂർ: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങുകൾ പൂർത്തിയായി. വൻ താരനിരയുടെ സാന്നിധ്യത്തിൽ ​ഗുരുവായൂർ കണ്ണനെ സാക്ഷിയാക്കി ശ്രേയസ് ഭാ​ഗ്യയുടെ കഴുത്തിൽ താലി ചാർത്തി. വധൂവരന്മാരുടെ മാതാപിതാക്കളെയും പൂജാരിയേയും കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കതിർമണ്ഡപത്തിലുണ്ടായിരുന്നു. സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്നാണ് മകളെ മണ്ഡപത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. ശ്രേയസ് താലി ചാർത്തിയതിന് പിന്നാലെ പ്രധാനമന്ത്രിയാണ് വധൂവരന്മാർക്ക് പരസ്പരം അണിയിക്കാനുള്ള വരണമാല്യം കൈമാറിയത്. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലായിരുന്നു ചടങ്ങുകൾ. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial