‘സാമൂഹ്യ സൗഹാർദ്ദത്തിന്റെ ഉത്സവം’; മലയാളികൾക്ക് ഓണം ആശംസിച്ച് രാഷ്ട്രപതി

ന്യൂഡൽഹി: ഓണം ആശംസിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻറെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാർദ്ദത്തിന്റെ ഉത്സവം കൂടിയാണ്.

Read More

യൂ ട്യൂബിലെ പുതിയ മാറ്റങ്ങൾ നിങ്ങൾ അറിഞ്ഞോ ?

മൂന്ന് സെക്കൻഡ് നേരത്തേക്ക് പാട്ടുകൾ മൂളിയോ റെക്കോർഡ് ചെയ്തോ തിരയാൻ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ആൻഡ്രോയിഡ് ആപ്പ് ഫീച്ചർ യൂട്യൂബ് പരീക്ഷിക്കുന്നതായി റിപ്പോർട്ട്. യൂട്യൂബ് ആപ്പിന്റെ “വോയ്‌സ് സെർച്ച്” വഴി “സോംഗ് സെർച്ചിങ്” ഫംഗ്‌ഷൻ ആക്‌സസ് ചെയ്യാൻ കഴിയും. പാട്ട് തിരിച്ചറിയുമ്പോൾ, ഒഫീഷ്യൽ പാട്ടും, ഉപയോക്താവ് സൃഷ്ടിച്ച വീഡിയോകൾ, ഷോർട്ട്സ് എന്നിവ ലിസ്റ്റിൽ വരും. ഗൂഗിൾ സെര്ച്ചിന്റെ “ഹം ടു സെർച്ച്” പോലെയുള്ള അതേ സാങ്കേതികവിദ്യയിൽ നിന്നാണ് ഈ ഫീച്ചറും ഡെവലപ് ചെയ്തിരിക്കുന്നത്. എന്നാൽ യൂട്യൂബിന്റെ പതിപ്പ്…

Read More

കിറ്റ് വിതരണം മൂന്ന് ലക്ഷം കഴിഞ്ഞു, കോട്ടയത്ത് തെരഞ്ഞെടുപ്പിനു ശേഷം കിറ്റ് വിതരണം നടത്തും : മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: എല്ലാ ക്ഷേമ സ്ഥാപനങ്ങളിലും കിറ്റ് എത്തിച്ചു. ഓണക്കിറ്റ് വിതരണം മൂന്ന് ലക്ഷം കഴിഞ്ഞെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഇനി കിറ്റ് വിതരണത്തിൽ ആശങ്ക വേണ്ടെന്നും വൈകുന്നേരത്തോടെ ആശങ്കകൾ പരിഹരിക്കുമെന്നും അനിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമായിരിക്കും കോട്ടയത്ത് കിറ്റ് നൽകുന്നതെന്നും ജി ആർ അനിൽ വ്യക്തമാക്കി. അവസാന ദിവസം ഓണകിറ്റ് വിതരണം ഊർജിതമാക്കിയ മന്ത്രി അറിയിച്ചു. 3,35000 ലേറെ കിറ്റുകളാണ് വിതരണം ചെയ്തത്. കോട്ടയം ഒഴികെ ആകെ വിതരണം ചെയ്യേണ്ടത് 5,53,182…

Read More

പോത്തൻകോട് രോഗിയായ അച്ഛനെ വധിക്കാൻ പതിനഞ്ചുകാരന്റെ ശ്രമം

തിരുവനന്തപുരം : പോത്തൻകോട് വൃക്കരോഗിയായ അച്ഛനെ വധിക്കാൻ പതിനഞ്ചുകാരന്റെ ശ്രമം. വഴക്കു പറഞ്ഞതിന്റെ വിരോധത്തിൽ മകൻ സുഹൃത്തിനെയും കൂട്ടി പിതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയും നടപ്പിലാക്കുകയുമായിരുന്നു. പൊലീസ് എത്തി പിടികൂടുമെന്നായപ്പോൾ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കാനും ശ്രമിച്ചു. എന്നാൽ ഇത് പോലീസ് തടഞ്ഞു. അച്ഛനും മകനും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും അപകട നില തരണം ചെയ്തു. കുട്ടിയുടെ മാതാവ് ജോലിക്കു പുറത്തുപോയ സമയത്തായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം രാവിലെ പോത്തൻകോട് പഞ്ചായത്ത് പരിധിയിലായിരുന്നു സംഭവം….

Read More

ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും; റേഷന്‍ കടകള്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും

സംസ്ഥാനത്തെ ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ റേഷന്‍ കടകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കും. കിറ്റുകള്‍ മുഴുവന്‍ എത്തിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. കിറ്റ് വിതരണം ഇന്ന് പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇതുവരെ പകുതിയോളം പേര്‍ക്ക് മാത്രമാണ് ഓണക്കിറ്റ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി വരെയുള്ള കണക്കു പ്രകാരം 2,59, 944 കിറ്റുകളാണ് വിതരണം ചെയ്തത്. ഇനി 3, 27,737 കാര്‍ഡ് ഉടമകള്‍ക്ക് കൂടി കിറ്റ് നല്‍കാനുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെയും ആദിവാസി…

Read More

അമ്മയെയും മക്കളെയും ലൈംഗികമായി പീഡിപ്പിച്ചു; ബി.ജെ.പി നേതാവിനെതിരെ കേസ്

ജയ്പ്പൂർ: യുവതിയെയും മകളെയും ബലത്സംഗം ചെയ്‌തെന്ന പരാതിയിൽ ബി.ജെ.പി നേതാവിനെതിരെ കേസ്. രാജസ്ഥാനിലെ പാലിയിലെ ബി.ജെ.പി നേതാവായ മോഹൻലാൽ ജാട്ടിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. രണ്ടു സ്ത്രീകളടക്കം മൂന്നുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാർത്താ ഏജൻസിയായ പി.ടി.ഐയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഒരു ഭവന സമുച്ചയ പദ്ധതിയുടെ ഭാഗമാണ് യുവതിയും മോഹൻലാലും ആദ്യമായി കണ്ടുമുട്ടുന്നത്. പദ്ധതിക്കായുള്ള ഭൂമിയുമായി ബന്ധപ്പെട്ടായിരുന്നു പരിചയപ്പെട്ടത്. ഇതിനിടെ മഹേഷ് ചന്ദക്ക് എന്നു പേരുള്ള ഒരാളെയും കൂട്ടി ഇയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മക്കളെയും പീഡിപ്പിച്ചതായി പരാതിയുണ്ട്….

Read More

ദീപശോഭയിൽ തലസ്ഥാന നഗരി; വൈദ്യുത വിളക്കുകൾ സ്വിച്ച് ഓൺ ചെയ്തു

തിരുവനന്തപുരം :ഓണം വാരാഘോഷത്തിന് തുടക്കം കുറിച്ച് വൈദ്യുത ദീപാലങ്കാരങ്ങളിൽ തിളങ്ങി തലസ്ഥാന നഗരി. കവടിയാർ മുതൽ മണക്കാട് വരെയും ശാസ്തമംഗലം വരെയും കനകക്കുന്നിനെയും പ്രകാശപൂരിതമാക്കുന്ന വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മവും ടൂറിസം വകുപ്പിന്റെ പതാക ഉയർത്തലും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. കഴിഞ്ഞ വർഷത്തെ ദീപാലങ്കാരം ലോകശ്രദ്ധ നേടുകയും സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തു. ഇത്തവണയും അത് ആവർത്തിക്കുമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ് പറഞ്ഞു.കനകക്കുന്ന് വികസനത്തിന്റെ പാതയിലാണ്. കനകക്കുന്നിലെ നവീകരണ…

Read More

കൊല്ലത്ത് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 61 കാരൻ അറസ്റ്റിൽ

കൊല്ലം കിളികൊല്ലൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീ ഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 61 കാരൻ അറസ്റ്റിൽ. ചാത്തിനാംകുളം സ്വദേശിയായ 61 കാരനായ വിജയനാണ് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീ ഡിപ്പിച്ച് ഗർഭിണിയാക്കിയത്.നാലു മാസം മുമ്പായിരുന്നു സംഭവം. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം നോക്കി വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു ഇയാൾ.യുവതിയെ പീഡിപ്പിച്ച ശേഷം ഇക്കാര്യം പുറത്ത് പറയരുതെന്ന് ഇയാൾ ഭീഷണിപ്പെടുത്തി .പ്രതിയെ പേടിച്ച് യുവതി പീ ഡന വിവരം ആരോടും പറഞ്ഞിരുന്നില്ല.എന്നാൽ പിന്നീട് യുവതിക്ക് ശാരീരിക…

Read More

തിരുവല്ലം ടോൾ നിരക്ക് വർദ്ധനവ് സിപിഐ പ്രതിഷേധം ;ടോൾ കൊള്ള ചെറുത്ത് തോൽപ്പിക്കും : മാങ്കോട് രാധാകൃഷ്ണൻ

തിരുവനന്തപുരം: യാതൊരു ന്യായീകരണവുമില്ലാതെ തിരുവല്ലത്ത് ടോൾ നിരക്ക് ക്രമാധീതമായി വർദ്ധിപ്പിച്ച നാഷണൽ ഹൈവേ അതോറിറ്റിയുടെ നടപടിയെ എന്തു വില കൊടുത്തും ചെറുത്ത് തോൽപ്പിക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു. സിപിഐ നേതൃത്വത്തിൽ തിരുവല്ലത്ത് ടോൾ നിരക്കിൽ വരുത്തിയ വൻ വർദ്ധനവിൽ പ്രതിഷേധിച്ച് പാൽകുളങ്ങര നാഷണൽ ഹൈവേ അതോറിറ്റി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. കേന്ദ്ര സർക്കാർ ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന നയത്തിന്റെ ഭാഗമാണ് ടോൾ വർദ്ധനവും….

Read More

14 കാരിയെ പീഡിപ്പിച്ച ശേഷം ബംഗാളിലേക്ക് കടന്നു; അതിഥി തൊഴിലാളി 4 വർഷത്തിന് ശേഷം പിടിയിൽ

കൊല്ലം : കൊല്ലം ചിതറയിൽ 14കാരിയെ പീഡിപ്പിച്ച ശേഷം ബംഗാളിലേക്ക് കടന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. 4 വർഷത്തിന് ശേഷമാണ് പ്രതിയെ പൊലീസ് പിടികൂടാനായത്. ബംഗാൾ സ്വദേശി റഷീദിൽ ഇസ്ലാമാണ് പിടിയിലായത്. ഭൂട്ടാൻ അതിർത്തിയിലുള്ള ഡോക്കിൻ റീജിയണിൽ നിന്നാണ് കടയ്ക്കൽ പൊലീസ് ഇയാളെ കണ്ടെത്തിയത്. ചിതറയിലെ റബർ സംസ്കരണ യൂണിറ്റിൽ ജോലി ചെയ്തിരുന്ന റഷീദിൽ ഇസ്ലാം, 2014ലാണ് 14കാരിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെവീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. വയറുവേദനയെ തുടർന്ന് പെൺകുട്ടിക്ക് ചികിത്സ തേടേണ്ടി വന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial