Headlines

തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരിച്ചടി

കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരിച്ചടി. കെ സുരേന്ദ്രൻ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. . പ്രതികളുടെ വാദം തള്ളിയ കോടതി ഈ മാസം 25-ന് ആറുപ്രതികളും ഹാജരാകണം എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ വിടുതൽ ഹർജിയും അന്ന് പരിഗണിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബി.എസ്.പി. സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം നൽകാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും കേസ്. സുന്ദരി തന്നെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി….

Read More

ഓടുന്ന കാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് ഒരുമണിക്കൂറോളം; തമിഴ്നാട്ടിൽ നാല് പൊലീസുകാർ പിടിയിൽ

ചെന്നൈ: പതിനേഴുകാരിയെ ഓടുന്ന വാഹനത്തിലിട്ട് ലൈംഗികമായി പീഡിപ്പിച്ചകേസില്‍ നാലുപോലീസുകാർ അറസ്റ്റിൽ. സുഹൃത്തിനൊപ്പം വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ പെൺകുട്ടിയെയാണ് ഇവർ ലൈംഗികമായി പീഡിപ്പിച്ചത്. ഇവരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. തമിഴ്നാട്ടിലെ ജീയപുരം സ്റ്റേഷനിലെ എസ്.ഐ. ബി. ശശികുമാര്‍, അതേ സ്റ്റേഷനിലെ ട്രാഫിക് പോലീസ് എ. സിദ്ധാര്‍ഥന്‍, നാവല്‍പ്പട്ട് സ്റ്റേഷനിലെ ജെ. പ്രസാദ്, തിരുവെരുമ്പൂര്‍ ഹൈവേ പട്രോള്‍ സംഘത്തിലെ എസ്. ശങ്കര്‍ രാജപാണ്ഡ്യന്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. തിരുച്ചിറപ്പള്ളിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മുക്കൊമ്പില്‍ കഴിഞ്ഞയാഴ്ചയാണ് പീഡനം നടന്നത്. 19…

Read More

സഹകരണമേഖലയെ തകർക്കാൻ ശ്രമം: അധ്യാപകരും ജീവനക്കാരും പ്രതിഷേധിച്ചു

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ പ്രതിഷേധസദസ്സ് നടത്തി. കേരളത്തിൽ ലക്ഷക്കണക്കിന് ആളുകളാണ് സഹകരണ മേഖലയിൽ ജോലിചെയ്യുന്നത്. ഉപജീവനമാർഗത്തിനായി പ്രത്യക്ഷമായും പരോക്ഷമായും വലിയ ജനവിഭാഗം സഹകരണ മേഖലയെ ആശ്രയിക്കുന്നു. സഹകരണ മേഖലയുടെ സാമ്പത്തിക അടിത്തറയും സ്വയം പര്യാപ്തതയും തകർക്കാനുള്ള പരിശ്രമങ്ങളാണ് നടക്കുന്നത്. ഇടുക്കി തൊടുപുഴ നിവിൽ സ്റ്റേഷൻ പരിസരത്ത് ചേർന്ന പ്രതിഷേധ നാദസ് എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ സെക്രട്ടറി എം…

Read More

സിനിമകള്‍ക്ക് നെഗറ്റീവ് റിവ്യൂ; ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: സിനിമകള്‍ക്ക് നെഗറ്റീവ് റിവ്യൂ നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിനിമകളെ തരംതാഴ്ത്തിക്കെട്ടുന്നതില്‍ എന്ത് നടപടി സ്വീകരിക്കാനാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി വിശദീകരണം നല്‍കിയേക്കും. ക്രിമിനല്‍, സൈബര്‍ നിയമങ്ങള്‍ അനുസരിച്ച് സ്വീകരിക്കാന്‍ കഴിയുന്ന നടപടികളെക്കുറിച്ചാണ് അറിയിക്കേണ്ടത്. സാമൂഹിക മാധ്യമങ്ങള്‍ വഴി റിവ്യൂ ബോംബിംഗാണ് നടക്കുന്നതെന്നാണ് അമികസ് ക്യൂറിയുടെ ആദ്യ റിപ്പോര്‍ട്ട്. സാമൂഹിക മാധ്യമങ്ങളില്‍ കൂടുതല്‍ ഫോളോവര്‍മാരുള്ളവര്‍ നടത്തുന്ന നെഗറ്റീവ് റിവ്യൂ ഏഴ് ദിവസത്തേക്ക് തടയണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ആരോമലിന്റെ ആദ്യത്തെ പ്രണയം…

Read More

മധ്യപ്രദേശിലും ഛത്തീസ്ഗഢിലും തെലങ്കാനയിലും കോൺഗ്രസ്, രാജസ്ഥാനില്‍ ബി.ജെ.പി; എ.ബി.പി-സി വോട്ടര്‍ അഭിപ്രായ സര്‍വേ
മിസോറം തൂക്കുമന്ത്രിസഭക്ക് സാധ്യത

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അഞ്ചിൽ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്‍റെ മുന്നേറ്റം നടത്തുമെന്ന് അഭിപ്രായ സര്‍വേ ഫലം. എ.ബി.പി-സി വോട്ടര്‍ അഭിപ്രായ സര്‍വേ ഫലമാണ് പുറത്തുവന്നത്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് മുന്നേറുമെന്നും രാജസ്ഥാന്‍ ബി.ജെ.പി തിരിച്ചു പിടിക്കും. മിസോറമില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും തൂക്കുമന്ത്രിസഭക്കാണ് സാധ്യതയെന്നും അഭിപ്രായ സര്‍വേ ഫലം വ്യക്തമാക്കുന്നു.

Read More

തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിൽ അപ്രതീക്ഷിത പൊട്ടിത്തെറി; അപകടത്തിൽ 10 പേർ മരിച്ചു

തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിലുണ്ടായ അപ്രതീക്ഷിത പൊട്ടിത്തെറിയിൽ പത്ത് പേർ മരിച്ചു. രാവിലെ 10 മണിയോടെയാണ് സംഭവം. അരിയല്ലൂരിലെ തിരുമാനൂരിനടുത്ത് വെട്രിയൂർ വില്ലേജിലാണ് അപകടം. സ്‌ഫോടനത്തിൽ പടക്ക നിർമാണശാലയും ഗോഡൗണും പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാജേന്ദ്രൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ‘യാജ് ഫയർ വർക്ക്’ എന്ന പടക്ക നിർമാണശാലയിലാണ് അപകടമുണ്ടായത്. തൊഴിലാളികൾ ജോലി ആരംഭിക്കുന്നതിന് മുമ്പ് പ്രഭാതഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയെ തുടർന്ന് തീ അതിവേഗം പടരാൻ തുടങ്ങി. ഇതോടെ…

Read More

തൃശ്ശൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം;റെയിൽവെ ജീവനക്കാരൻ പിടിയിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം കാണിച്ചതിന് ഇതര സംസ്ഥാനക്കാരനായ റെയിൽവേ ജീവനക്കാരൻ പിടിയിലായി. ബീഹാർ നളന്ദ ജില്ല ചിക്ലൌര പൊലിസ് സ്റ്റേഷൻ പരിധിയിൽ യോഗി പൂർ മഹേഷ് പൂർ ഡിഗ് താമസക്കാരനായ ദയാനന്ദ് ചൌധരി (27) യാണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. വടക്കാഞ്ചേരി റെയിൽവേ ഗ്രൂപ്പിന് കീഴിൽ ഗ്രൂപ്പ് ഡി ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ ദയാനന്ദ് ചൌധരി. തൃശൂർ റെയിൽവെ സ്റ്റേഷനു സമീപം വെച്ച് ഇയാൾ പെൺകുട്ടിയുടെ കൈപിടിച്ച് വലിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ…

Read More

വെമ്പായത്ത് അച്ഛനും മകനും ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. കന്നുകാലിയിൽ നിന്നാണ് ഇവർക്ക് രോഗം പകർന്നതെന്നാണ് പ്രാഥമിക നിഗമനം. രോഗബോധ സ്ഥിരീകരിച്ച ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്ടീരിയൽ രോഗമായ ബ്രൂസെല്ലോസിസ് ഇതിന് മുമ്പും കേരളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മാസത്തിൽ കൊല്ലം ജില്ലയിലെ കടക്കലിൽ ഏഴ് വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പനി, തലവേദന, നീര് എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ മകനാണ് ആദ്യം രോഗം…

Read More

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

ജലന്ധർ: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു.മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. പഞ്ചാബിലെ ജലന്ധർ ജില്ലയിലാണ് സംഭവം. റഫ്രിജറേറ്ററിന്റെ കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച രാത്രി നഗരത്തിലെ അവതാർ നഗർ ഏരിയയിലാണ് സംഭവം. കുടുംബം 7 മാസം മുമ്പ് ഒരു പുതിയ ഡബിൾ ഡോർ റഫ്രിജറേറ്റർ വാങ്ങിയിരുന്നു. രാത്രി വൈകി കംപ്രസറിൽ വൻ സ്‌ഫോടനം ഉണ്ടാകുകയും തുടർന്ന് വീടിന് തീപിടിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. അഞ്ച് പേരെയും ജലന്ധർ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ…

Read More

കുളിമുറിയുടെ ചുമര്‍ ഇടിഞ്ഞു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

പാലക്കാട്: കുളിമുറിയുടെ ചുമരിടിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കൊട്ടേക്കാട് പ്ലാങ്കാട് എസ്. സുജാത (51) ആണ് മരിച്ചത്. ഞായറാഴ്ച പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. സുജാതയും അമ്മ ശാന്തയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീട്ടിൽനിന്ന് പുറത്തിറങ്ങിയ സുജാത കുളിമുറിക്കു സമീപത്തെത്തിയപ്പോൾ ചുമരിന്റെ ഒരുഭാഗം ഇടിഞ്ഞ്‌ ശരീരത്ത് പതിക്കുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ അമ്മ ശാന്തയും സമീപവാസികളും ചുമരിടിഞ്ഞുവീണ ഭാഗത്തെ സിമന്റ് കട്ടകൾ നീക്കി ആളെ പുറത്തെടുത്തു. ഗുരുതരമായി പരിക്കേറ്റ സുജാതയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാആശുപത്രി മോർച്ചറിയിൽ. തിങ്കളാഴ്ച…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial