യുവതിയോടു മോശമായി പെരുമാറിയതിൻ്റെ പേരിൽ തർക്കം; വീടിനു തീയിട്ടു, രണ്ട് യുവാക്കൾ അറസ്റ്റിൽ

ഹരിപ്പാട്: വീട് തീവെച്ചു നശിപ്പിച്ചകേസിലെ രണ്ടുയുവാക്കൾ പോലീസിൻ്റെ പിടിയിൽ. തൃക്കുന്നപ്പുഴ കിഴക്കേക്കര മനുഭവനം നടരാജന്റെ വീടാണ് കത്തിനശിച്ചത്. പള്ളിപ്പാട്ടുമുറി പള്ളിശാലിൽ അഭിജിത്ത് (26), പള്ളിശാലിൽ മഞ്ജി ദത്ത് (23) എന്നിവരെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് ഇവർ വീടുകത്തിച്ചത്. വീട്ടുപകരണങ്ങളും ടെലിവിഷൻ, ഫ്രിഡ്ജ് എന്നിവയും ഉൾപ്പെടെ വീട്ടിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും ഷീറ്റുകൊണ്ട് നിർമിച്ചിരുന്ന വീടും പൂർണമായും കത്തിനശിച്ചു. നടരാജന്റെ മകൻ മനോജുമായുള്ള തർക്കമാണ് വീടുകത്തിക്കലിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. പള്ളിപ്പാട്ടുമുറി ജങ്ഷനു സമീപത്തുവെച്ച് മനോജ്…

Read More

വാഹനപരിശോധനയില്‍ രേഖകളില്ലാത്ത വാഹനം പൊലീസ് പിടിച്ചെടുക്കരുത്; മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം : വാഹന പരിശോധന വേളയില്‍ മതിയായ രേഖയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുവാന്‍ പാടില്ലെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവുണ്ടായിട്ടും അത് പാലിക്കുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥന്മാര്‍ വാഹനപരിശോധനയുടെ മറവില്‍ ജനങ്ങളെ ക്രൂശിക്കരുതെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. പോലീസ് യാതൊരു കാരണവശാലും വാഹനം പിടിച്ചെടുക്കുവാന്‍ പാടുള്ളതല്ല. നിശ്ചിത സമയപരിധിക്കുള്ളില്‍ രേഖകളുടെ അസ്സല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുന്നതിന് നിര്‍ദ്ദേശം നല്‍കുക മാത്രമേ ചെയ്യാവൂ എന്നും കമ്മീഷന്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഒരു കേസില്‍ മലമ്പുഴ…

Read More

മുനമ്പം ബോട്ടപകടം; മൂന്നാമത്തെ മൃതദേഹം കണ്ടെത്തി

കൊച്ചി : മുനമ്പം ബോട്ടപകടത്തില്‍ മരിച്ച മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. ചാപ്പാ കടപ്പുറം സ്വദേശി ഷാജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇനി ഒരാളെക്കൂടി കണ്ടേത്തണ്ടതുണ്ട്. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശി രാജുവിനെയാണ് ഇനി കണ്ടെത്താനുള്ളത്. മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസും നാവികസേനാംഗങ്ങളുമടങ്ങുന്ന വലിയ സംഘം തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ ചാപ്പാ സ്വദേശികളായ ശരത്തിന്‍റെയും മോഹനന്‍റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ശരത്തിന്‍റെ മൃതദേഹം ഇന്നലത്തന്നെ സംസ്കരിച്ചു. മോഹനന്‍റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ബോട്ട് മുങ്ങി നാല് പേരെയാണ് കാണാതായത്….

Read More

യുവകലാസാഹിതി പുസ്തക പ്രകാശനം സംഘടിപ്പിച്ചു.

തിരുവനന്തപുരം : യുവകലാസാഹിതി ജില്ലാ കമ്മിറ്റി പ്രസ് ക്ലബ്ബ് ഹാളിൽ പുസ്തക പ്രകാശനം സംഘടിപ്പിച്ചു. പ്രമുഖ യൂട്യൂബറും മോട്ടിവേഷൻ ട്രെയിനറുമായ എൻ എസ് അനിൽ കുമാറിന്റെ വിജയത്തിനും വേണ്ടേ ഒരു ജയം എന്ന പുസ്തകം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പ്രകാശനം ചെയ്തു. ആർട്ടിസ്റ്റ് ജിനൻ പുസ്തകം സ്വീകരിച്ചു. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് മഹേഷ് മാണിക്കം അദ്ധ്യക്ഷത വഹിച്ചു. മികച്ച യൂട്യൂബർക്കുള്ള യൂട്യൂബിന്റെ പ്ലേ ബട്ടൺ പുരസ്കാരം ടി കെ എ…

Read More

പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ

എറണാകുളം : പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മുടിക്കൽ ഇരുമ്പു പാലത്തിന് ചേർന്നൊഴുകുന്ന തോടിന്റെ കരയിലാണ് മൃതദേഹം കണ്ടത്. പരിസരത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. വൈകിട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടത്. തുണിയിൽ പൊതിഞ്ഞ് മുഖം കാണാവുന്ന രീതിയിൽ ഒരു ബിഗ് ഷോപ്പറിനകത്തായിരുന്നു മൃതദേഹം. മൃതശരീരം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുട്ടിയുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞിട്ടില്ല.

Read More

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടി; എംഎല്‍എ ബിജെപിയില്‍

ഭോപാൽ: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു. ബർവാഹ എംഎൽഎ സച്ചിൻ ബിർളയാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിൽ വച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ വിഡി ശർമ എന്നിവരുടെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. 2021 ഒക്ടോബറിൽ അദ്ദേഹം ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസ് അദ്ദേഹത്തെ പുറത്താക്കിയിരുന്നില്ല. നിയമസഭാംഗത്വവും രാജിവച്ചിരുന്നില്ല. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, ഗുർജാർ മറ്റു പിന്നാക്ക സമുദായങ്ങളുടെയും പിന്തുണയിലാണ് ബിർള…

Read More

മാവോയിസ്റ്റുകൾ ആക്രമണം നടത്തിയ കമ്പമലയിൽ എഡിജിപി എ ആർ അജിത് കുമാർ സന്ദർശിച്ചു

മാനന്തവാടി: മാവോയിസ്റ്റുകൾ അക്രമം നടത്തിയ തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ കമ്പമലയിൽ എഡിജിപി എം.ആർ. അജിത്ത് കുമാർ സ്ഥിതിഗതികൾ വിലയിരുത്തി. ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാനുള്ള ഇടപെടൽ പൊലീസ് നടത്തിയിട്ടുണ്ടെന്നും മാവോയിസ്റ്റുകളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും പൊലീസ് സ്വീകരിച്ച് വരുന്നതായും എഡിജിപി പറഞ്ഞു. മാവോയിസ്റ്റ് അക്രമം നടന്ന വനം വികസന കോർപറേഷൻ മാനന്തവാടി ഡിവിഷനൽ മാനേജറുടെ ഓഫിസും കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ തകർത്ത സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്ന സ്ഥലവും സന്ദർശിച്ചു. കമ്പമലയിലും പരിസര പ്രദേശങ്ങളിലും തണ്ടർ ബോൾട്ട്…

Read More

വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്

തിരുവനന്തപുരം: 47ാമത് വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയ്ക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം. വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാര വിവരം പ്രഖ്യാപിച്ചത്. ഈ മാസം 27ന് പുരസ്‌കാരവിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എൻജിയനീയറിംഗ് ബിരുദധാരിയായ ശ്രീകുമാരൻ തമ്പി 1966ൽ കോഴിക്കോട് അസിസ്‌റ്റന്റ്‌ ടൗൺ പ്ലാനറായിരിക്കെ ജോലി രാജിവച്ചാണ് പൂർണമായും കലാസാഹിത്യരംഗത്തേക്ക് എത്തിയത്. മൂവായിരത്തിലധികം…

Read More

പ്രാർത്ഥിക്കാൻ പള്ളിയിൽ കയറിയ എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കപ്യാർ അറസ്റ്റിൽ

പത്തനംതിട്ട: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പള്ളി കപ്യാർ അറസ്റ്റിൽ. വർഗീസ് തോമസിനെയാണ് (63) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്ലാസിൽ പോകും മുൻപ് പ്രാർത്ഥിക്കാൻ കയറിയപ്പോഴാണ് കപ്യാർ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടി പഠിക്കുന്ന സ്കൂളിനോട് ചേർന്നുള്ള പള്ളിയിലാണ് സംഭവം നടന്നത്. പള്ളിയും സ്കൂളും ഒരേ കോമ്പൗണ്ടിലായിരുന്നു. കപ്യാർ പീഡിപ്പിക്കാൻ ശ്രമിച്ച കാര്യം പെൺകുട്ടി പുറത്തു പറഞ്ഞെങ്കിലും ഒളിച്ചുവയ്ക്കാൻ സമ്മർദ്ദം ഉണ്ടായെന്നാണ് വിവരം. സ്കൂൾ അധികൃതരാണ് ഇതിനായി ഇടപെട്ടത്. എന്നാൽ വിവരം സ്പെഷൽ ബ്രാഞ്ചിന്റെ…

Read More

വിവാഹ വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങള്‍, വീട്ടില്‍ വളര്‍ത്തിയിരുന്ന 11 ആടുകളെയും കൈക്കലാക്കി; പ്രതി പിടിയില്‍

ആലപ്പുഴ : വിവാഹ വാഗ്ദാനം നൽകി സാധാരണക്കാരായ സ്ത്രീകളില്‍ നിന്ന് പണവും വസ്തുവകകളും തട്ടിയെടുക്കുന്നയാള്‍ പിടിയില്‍. പത്തനംതിട്ട റാന്നി സ്വദേശി സെബാസ്റ്റ്യനെയാണ് ചെങ്ങന്നൂര്‍ പൊലീസ് പിടികൂടിയത്. അഞ്ച് ലക്ഷം രൂപയും വീട്ടില്‍ വളര്‍ത്തിയിരുന്ന 11 ആടുകളെ അടക്കം കൊണ്ടുപോയി വഞ്ചിച്ചെന്ന പരാതിയിലായിരുന്നു അറസ്റ്റ്. ചെങ്ങന്നൂർ സ്വദേശിനി നല്‍കിയ പരാതിയിലാണ് സെബാസ്റ്റ്യനെ പൊലീസ് പിടികൂടിയത്. പത്രത്തിൽ നൽകിയ വിവാഹ പരസ്യത്തിലൂടെയാണ് സെബാസ്റ്റ്യൻ ഇവരുമായി സൗഹൃദം സ്ഥാപിച്ചത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. സർക്കാർ ഉദ്യോഗസ്ഥന്‍ എന്നാണ് പരിചയപ്പെടുത്തിയത്. പിന്നീട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial